ചോദ്യങ്ങള്‍
'സ്വിഫതു' കളുടെ ആയത്തിന്റെ വിഷയത്തില്‍ ശീഈ വിഭാഗത്തിന്റെ അഭിപ്രായം?
'സ്വിഫതു' കളുടെ ആയത്തിന്റെ വിഷയത്തില്‍ നിങ്ങള്‍ മൂന്ന് മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ശിയാക്ക ളുടെ അഭിപ്രായം താങ്കള്‍ വിശദീകരിച്ചില്ല. ശീഈ വിഭാഗത്തിന് ഈ വിഷയത്തില്‍ പ്രത്യേക അഭിപ്രായമുണ്ടോ? അതോ അവര്‍ മൂന്നാലൊരു മദ്ഹബിന്റെ അഭിപ്രായം അംഗീകരിക്കുന്നുണ്ടോ? വിശദീകരിച്ചാലും?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ശീഇസവും ഇസ്ലാമിന്റെ ഭാഗമായതിനാല്‍ അവരോട് നമുക്ക് ഒരു വിരോധവുമില്ല. ശീഈകള്‍ മൂന്ന് വിഭാഗമാണെന്ന് നമുക്കറിയാം. ഒന്നാം വിഭാഗം: സ്വഹാബികളില്‍ നിന്ന് അലി (റ) നെ പിന്‍പറ്റിയ്യവരാണ് ഉദാഹരണം: അമ്മാര്‍ ബ്നു യാസിര്‍, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂ മൂസാ അല്‍-അഷ്ഹരി, ഇമ്രാന്‍ ബ്നു അല്‍-ഹുസൈന്‍, മറ്റു അലി തങ്ങളെ പിന്‍പറ്റിയവരും. ഇവര്‍ സുന്നി ശീഈകളാണ്. മിതത്വമവലംഭിക്കുന്ന വിഭാഗമാണ് രണ്ടാമത്തേത്. അവര്‍ അലി തങ്ങള്‍ക്ക് എല്ലാരിലും മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും അബൂബക്കര്‍ (റ)നെയോ, ഉമര്‍ (റ)നെയോ, മറ്റു സ്വഹാബികളെയോ അവര്‍ നിന്ദിക്കുന്നില്ല. അവരെ എല്ലാ വിഭാഗം ശീഈസത്തിലും കാണാം സാധ്യമാണ്. അത് 'ജഅ്ഫരി' ആവട്ടെ 'ഇമാമി ശീഇസം ആവട്ടെ' അല്ലെങ്കില്‍ 'സൈദിയ്യ' ആവട്ടെ.
മൂന്നാമത്തെ വിഭാഗം പരിതി ലംഘിച്ചവരാണ്. അവര്‍ നിരോധിച്ച കാര്യങ്ങള്‍ ചെയ്തു. ഇത്തരത്തിലുള്ള മൂന്ന് വിഭാഗങ്ങള്‍ എല്ലാ സമൂഹത്തിലുമുണ്ട്. രണ്ട് ഭാഗത്തും തീവ്രത കാണിക്കുന്നവരും അവയ്ക്ക് മധ്യേ മിതത്വം പാലിക്കുന്ന ഒരു വിഭാഗവും