അധ്യാപനത്തിലും ഗവേഷണത്തിലുമുള്ള നിരവധി ഇടപെടലുകള്‍ക്ക് പുറമേ, ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് വർഷങ്ങളോളം വിവിധ ദേശീയ അന്തര്‍ദേശീയ ഇസ്‌ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം വഹിച്ച സുപ്രധാന പദവികൾ:
1. സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫേഴ്‌സ് (എസ്.സി.ഐ.എ), ജമാഅത്ത് നസ്‌രില്‍ ഇസ്‌ലാം (ജെ.എന്‍.ഐ) എന്നിവയുടെ ഫത്‌വ കമ്മിറ്റികളുടെ ചെയര്‍മാന്‍.
2. നൈജീരിയയിലെ അസംബ്ലി ഓഫ് മുസ്ലിംസ് (എ.എം.ഐ.എന്‍) ചെയര്‍മാന്‍.
3. ഇസ്‌ലാമിക് റിനൈസൻസ് ഓർഗനൈസേഷൻ ഇൻറ്റർനാഷണലിൻറ്റെ (ഐ.ആര്‍.ഒ.ഐ) ചെയര്‍മാനും സ്ഥാപകനും.
4. ഇസ്‌ലാമിക് വേള്‍ഡ് പീപ്പിള്‍സ് ലീഡര്‍ഷിപ്പിൻറ്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ (2010 വരെ).
5. നൈജീരിയന്‍ ഇന്റര്‍ റിലീജിയസ് കൗണ്‍സിൽ (എൻ.ഐ.ആർ.ഇ.സി) അംഗം.
6. വിഷന്‍ 2010 അംഗം.
6. മക്കയിലെ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ മുസ്‌ലിം സ്‌കോളേഴ്‌സിന്റെ (ഐ.എഫ്.എം.എസ്) സ്ഥാപകനും അംഗവും.
7. അയര്‍ലന്‍ഡിലെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ മുസ്‌ലിം സ്‌കോളേഴ്സിൻറ്റെ (ഐയുഎംഎസ്) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം. (ദോഹയില്‍ ആസ്ഥാനം; 2010 വരെ).
8. സെന്‍ട്രല്‍ ബാങ്ക് ഓഫ് നൈജീരിയ(സി.ബി.എന്‍)യുടെ ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ അഡ്വൈസറി കൗണ്‍സില്‍ ഓഫ് എക്‌സ്‌പേര്‍ട്‌സ് (എഫ്.ആര്‍.സി.സി.ഇ) ചെയര്‍മാന്‍.
2012 മുതല്‍ ഇസ്‌ലാമിക് കൊമേഴ്‌ഷ്യൽ ജൂറിസ്പ്രൂഡന്‍സ് (സി.ബി.എൻ) ചെയര്‍മാന്‍.
9. അബുദാബി(യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്)യിലെ കൗണ്‍സില്‍ ഓഫ് മുസ്‌ലിം എല്‍ഡേഴ്‌സ് (സി.എം.ഇ) സ്ഥാപക അംഗം.
10. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തേർഡ് വേൾഡ് റിലീഫ് ഏജന്‍സി അംഗം.
11. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ മെമ്പര്‍ (സുഡാന്‍) അംഗം.
12. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മുഷഫ് അഫ്രികിയ (സുഡാന്‍) അംഗം.
13. ബൊര്‍നോ സ്റ്റേറ്റിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഖുര്‍ആന്‍ റെസിറ്റേഷന്‍ കൗണ്‍സില്‍ അംഗം.
14. അബുജ നാഷണല്‍ മോസ്‌ക് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം.
15. ആഫ്രിക്കയിലെ മുസ്‌ലീം പണ്ഡിത സംഘടന (അസോസിയേഷൻ ഓഫ് മുസ്ലിം സ്കോളേർസ് ഇൻ ആഫ്രിക്ക : മൊറോക്കോ) സ്ഥാപക അംഗം.