ഇസ്‌ലാമിക്‌ കോളേജ്‌

ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് ഇസ്‌ലാമിക് സെന്റര്‍ 


 നൈജീരിയയിലെ ഫെഡറൽ  തലസ്ഥാന പ്രദേശമായ അബുജയിലാണ് സെൻറ്റർ സ്ഥിതി ചെയ്യുന്നത്.


നൈജീരിയയിൽ മാത്രമല്ല, പശ്ചിമ ആഫ്രിക്കൻ ഉപമേഖലയിൽ മുഴുവനായും ഇസ്‌ലാമിക കർമ്മശാസ്ത്രത്തിന്റെ വിവിധ വശങ്ങളിൽ ഗവേഷണവും പഠനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും മുസ്‌ലിം സമൂഹത്തിനിടയിൽ ഐക്യം വളർത്തുന്നതിനും താൽപ്പരരായവരെ സഹായിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നത്. 


ഒരേ പ്രവര്‍ത്തന മേഖലയും രീതിയുമുള്ള കര്‍മ്മശാസ്ത്രജ്ഞരെ  ഒരുമിച്ച് കൊണ്ട് വരാനും അവർക്കിടയിലെ ഐക്യം ശക്തിപ്പെടുത്താനുമുതകുന്ന യുണൈറ്റഡ് ഇസ്‌ലാമിക് റഫറന്‍സ് സെന്ററിന്റെയോ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിനായുള്ള അക്കാദമിയുടെയോ അഭാവം കണക്കിലെടുത്താണ് ഈ കേന്ദ്രം രൂപീകരിച്ചത്.


 നിലവിലുണ്ടായിരുന്നതും ഇസ്‌ലാമിന് വളരെയധികം സേവനങ്ങള്‍ ചെയ്തിരുന്നതുമായ എല്ലാ ഇസ്‌ലാമിക കേന്ദ്രങ്ങളും വിഘടിച്ച് ദുര്‍ബലാവസ്ഥയിലായിട്ടുണ്ടായിരുന്നു. 

സമാനമായി, ഇസ്ലാമിന് ഒരുപാട് വിലയേറിയ  സംഭാവനകള്‍ ചെയ്ത മഹാൻമാരായ പണ്ഡിതരുടെ ചരിത്രം സൂക്ഷിക്കുന്നതിലും പോരായ്മകള്‍ സംഭവിച്ചു. അത്തരം പണ്ഡിതരുടെ പുസ്തകങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.


ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഇന്ന് നേരിടുന്ന ഇത്തരം പ്രതിസന്ധികളും  പ്രശ്‌നങ്ങളുമാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രേരകശക്തികളായി മാറിയത്.


ഈ കേന്ദ്രം വിഭ്യാസ രംഗത്ത് മാത്രം ഒതുങ്ങാതെ,  സമകാലിക വെല്ലുവിളികളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും അറിവിലൂടെയും ഗവേഷണത്തിലൂടെയും അത്തരം വെല്ലുവിളികൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മുസ്‌ലിം സംസ്കാരത്തിന്റെയും നാഗരികതയുടെയും കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സമഗ്ര കേന്ദ്രമായി തന്നെ മാറിയിട്ടുണ്ട്.

ലക്ഷ്യവും ദൗത്യവും


ലക്ഷ്യം;  ഇസ്‌ലാമിക പാണ്ഡിത്യവും പൗരന്മാർക്കിടയിലെ സമാധാനപരമായ സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഉപസഹാറന്‍ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇസ്‌ലാമിക് റഫറന്‍സ് കേന്ദ്രമായും ഗവേഷണത്തിനും പഠനത്തിനുമുള്ള മികവിൻറ്റെ കേന്ദ്രമായും പ്രവര്‍ത്തിക്കുക.


ദൗത്യം; ഇസ്‌ലാമിക സാഹിത്യം, ഫത്‌വ,  ഔപചാരിക  പരിശീലന പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ, ട്രാൻസ്ക്രിപ്ഷൻ നെറ്റ്‌വർക്കുകൾ എന്നിവയിൽ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ പുരോഗതിക്കായി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പഠിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുക. ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിൻറ്റെ എല്ലാ മേഖലകളിലുമുള്ള ഗവേഷണങ്ങള്‍ക്കും നൂതന പഠനങ്ങള്‍ക്കും അൽപം സഹായം നൽകുവാൻ ഈ കേന്ദ്രം ലൈഡനിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.


സൗകര്യങ്ങള്‍


900 ത്തിലധികം പുരുഷന്മാരെയും സ്ത്രീകളെയും ഉൾകൊള്ളാവുന്ന   ആധുനികരീതിയിലുള്ള ആരാധനാ കേന്ദ്രമാണ് മസ്ജിദ്. വെള്ളിയാഴ്ചകളിലെ ജുമുഅ നമസകാരവും മജ്ലിസുകളും നടത്താൻ സാധിക്കുന്നത്ര വലിയതാണ് മസ്ജിദ് .


കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് നില കെട്ടിടമാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്. 500 പേരെ ഉള്‍കൊള്ളുന്ന ഓഡിറ്റോറിയം, പ്രഭാഷണ-സെമിനാര്‍ റൂമുകള്‍, ലൈബ്രറി, ബുക്ക്‌ഷോപ്പ്, ഓഫീസുകള്‍, സ്റ്റുഡിയോ, ജ്യോതിശാസ്ത്ര കേന്ദ്രം എന്നിവയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സൗകര്യങ്ങൾ.


അടിസ്ഥാനപരമായി, ഹ്രസ്വകാല പരിശീലന സെഷനുകള്‍, ആനുകാലിക പൊതു പ്രഭാഷണങ്ങള്‍, വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ചുള്ള സിമ്പോസിയം എന്നിവക്കുള്ളതാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്.


റൂമുകളും സ്യൂട്ടുകളും ഉൾപ്പെടെ ഗവേഷകർക്കും സന്ദർശകർക്കും അത്യാവശ്യമായ താമസ സൗകര്യങ്ങൾ ഹോസ്റ്റൽ  നൽകുന്നുണ്ട്. റെസ്റ്റോറന്റ്, ജിംനേഷ്യം, ഫിറ്റ്നസ് സെന്റർ, ഇൻഡോർ,  ഔട്ട്‌ഡോർ റിലാക്‌സേഷൻ ലോഞ്ച് എന്നിവയും ഇവിടെയുണ്ട്. 3 കിടപ്പുമുറികളുള്ള സെമി ഡിറ്റാച്ച്ഡ് അപ്പാർട്ട്മെന്റ് ബംഗ്ലാവാണ് ഇമാമാർക്കും കേന്ദ്രത്തിലെ എല്ലാ സ്റ്റാഫുകൾക്കുമുള്ള താമസ സൗകര്യം