മെഡലുകള്‍

മുസ്ലിം, അറബ് രാജ്യങ്ങളിലുടനീളമായി,
മതപരമായ മാര്‍ഗനിര്‍ദ്ദേശത്തിനും സ്‌കോളര്‍ഷിപ്പ് ഉന്നമനത്തിനും തന്നെ അവലംബിക്കുന്ന നിരവധി വിദ്യാര്‍ഥികളും ശിഷ്യന്മാരും ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിനുണ്ട്.  സ്വന്തം ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ  അനുയായികള്‍ എല്ലായ്‌പ്പോഴും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കാലാകാലങ്ങളായി അവര്‍ ഉന്നയിച്ച നിയമപരവും ഉപദേശപരവുമായ ചില പ്രശ്‌നങ്ങള്‍ക്ക് തൻറ്റെ നേരിട്ടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹത്തിൻറ്റെ ചില ലഘുലേഖകളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുള്ളത്. തത്ഫലമായി, ഇസ്‌ലാമിന് അദ്ദേഹം ചെയ്ത സംഭാവനകളെയും, വ്യത്യസ്ത സ്വഭാവമുള്ള ആളുകള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളെയും അംഗീകരിച്ചുകൊണ്ട് ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിനെ ചില ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന് ലഭിച്ച പ്രധാന അവാർഡുകൾ:

1. ഈജിപ്ഷ്യൻ ഫസ്റ്റ് ക്ലാസ് അവാർഡ് ഇൻ ആർട്സ് ആന്റ് സയൻസസ് (വിസം അൽ ജംഹൂരിയ), ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് ഹുസ്നി മുബാറക് 1993ൽ അവാർഡ് സമ്മാനിച്ചു. 

2. 1997ൽ സിറിയയിലെ അബി അൽ‌നൂർ ഇസ്ലാമിക് ഫൗണ്ടേഷനും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സും നൽകുന്ന ഇസ്ലാമിക പ്രബോധനത്തിനുള്ള ബഹുമതി സർട്ടിഫിക്കറ്റ്.

3. സാമൂഹ്യ സേവനത്തിലെ മികവിനുള്ള ഫസ്റ്റ് ക്ലാസ് അവാർഡ് (വിസം എൽറിയഡ), ലിബിയൻ വിപ്ലവ നേതാവ് കേണൽ മുഅമ്മർ ഗദ്ദാഫി 1998-ൽ അവാർഡ് സമ്മാനിച്ചു.

4. 1998ലെ വേൾഡ് ഇസ്ലാമിക് കോൾ സൊസൈറ്റി, ലിബിയ നൽകിയ ഇസ്ലാമിക  പ്രബോധനത്തിനുള്ള അവാർഡ് (ദിർ-ദാവ).

5. 1998ലെ അൽ-ഇമാം അബുൽ അഅസം മെഡൽ ഓഫ് ഇസ്ലാമിക് കോൾ (ഇമാം ഗോൾഡ് മെഡൽ), കെയ്‌റോ.

6. 2004ൽ കെയ്‌റോയിലെ ആഫ്രോ-ഏഷ്യൻ അസോസിയേഷൻ  ഈജിപ്ത് നൽകിയ ഫസ്റ്റ് ക്ലാസ് മെറിറ്റ് അവാർഡ് (ആഫ്രോ-ഏഷ്യൻ റൈറ്റർ ഓഫ് ദി ഇയർ 2004).

7. 2008ലെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (CON), ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയുടെ പ്രസിഡന്റും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫും അബൂജയിൽ വെച്ച് അവാർഡ് സമ്മാനിച്ചു.

8. ഡോക്ടറേറ്റ് ഡിഗ്രി ഓഫ് സയൻസ് (HNORIS COUSA).
2015 ജൂൺ 13 ശനിയാഴ്ച അബുജയിലെ നൈജീരിയൻ ടർക്കിഷ് നൈൽ സർവകലാശാലയുടെ മൂന്നാമത് ബിരുദ ദാന ചടങ്ങിൽ  അദ്ദേഹത്തിന് നൽകി ആദരിച്ചു.