1938 മെയ് 12 ശനിയാഴ്ച രാത്രി ബൊർനൊ സ്റ്റേറ്റിലെ ഡിക്വയ്ക്കടുത്തുള്ള ഷുവ അറബികളുടെ നാടായ അരെഡിബയിലാണ് ഷൈഖ് ഷരീഫ് ഇബ്രാഹിം സ്വാലിഹ് അൽഹുസൈനി ജനിക്കുന്നത്. പിതാവ് ഷെയ്ഖ് മുഹമ്മദ് അൽ സ്വാലിഹ് ബിൻ യൂനുസ് അൽനവവി പ്രശസ്ത ഇസ്ലാമിക പണ്ഡിതനും സന്മാർഗിയുമായിരുന്നു. മാതാവ് ഫാത്തിമ ബിൻത് ഷെയ്ഖ് മുഹമ്മദ് അല്‍ ബഷീര്‍ അല്‍ ഹുസൈനി ഏറെ ദൈവിക ഭക്തയും മാന്യതയുമുള്ള സ്ത്രീയായിരുന്നു. അറിവിനോട് അത്യാഭിനിവേശമുള്ള ഒരു അച്ചടക്കക്കാരിയായിരുന്നു അവർ. സ്വന്തം മകന് വെറും ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ട മഹതി മകനെ വളരെ പക്വമായി വളർത്തി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സ്വാധീനം അവരായിരുന്നുവെന്നതിൽ സംശയമില്ല. ഉദാഹരണത്തിന്, അദ്ദേഹത്തിന് പതിനഞ്ച് വയസ്സുള്ളപ്പോൾ കന്നുകാലി കച്ചവടത്തിന് മുൻഗണന നൽകി വിജ്ഞാനാന്വേഷണം ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഒരിക്കൽ മാതാവ് നിരസിച്ചു. മഹതി പ്രത്യക്ഷത്തിൽ പരിഭ്രാന്തയായി. ഈ മനോഭാവം മഹതിയുടെ ഇളയ മകനെ ഭയപ്പെടുത്തുകയും അവനെ തിരികെ സൽപാന്ഥാവിലേക്ക് എത്തിക്കുകയും ചെയ്തു.
ശൈഖ് ഇബ്രാഹിം സ്വാലിഹ് വളരെ ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പാരായണ ലോകത്തിന് പരിചിതനായി, എല്ലായ്‌പ്പോഴും പിതാവിനോടൊപ്പമായിരുന്നു, അദ്ദേഹം രാത്രികളില്‍ ഭൂരിഭാഗവും സുന്നത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. തല്‍ഫലമായി, ഇബ്രാഹിം ഖുര്‍ആനിന്റെ ഔദ്യോഗിക പഠനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഖുര്‍ആനിന്റെ പല അധ്യായങ്ങളും മനപാഠമാക്കി. പിതാവിന്റെ കീഴില്‍ ഖുര്‍ആന്‍ പഠിക്കുന്ന പല മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലും അവനെക്കാള്‍ വളരെ മുന്നിലായിരുന്നിട്ടും ഇബ്രാഹീമിന്റെ ബുദ്ധിയും അവരെ തിരുത്താനുള്ള കഴിവും കൗതുകമുണര്‍ത്തി. ആധികാരിക ഇസ്‌ലാമിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലൂടെയും മാതൃകാപരമായ സ്വഭാവം വളര്‍ത്തിയെടുക്കുന്നതിലൂടെയും മതത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ പരമാവധി ശ്രമിച്ച മികച്ച പണ്ഡിതന്മാരായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍.
ഖുര്‍ആന്‍ പഠനങ്ങള്‍, മതശാസ്ത്രം, അതുപോലെ തന്നെ യുക്തി, തത്ത്വചിന്ത, അറബിശാസ്ത്രം എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിജ്ഞാന ശാഖകള്‍ സ്വായത്തമാക്കുന്നതില്‍ ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിച്ച സമയമാണ് 1944 - 1964 കാലഘട്ടം. ഖുര്‍ആനിക സയന്‍സിലെ നൈപുണ്യതക്കും വൈദ്യഗ്ധ്യത്തിനുമായുള്ള അദ്ദേഹത്തിന്റെ അന്വേഷണം സ്വന്തം ഫാമിലി കോമ്പൗണ്ടിൽ നിന്ന് തന്നെ ആരംഭിച്ചു.കൂടാതെ മൈദുഗുരിയിലെ സാംഗായോയ്, അതിന്റെ ചുറ്റുപാടുകളിലും പ്രസിദ്ധമായി അറിയപ്പെടുന്ന മറ്റ് പ്രശസ്ത പഠന സ്ഥാപനങ്ങളിലേക്കും വികസിച്ചു. ഖുര്‍ആന്‍ പാരായണ മികവിനുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയും ഖ്യാതിയും പെട്ടെന്നുതന്നെ അതിന്റെ ജ്ഞാനാന്വേഷികളെ തേടി അദ്ദേഹം താമസിച്ചിരുന്ന എല്ലാ സ്ഥലങ്ങളിലും (തര്‍മുവ, ഗുലുമ്പ, ഗൈഡ്, മൈഷുമാരി, മൈദുഗുരി) അതിവേഗം തന്നെ പടര്‍ന്നു.അദ്ദേഹത്തിന്റെ സൽസ്വഭാവം, പഠനത്തിന്റെ ആഴം, ഖുര്‍ആന്‍ പാരായണത്തിലെ വൈദഗ്ധ്യം എന്നിവയുടെ ഫലമായി പണ്ഡിതന്മാര്‍ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയപ്പോഴും അദ്ദേഹത്തെ എളുപ്പത്തില്‍ തിരിച്ചറിയാനും കുടുംബത്തെ കണ്ടെത്താനും കഴിഞ്ഞു.
ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് ഒരു യാത്രക്കാരനായി പലയിടത്തും പഠിച്ച സമയത്ത് അദ്ദേഹത്തെക്കുറിച്ച് ക്രിയാത്മകവും സമഗ്രവുമായ മതിപ്പുളവാക്കിയ ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു. അള്‍ജീരിയയില്‍ നിന്നുള്ള മൈദുഗുരി സന്ദര്‍ശനത്തിനെത്തിയ ഷെയ്ഖ് അഹ്മദ് അല്‍ തിജാനിയുടെ ചെറുമകനായ ഷെയ്ഖ് മുഹമ്മദുല്‍ ഹബീബ്, ഷെയ്ഖ് മുഹമ്മദ് മുസ്തഫ അലവി, ഷെയ്ഖ് അല്‍കാദി ലാരി അബാനി, ഷെയ്ഖ് മുസ്തഫ ബിര്‍ഷി, അലി അബിത്ത് ഷെയ്ഖ് ജിബ്രിമ ഡാഗിറ, ഷെയ്ഖ് ടിജ്ജാനി ഉസ്മാന്‍, ഷെയ്ഖ് അബുബക്കര്‍ ആറ്റികു തുടങ്ങി നിരവധി പേര്‍. എല്ലാവരെയും ഇവിടെ വ്യക്തിഗതമായി പരാമര്‍ശിക്കാന്‍ കഴിയില്ല.
ഫലപ്രദമായ പഠനത്തിനുള്ള ഏറ്റവും രസകരമായ ഒരു മാര്‍ഗ്ഗം ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു, ഒരു പണ്ഡിതനാകാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും കഴിഞ്ഞ തലമുറകളില്‍ നിന്നുള്ള ചില തരം പണ്ഡിതന്മാരെ തിരിച്ചറിയുകയും അവരെ അനുകരിക്കാന്‍ ശ്രമിക്കുകയും വേണം എന്നതാണ് അത്. ഈ തന്ത്രത്തിന് അനുസൃതമായി, ഹദീസിനെ സംബന്ധിച്ച് അല്‍ ഗസാലി, അല്‍ഹാഫിസ് ബിന്‍ ഹജറല്‍ അസ്‌കലാനി എന്നിവരുടെ ചരിത്രങ്ങളില്‍ തന്റെ ജീവിതം അനുകരിക്കാനും രൂപപ്പെടുത്താനും അദ്ദേഹം മനപൂര്‍വം പുറപ്പെട്ടു; ഒപ്പം അബ്ദുല്‍ വഹാബ് ഷാരാണിയുടെ പണ്ഡിതോചിതമായ ഇടപെടലും മറ്റ് സമകാലിക പണ്ഡിതന്മാരുടെ പരിശ്രമവും കോര്‍ത്തിണക്കി. ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിന്റെ ജീവിതത്തില്‍ ഈ മഹാന്മാരായ മുസ്‌ലിം പണ്ഡിതരുടെ സ്വാധീനം എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നതാണ്.
ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് സമകാലികരില്‍ നിന്ന് വ്യത്യസ്തമായി മതപഠനത്തോടുള്ള ആധുനിക സമീപനം സ്വീകരിക്കുന്നതിനും കാലങ്ങളായി പഴക്കമുള്ള ഇസ്‌ലാമിക പണ്ഡിതരുടെ മൂല്യനിര്‍ണ്ണയവും സര്‍ട്ടിഫിക്കേഷനുമടങ്ങുന്ന പാരമ്പര്യത്തെ സ്വീകരിക്കുന്നതിനുമിടയിലുള്ള അസ്വസ്ഥമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചു. ഈ സാഹചര്യത്തിലാണ്, കുറിപ്പുകള്‍ താരതമ്യപ്പെടുത്താനും മറ്റ് പണ്ഡിതരുടെ മനസ്സ് കവര്‍ന്നെടുക്കാനും, കര്‍ശനമായ പരിശോധനയ്ക്കായി സ്വയം സമര്‍പ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍, ഇസ്‌ലാമിക സ്‌കോളര്‍ഷിപ്പിന്റെ പല അഭിമാനകരമായ കേന്ദ്രങ്ങളിലേക്കും, നൈജീരിയയുടെ തീരങ്ങള്‍ക്കും, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തേക്ക് അദ്ദേഹത്തിന്റെ പഠനങ്ങളെ എത്തിച്ചത്.
ഉദാഹരണത്തിന്, 1963 ല്‍ ഹജ്ജ് ചെയ്യാനും ഹദീസ്, ഖുർആന്‍ പാരായണം തുടങ്ങി മറ്റു മതവിജ്ഞാന ശാഖകളിലും ആവശ്യമായ സര്‍ട്ടിഫിക്കേഷന്‍ (അല്ലെങ്കില്‍ ഇജാസത്ത്) നേടാനും ഉദ്ദേശിച്ച് ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് ആദ്യമായി സൗദി അറേബ്യയിലേക്ക് പോയി. ഷെയ്ഖ് ഉമര്‍ ബിന്‍ അലി അല്‍ഫാറൂഖ് അല്‍ഫുല്ലതി, ഷെയ്ഖ് അലവി ബിന്‍ അബ്ബാസ് അല്‍ മാലികി, ഷെയ്ഖ് മുഹമ്മദുല്‍ അറബി അല്‍തുബ്ബാനി, ഷെയ്ഖ് ഹസ്സന്‍ ബിന്‍ ഇബ്രാഹിം അല്‍ ഷാഇര്‍ എന്നീ മത പരിജ്ഞാന മേഖലയിലെ ഏറ്റവും ആദരണീയരും അംഗീകരിക്കപ്പെട്ടവരുമായ ചില പണ്ഡിതന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാവരും അദ്ദേഹത്തെ അവരുടെ സര്‍ട്ടിഫിക്കേഷന് യോഗ്യനാണെന്ന് മനസ്സിലാക്കി. അതുപോലെ, ഈജിപ്തില്‍ ഷെയ്ഖ് മുഹമ്മദുല്‍ ഹാഫിസില്‍ നിന്ന് ഹദീസ് മേഖലയിലും, ഷെയ്ഖ് മഹ്മൂദ് ഖലീല്‍ അല്‍ ഹുസാരി, ഷെയ്ഖ് അമീര്‍ ബിന്‍ ഉസ്മാന്‍ അല്‍ സയ്യിദ് എന്നിവരില്‍ നിന്നും ഖുര്‍ആന്‍ പാരായണം ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലും ആവശ്യമായ അംഗീകാരം ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിനെ തേടിയെത്തി. ഹദീസിലെ അദ്ദേഹത്തിന്റെ കഴിവ് സാക്ഷ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ മറ്റ് അധ്യാപകരില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഷെയ്ഖ് അഹ്മദ് നൂര്‍ അല്‍ ബര്‍മി, ഇന്ത്യയില്‍ നിന്നുള്ള ഷെയ്ഖ് മുഹമ്മദ് സക്കറിയ ബിന്‍ യഹ്യാ അല്‍ഖാന്‍ ദഹ്ലവി, സെനഗലില്‍ നിന്നുള്ള പ്രശസ്ത ഷെയ്ഖ് ഇബ്രാഹിം നയാസ് എന്നിവരും ഉള്‍പ്പെടുന്നു.
ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് രണ്ട് പതിറ്റാണ്ട് (1944-1964) മാത്രമാണ് ചെലവഴിച്ചതെന്നും നൈജീരിയയിലാണ് തന്റെ എല്ലാ പരിശീലനവും നടത്തിയതെന്നതും തൃപ്തികരമാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ എല്ലാ അധ്യാപകരും നൈജീരിയക്കാര്‍ ആയിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. സനഗായ സമ്പ്രദായത്തിന്റെ സംവിധാനത്തിലൂടെ പ്രാദേശികമായി വീട്ടിലിരുന്ന് പഠിച്ച് പണ്ഡിതനായ അദ്ദേഹം ഇപ്പോള്‍ അന്തര്‍ദ്ദേശീയ നിലവാരത്തലെത്തിലെത്തിയിരിക്കുന്നു! അദ്ദേഹത്തിന് ലഭിച്ച പ്രാദേശിക പരിശീലനമാണ് അദ്ദേഹത്തിന് ആവശ്യമായ കഴിവും അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതും കൂടാതെ ഒരു മികച്ച പണ്ഡിതനെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുമുള്ള കാരണമായത്.
ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് വീട്ടിലാണെങ്കിലും ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, തഫ്‌സീര്‍ തുടങ്ങി മതവിജ്ഞാനത്തിന്റെ മിക്ക മേഖലകളിലും താന്‍ യോഗ്യനാണെന്ന് അദ്ദേഹം കരുതുന്നു. ഏതെങ്കിലും ഖുര്‍ആന്‍ വാചകം കേട്ടാല്‍, ആ വിഷയത്തില്‍ വന്ന ഹദീസും നബി തങ്ങളോ പ്രവാചകന്റെ അനുചരന്മാരോ അതില്‍ പറഞ്ഞ കാര്യങ്ങളും വസ്തുതകളും വിവരിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ട്. ചുറ്റുമുള്ള സാഹചര്യങ്ങളെ ഖുര്‍ആനോട് ബന്ധപ്പെടുത്തി വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയും. മറ്റ് വാക്യങ്ങളിലൂടെയോ ഹദീസ് വ്യവസ്ഥകളിലൂടെയോ അത് റദ്ദാക്കപ്പെട്ടിട്ടുണ്ടോ എന്ന് പറയാനും അദ്ദേഹത്തിന് സാധിക്കും. നാസിഖ് വാള്‍ മന്‍സുഖ് അല്ലെങ്കില്‍ അസ്ബാബു നുസുല്‍ എന്നാണ് ഇതിനെ പണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ബലഹീനത പരാജയപ്പെടുന്നിടത്ത് ഒഴികെ ഖുര്‍ആനിലെ ഏത് വാക്യത്തിലും ഈ വിശദാംശങ്ങളെല്ലാം നല്‍കാനുള്ള ത്രാണി അദ്ദേഹത്തിനുണ്ട്.
മുകളില്‍ വിവരിച്ച മേഖലകള്‍ക്ക് പുറമെ, തൗഹീദ്, ഫിഖ്ഹ് എന്നിവയുടെ പഠനത്തിലും ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തൗഹീദില്‍ ലഭ്യമായ മിക്ക പ്രധാന സാഹിത്യങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകള്‍ (മദ്‌ഹബുകള്‍) തമ്മിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനവും സ്വഭാവവും, അവയുടെ യുക്തിയും വിവിധ വീക്ഷണങ്ങളും അദ്ദേഹം മനസ്സിലാക്കുന്നു. മാലികി സ്‌കൂളിലെ ഫിഖ്‌ഹും അദ്ദേഹത്തിന് പരിചിതമായ മേഖലയാണ്. പലപ്പോഴും ഒരു നല്ല വിധി നല്‍കുന്നതിനുമുമ്പ് പുസ്തകം തുറക്കേണ്ടിവരാറുണ്ട് എന്ന ഒരു നിസാരമായ പ്രശ്നം മാത്രമാണ് അദ്ദേഹത്തിനുള്ളത്. മാലികി സ്‌കൂളിനെയും മറ്റ് ലീഗല്‍ സ്‌കൂളുകളെയും അദ്ദേഹത്തിന് നന്നായി അറിയാം. മാലികി സ്‌കൂളുമായി മറ്റുള്ളവര്‍ തമ്മില്‍ വ്യത്യാസമുണ്ടാവുകയോ അംഗീകരിക്കുകയോ ചെയ്യുന്ന അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മറ്റ് സ്‌കൂളുകളിലെ പണ്ഡിതരുമായും അനുയായികളുമായും അദ്ദേഹം തുടര്‍ച്ചയായി നടത്തിയ ഇടപെടലിന്റെ ഫലമാണിത്.
1963 ല്‍ ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് ബൊര്‍നോ പ്രവിശ്യയിലെ സാംഗായ സ്‌കൂളുകളെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താനുള്ള നോര്‍ത്തേണ്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ പദ്ധതിയെ ഏകോപിപ്പിക്കാന്‍ വേണ്ടി സേവനമനുഷ്ഠിച്ചു. ബൊര്‍നോ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ബൊര്‍നോ കോളേജ് ഓഫ് ലീഗല്‍ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് (ബോസ്‌കലി) സ്ഥാപിച്ചപ്പോള്‍, അതിന്റെ അക്കാദമിക് പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ സഹായിക്കുന്നതിന് അദ്ദേഹത്തെ നിയമിച്ചു. പിന്നീട് സ്‌കൂളിന്റെ ഭരണ സമിതിയില്‍ അംഗമായി. 1984 മുതല്‍ 1990 വരെ അദ്ദേഹം ഭരണസമിതിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1990ല്‍ അദ്ദേഹത്തെ സംസ്ഥാന തീര്‍ത്ഥാടകരുടെ ക്ഷേമ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം തിരിച്ച് ബൊക്കോലിസിലെ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാനായി തന്നെ തിരിച്ചെത്തി.
1976 മുതല്‍ ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് ഫെഡറല്‍ തലത്തില്‍ സര്‍ക്കാരുകളുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മതപരമായ പ്രത്യാഘാതങ്ങളോ പ്രസക്തിയോ ഉള്ള ചില നയങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കാനോ നയിക്കാനോ സ്ഥാപിതമായ എല്ലാ കമ്മിറ്റികളിലും അദ്ദേഹം സ്ഥിരമായി അംഗമായിരുന്നു. സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, തുര്‍ക്കി, ലിബിയ, മൊറോക്കോ, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സെനഗല്‍, ഇറാഖ്, സുഡാന്‍ തുടങ്ങിയ ചില അറബ് മുസ്ലിം രാജ്യങ്ങളിലേക്ക് സര്‍ക്കാറുകള്‍ അയക്കുന്ന എല്ലാ മതനേതാക്കള്‍ക്കും അദ്ദേഹം സുപരിചിതനായിരുന്നു. ലാഗോസിലെ സ്‌റ്റേറ്റ് ഹൗസില്‍ റമദാന്‍ മാസത്തില്‍ തഫ്സീര്‍ പഠിപ്പിക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. നൈജീരിയയിലും വിദേശത്തും സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി മുസ്‌ലിം ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളിലും അദ്ദേഹം മുന്‍പന്തിയിലാണ്.
തന്റെ പ്രധാന അക്കാദമിക് താല്‍പര്യ ഗവേഷണ മേഖലകളില്‍ നാനൂറിലധികം (400) പുസ്തകങ്ങളും ലഘുലേഖകളും അറബി ഭാഷയില്‍ നൂറിലധികം (100) പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഖുറാന്‍ ശാസ്ത്രം, പ്രവചാചക പാരമ്പര്യങ്ങള്‍, ചരിത്രം, തത്ത്വചിന്ത, ഇസ്‌ലാമിക കര്‍മ്മശാസ്ത്രം, ജ്യോതിശാസ്ത്രം, അറബി സാഹിത്യം, ഭാഷാശാസ്ത്രം, സൂഫിസത്തിന്റെ ശാസ്ത്രം, ഇസ്‌ലാമിക് പോളിറ്റി, ഇസ്‌ലാമിക് ലോ ഓഫ് പേഴ്‌സണല്‍ സ്റ്റാറ്റസ് & ഇന്‍ഹെറിറ്റന്‍സ്, നാഷണല്‍ സ്‌റ്റേറ്റുകള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വം, മറ്റു മാനുഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഇവയിൽ ഉൾപെടുന്നു.