അന്നഹ്‌ദ
അന്നഹ്ദ കോളേജ് ഓഫ് സയൻസ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്
1957 ൽ ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് അൽഹുസൈനിയാണ് അന്നഹ്ദ സ്ഥാപിക്കാനുള്ള ആശയം ആവിഷ്കരിച്ചത്. സമീപ കാലത്തും ഭാവിയിലും മുസ്‌ലിം സമുദായത്തിന് കൂടുതൽ പ്രായോഗികമാണെന്ന് തോന്നിയ, വിദ്യാഭ്യാസം മുഖേന ഇസ്ലാം പ്രചരിപ്പിക്കാനുള്ള സ്ഥാപകരുടെ താൽപ്പര്യമാണ് ഇതിന് പ്രചോദനമായത്.
മുസ്ലിംകൾ, പ്രത്യേകിച്ച് ബോർനോയിൽ അക്കാലത്ത് ക്ലാസ് റൂമുകൾ അധ്യാപനത്തിനായി ഉപയോഗിക്കുന്ന തരത്തിലുള്ള ഏത് വിദ്യാഭ്യാസത്തെയും എതിർക്കുന്ന തരത്തിൽ, പാശ്ചാത്യ വിദ്യാഭ്യാസ മാതൃകയോട് ശത്രുത പുലർത്തിയിരുന്നതായിരുന്നു ഇതിന് കാരണം. അദ്ദേഹം ഈ വെല്ലുവിളി സ്വയം ഏറ്റെടുക്കുകയും പ്രാദേശിക സമൂഹങ്ങള ബോധവൽക്കരിക്കാൻ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ചെയ്തു. താനും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഇസ്ലാമിക പ്രബോധന രീതി അദ്ദേഹം പ്രധാന മാർഗമായി ഉപയോഗിച്ചു.
തുടക്കത്തിൽ, മുസ്‌ലിംകൾ ഇസ്‌ലാമികമോ അല്ലാത്തതോ എന്ന് നോക്കാതെ അറിവും വിദ്യാഭ്യാസവും നേടണമെന്ന കൽപ്പനയോടെ ആരംഭിക്കുന്ന ഇസ്ലാമിക സന്ദേശം മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു.
അതുകൊണ്ട് തന്നെ സമൂഹത്തിന്റെ സാമൂഹികവും മതപരവുമായ ക്ഷേമം നേടുന്നതിന് രണ്ട് വിദ്യാഭ്യാസ സമ്പ്രദായങ്ങളും സമന്വയിപ്പിക്കുന്നത് മുസ്‌ലിംകള്‍ക്ക് കുറ്റകരമല്ലയെന്നും അദ്ദേഹം സമുദായത്തെ ബോധിപ്പിച്ചു.
പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസവുമായി മാത്രം ബന്ധപ്പെട്ടിരുന്ന നൈജീരിയയിലെ നിരവധി മുസ്‌ലിം സമൂഹങ്ങളിലേക്ക് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരു മാതൃകാ ഇസ്‌ലാമിക വിദ്യാലയം, ഖുര്‍ആനിക വിദ്യാലയം, മുതിര്‍ന്നവര്‍ക്ക് ഫിഖ്ഹ്, തൗഹിദ്, ഹദീസ് തുടങ്ങിയവ പഠിപ്പിക്കുന്ന പരമ്പരാഗത ഇസ്‌ലാമിക വിദ്യാഭ്യാസ വിദ്യാലയം എന്നിവ സ്ഥാപിച്ചു.
മോഡൽ ഇസ്ലാമിക് സ്കൂൾ (മാതൃക ഇസ്‌ലാമിക വിദ്യാലയം) പാശ്ചാത്യ, ഇസ്‌ലാമിക വിദ്യകളുടെ സമന്വയ വിദ്യാഭ്യാസം നൽകുന്നു. ഖുര്‍ആനിക് സ്‌കൂള്‍ ഖുർആൻ പഠനത്തിന് വേണ്ടി മാത്രമുള്ളതാണ്. മോഡൽ ഇസ്‌ലാമിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബൊര്‍നോയിലെ പ്രാദേശിക സമൂഹങ്ങളിൽ നിന്നും ബോര്‍നോയ്ക്ക് പുറത്തുള്ള നൈജീരിയയിലെയും അയൽ രാജ്യങ്ങളിലേയും മറ്റ് സമൂഹങ്ങളിൽ നിന്നും വരുന്നവരാണ്. ഇവരെ അദ്ദേഹം നല്‍കിയ ഹോസ്റ്റലുകളിലോ, സ്കൂൾ പരിസരത്ത് താമസിക്കുന്ന ബന്ധുക്കളോടൊപ്പമോ താമസിപ്പിച്ചു.
നൈജീരിയയ്ക്കകത്തും പുറത്തും നിന്നുമുള്ള മുതിര്‍ന്ന ആളുകള്‍ ട്രഡീഷണൽ ഇസ്ലാമിയ സ്കൂളുകളിൽ (പരമ്പരാഗത ഇസ്‌ലാമിക് വിദ്യാലയങ്ങൾ) ചേരുന്നു. ദീർഘനേരമോ ഹ്രസ്വ സമയമോ എടുത്തുള്ള ബിരുദാനന്തരം ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ (ഇജാസ) നല്‍കി, അവരുടെ ജന്മ നാടുകളിലേക്ക് മടങ്ങാനും അവിടെ ഷെയ്ഖ് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് നിര്‍വചിച്ച പ്രവര്‍ത്തന രീതിയെ അടിസ്ഥാനമാക്കി സ്‌കൂളുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കി.
വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ബിരുദം നേടുകയും, പിന്നീട് നൈജീരിയയുടെയും ആഫ്രിക്കയുടെയും പല ഭാഗങ്ങളിലും അന്നഹ്ദയുടെ ബിരുദധാരികള്‍ നിരവധി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തപ്പോള്‍, സ്ഥാപത്തിന്റെ എല്ലാ മുൻ വിദ്യാർത്ഥികളെയും അവർ സ്ഥാപിച്ച സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുതകുന്ന ഒരു സംഘടനയായി സ്ഥാപനത്തെ ഉയർത്താൻ അദ്ദേഹം ഉദ്ദേശിച്ചു. ഈ വലിയ പരിശ്രമിത്തിൽ ബാര്‍നോയിലെ അല്‍ഹാജി ഉമര്‍ അലി(ന.മ) ബുക്കര്‍ മാര്‍ട്ടെ(ന.മ), ലവാന്‍ അലി മോങ്കുനോ, അംബാസഡര്‍ അബ്ബ സോറു, മുഹമ്മദ് ആല്‍ക്കലി, കോലു ബിയു, അല്‍ മുഹമ്മദ് ബോമയി(ന.മ) തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തെ സഹായിച്ചു. ഇതിൽ ആദ്യത്തെ നാല് പേർ ബോര്‍ഡ് ഓഫ് ട്രസ്റ്റികളും, പിന്നീടുള്ള മൂന്ന് പേർ പ്രാരം സമയത്ത് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായവരുമാണ്. ഈ പേരുകള്‍ ഉപയോഗിച്ച് 1981 ല്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ലക്ഷ്യങ്ങൾ
ഇസ്‌ലാമിന്റെ വ്യാപനത്തിനു പുറമെ താഴെ പറയുന്ന ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനായാണ് ഈ സംഘടന സ്ഥാപിതമായത്:
1. സ്വതന്ത്രവും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി, കഠിനാധ്വാനം, ഉൽപാദനക്ഷമത, സ്വാശ്രയത്വം എന്നിവ പ്രോത്സാഹിപ്പിക്കുക, അജ്ഞത, മറ്റു സാമൂഹിക ദുഷ്പ്രവണതകള്‍ എന്നിവയ്‌ക്കെതിരെ പോരാടുക, ദാരിദ്ര്യത്തെ ഇല്ലാതാക്കുക.
2. സമാന ലക്ഷ്യങ്ങള്‍ പങ്കിടുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘടനകളുമായി സഹകരിക്കുക.
3- ലോകത്ത് ജീവിക്കുന്ന വിത്യസ്ത സമൂഹങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനുള്ള ജ്ഞാനവും സഹിഷ്ണുതയും നിലനിർത്തുക.
സ്‌കൂളുകള്‍ , യുവജന സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക, റേഡിയോ, ടിവി എന്നിവയിലെ പ്രബുദ്ധ പരിപാടികള്‍, പൊതു പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍, സമ്മേളനങ്ങള്‍, ഇസ്‌ലാമിലെ ആഗോള കറന്‍സിയുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിവര്‍ത്തനം ചെയ്യുക, പ്രസിദ്ധീകരിക്കുക എന്നിവയിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും.
ഈ പ്രവർത്തനങ്ങള്‍ക്ക് സ്ഥാപകരുടെ പതിവ് സാമ്പത്തിക സംഭാവനകളിൽ നിന്നും അംഗത്വ കുടിശ്ശികകളിൽ നിന്നും വ്യക്തിഗത സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സഹായ സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള മറ്റ് ജീവകാരുണ്യ സഹായങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നു.
സംഘടന ഘടന
അന്നഹ്ദ സംഘടന പ്രധാനമായും രണ്ട് ഘടനകളാണ്: ബോര്‍ഡ് ഓഫ് ട്രസ്റ്റീസും വിവിധ തലങ്ങളിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റികളും. എക്‌സിക്യൂട്ടീവ് കമ്മിറ്റികളെ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന എക്‌സിക്യൂട്ടീവുകളായി തരം തിരിച്ചിരിക്കുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റികളുടെയും ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെയും ചെയര്‍മാൻ ആത്മീയ നേതാവു കൂടിയായ സ്ഥാപകനാണ്. എന്നിരുന്നാലും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത് സംസ്ഥാനത്ത് നിന്നുള്ള ചെയർപേഴ്‌സണാണ്.
നിലവില്‍ നൈജീരിയയില്‍ 20 ലേറെ ബ്രാഞ്ച് ഓഫീസുകളും കാമറൂണ്‍, ചാഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത മൂന്ന് അന്താരാഷ്ട്ര ബ്രാഞ്ച് ഓഫീസുകളും നൈജറിലും ബുര്‍ക്കിനഫാസോയിലും രജിസ്‌ട്രേഷനായി തയ്യാറായ രണ്ടില്‍ കൂടുതല്‍ ഓഫീസുകളും സംഘടനക്കുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകളെ സഹായിക്കുന്ന ചുമതലയാണ് ബ്രാഞ്ച് ഓഫീസുകള്‍ നിര്‍വഹിക്കുന്നത്.
ഇവയില്‍ ഉള്‍പ്പെടുന്ന വകുപ്പുകൾ:
1. ദഅ്‌വ / ഇസ്‌ലാമിക പ്രബോധന വകുപ്പ്.
2. വിദ്യാഭ്യാസ വകുപ്പ്.
3. വിവര വകുപ്പ്.
4. വനിതാ കാര്യ വകുപ്പ്.
5. സഹായ, ദുരിതാശ്വാസ ഏജന്‍സി വകുപ്പ്.
6. ഗവേഷണവും ഡോക്യുമെന്റേഷനും.
7. വിവര്‍ത്തന വകുപ്പ്.
8. നിയമകാര്യ വകുപ്പ്.
9. ധനകാര്യ വകുപ്പ്.
1. ദഅ്‌വ (പ്രബോധന യൂണിറ്റ്)
(എ) പള്ളികളില്‍ പ്രഭാഷണങ്ങള്‍ നടത്താനും പൊതുജനങ്ങള്‍ കൂടുന്നിടത്ത് ഉല്‍ബോധനം നല്‍കാനും ദഅ്‌വ വകുപ്പിന് ചുമതലയുണ്ട്.
(ബി) പള്ളികളുടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും സഹായിക്കല്‍.
(സി) കുഴൽ കുഴിയെടുക്കല്‍, അരക്കല്‍ യന്ത്രങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ ആവശ്യമുള്ളവർക്ക് ചെയ്ത് കൊടുക്കുക.
(ഡി) ഇസ്‌ലാം പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദ രൂപം ഒഴിവാക്കുന്നതിനോ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങളുടെ യഥാർത്ഥ ഇസ്ലാമിക വീക്ഷണം വ്യക്തമാക്കുന്നതിനോ വേണ്ടി വിവാദപരമായ വിഷയങ്ങളില്‍ ആനുകാലികമായി സെമിനാറുകള്‍ സംഘടിപ്പിക്കുകയും അവയില്‍ ശരിയായ ഇസ്‌ലാമിക വീക്ഷണകോണുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
(ഇ) രോഗികളുടെ മനോവീര്യം വര്‍ദ്ധിക്കാനായി ഇടയ്ക്കിടെ ക്ലിനിക്കുകളിലും ആശുപത്രകളിലും പോയി പ്രാര്‍ഥിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുക.
(എഫ്) ജയിലുകളിലെ തടവുകാരെ സന്ദര്‍ശിച്ച് അതോറിറ്റിയുടെ അനുമതി വാങ്ങി അവര്‍ക്ക് വേണ്ട പ്രഭാഷണങ്ങള്‍ നടത്തുക.
പരിശീലനം ലഭിച്ച പണ്ഡിതന്മാർ ഇസ്‌ലാം പ്രസംഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സംഘടനാ രീതി കർശനമായി പാലിക്കുന്നുണ്ടോയെന്ന് നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് പള്ളികളിൽ ഡിപ്പാർട്ട്മെന്റ് ഇപ്പോൾ കർശനമായി പരിശോധിക്കുന്നുണ്ട്.
2. വിദ്യാഭ്യാസം.
(എ) സംഘടനയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചുമതല.
(ബി) വിവിധ പ്രാദേശിക സമൂഹങ്ങളിലെ സ്‌കൂളുകളുമായി സാമ്യമുള്ള സ്റ്റാന്‍ഡേര്‍ഡ് സ്‌കൂളുകള്‍ സ്ഥാപിക്കുക.
(സി) സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌കൂളുകള്‍ക്കായി സിലബസുകള്‍ തയ്യാറാക്കുക.
(ഡി) വിവിധ തലങ്ങളിൽ അധ്യാപക പരിശീലനത്തിനായി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുക.
(ഇ) പ്രസക്തമായ അക്കാദമിക വിഷയങ്ങളെക്കുറിച്ച് കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനെ പ്രാത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
(എഫ്) വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുക.
സംഘടനയുടെ വിദ്യാഭ്യാസ യൂണിറ്റിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 200 ലധികം വിവിധ തരം അഫിലിയേറ്റഡ് സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളില്‍ ഭൂരിഭാഗവും മോഡല്‍ സ്‌കൂള്‍ ഓഫ് അന്നഹ്ദ(കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ്) നല്‍കിയിട്ടുള്ള നെക്കോ, ഡബ്ല്യു.എ.ഇ.സി, എച്ച്.ഐ.എസ്.സി പരീക്ഷാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവയാണ്. ഇത്തരം പരീക്ഷയിലെ വിജയികള്‍, കോളേജുകളിലെ വിത്യസ്ത ഡിപ്ലോമ പ്രോഗ്രാമുകളായ ശരീഅത്ത്, ഇംഗ്ലീഷ് വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, അറബിക്, ഇസ്‌ലാമിക് പഠന വിദ്യാഭ്യാസം തുടങ്ങിയവയില്‍ ചേരുന്നു.
നൈജീരിയയിലെ എ.ബി.യു സാരിയ, മൈദുഗുരി സര്‍വകലാശാല തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി സംഘടനയുടെ വിദ്യാഭ്യാസ യൂണിറ്റിന് അക്കാദമിക അഫിലിയേഷനുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ലിബിയയിലെ കോളേജ് ഓഫ് ഇസ്‌ലാമിക് കാള്‍, കയ്‌റോയിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, സിറിയയിലെ മുജമ്മ അബുനൂര്‍, മൊറോക്കോയിലെ നിരവധി സര്‍വകലാശാലകള്‍ എന്നിവയുമായും യൂണിറ്റിന് ബന്ധമുണ്ട്. ഈ സര്‍വ്വകലാശാലകളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സാധാ സ്‌കോളര്‍ഷിപ്പ് നൽകുകയും സംഘടനക്കും പ്രയോജനം ലഭിക്കും വിധം പ്രഭാഷകര്‍ക്കും ഇമാമുമാർക്കും ഇടയ്ക്കിടെ വര്‍ക്ക് ഷോപ്പുകളും പരിശീലനവും സംഘടിപ്പിക്കുകയും ചെയ്യുന്നവയാണ്. ഇത്തരം സര്‍വകലാശാലകളില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ് ഓഫറുകള്‍ യൂണിറ്റ് വിവിധ സംസ്ഥാനങ്ങളിലെ ഫെഡറേഷന്റെ അപേക്ഷകര്‍ക്ക് നല്‍കുന്നു. നൂറുകണക്കിന് ആളുകള്‍ക്ക് ഇതിന്റെ ഉപകാരം ലഭിച്ചിട്ടുണ്ട്.
3. ഇന്‍ഫര്‍മേഷന്‍ യൂണിറ്റ്.
(എ) ലഭ്യമായ വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം.
(ബി) സംഘടനയുടെ എല്ലാ പത്രക്കുറിപ്പുകളും തയ്യാറാക്കുക.
(സി) സംഘടനയും രാജ്യത്തെ സാമൂഹ്യ മാധ്യമങ്ങളും തമ്മിലുള്ള പാലമായി പ്രവർത്തിക്കുക.
(ഡി) സംഘടനയുടെ ഒരു വര്‍ഷത്തെ പ്രോഗ്രാമുകളും മറ്റു പദ്ധതികളും തയ്യാറാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക.
(ഇ) സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട വിശയങ്ങളില്‍ ലഘുലേഖകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കി പ്രസിദ്ധീകരിക്കുക.
4. വനിതാ കാര്യ യൂണിറ്റ്.
ഈ യൂണിറ്റ് സംഘടനയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദഅ്‌വ, വിദ്യാഭ്യാസം, എയ്ഡ് ഗ്രൂപ്പ്, കരകൗശലം പോലുള്ള ചെറിയ ഉപവിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന സ്വതന്ത്ര ചുമതല ഈ യൂണിറ്റിനുണ്ട്.
ഈ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍:
(എ) സമൂഹം ആവശ്യപ്പെടുമ്പോഴൊ അല്ലാതെയോ വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക.
(ബി) നിരാലംബരെ പാര്‍പ്പിക്കുകയും അവർക്ക് അടിസ്ഥാന താമസ സൗകര്യം നല്‍കുകയും ചെയ്യുന്നതിലൂടെയുള്ള മതപരിവര്‍ത്തനത്തിന് സ്ത്രീകളെ സഹായിക്കുക.
(സി) ഇസ്ലാമിലെ സ്ത്രീകളുടെ സദ്ഗുണങ്ങള്‍ സ്പർശിക്കുന്ന വിശയങ്ങളിൽ സ്കൂള്‍ പരിസരത്ത് ആഴ്ചതോറും പ്രത്യേക പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക.
(ഡി) മുതിര്‍ന്ന സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ സ്ഥാപിക്കുക.
(ഇ) സമൂഹത്തിലെ സ്ത്രീകൾ പ്രത്യേക താല്‍പര്യം കാണിക്കുകയോ അവിടെ അത് അനിവാര്യമാണെന്ന് തോന്നുകയോ ചെയ്യുന്ന പ്രദേശങ്ങളില്‍ മുതിർന്നവർക്ക് സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കുക.
(എഫ്) കൂടുതല്‍ ഉല്‍പ്പാദനം ലഭിക്കാനായി സ്ത്രീകളുടെ കരകൗശല കലയെ പ്രോത്സാഹിപ്പിക്കുക.
(ജി) കമ്പ്യൂട്ടര്‍, കരകൗശലം, തയ്യല്‍ തുടങ്ങിയവയിൽ സ്ത്രീകള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കുക.
(എച്ച്) സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുക.
(ഐ) പ്രകൃതി ദുരന്തങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് സഹായം എത്തിക്കുക.
(ജെ) ആശുപത്രികളിലുള്ള സ്ത്രീകളെയും കുട്ടികളെയും സന്ദർശിച്ച്, അത്യാവശ്യമായവരുടെ മെഡിക്കല്‍ ബില്ലുകള്‍ തീര്‍പ്പാക്കി കൊടുക്കുക.
5. എയ്ഡ് / റിലീഫ് ഏജന്‍സി.
ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്;
(എ) അനാഥര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
(ബി) പ്രകൃതിദുരന്തത്തിന് ഇരയായവര്‍ക്ക് പ്രഥമശുശ്രൂഷ സേവനങ്ങള്‍ എത്തിക്കുക.
(സി) വെള്ളപ്പൊക്കം, തീപിടുത്തം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ മാറ്റിപാര്‍പ്പിക്കുന്നതിന് സഹായിക്കുക.
(ഡി) എയ്ഡ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ആവശ്യാനുസരണം കോഴ്‌സുകള്‍ സംഘടിപ്പിക്കുക.
(ഇ) സംസ്ഥാനത്തെ എല്ലാ പൊതു സമ്മേളനങ്ങളിലും പങ്കെടുക്കുക.
(എഫ്) നൈജീരിയയിലെ എല്ലാ എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുക.
(ജി) കുഞ്ഞുങ്ങളെ കൊല്ലുന്ന രോഗങ്ങളായ എച്ച്.ഐ.വി, എയ്ഡ്‌സ്, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ചുള്ള സര്‍ക്കാര്‍ ബോധവൽക്കരണ പ്രചാരണങ്ങളെ ശക്തിപ്പെടുത്തുക.
(എച്)പൊതുജനാരോഗ്യ കാര്യങ്ങളില്‍ സര്‍ക്കാറും മറ്റു സഹോദര സംഘടനകളും നടത്തുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ പങ്കെടുക്കുക.
മുകളില്‍ പറഞ്ഞ സംഘടനയുടെ പ്രധാന യൂണിറ്റുകള്‍ക്ക് പുറമെ, സംഘടനയുടെ ആഭ്യന്തര പ്രവര്‍ത്തനത്തെ സഹായിക്കുന്ന മറ്റ് ചില യൂണിറ്റുകളമുണ്ട്:
6. ഗവേഷണവും ഡോക്യുമെന്റേഷനും.
ഒരു നിശ്ചിത കാലയളവിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തലും ക്രോഡീകരിക്കലുമാണ് ഈ യൂണിറ്റിന്റെ ചുമതല. സംഘടനയുടെ ഓരോ പദ്ധതികളുടെയും വിജയവും പരാജയവും നിര്‍ണ്ണയിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പരാജയപ്പെടുന്ന പദ്ധതികള്‍ക്ക് ഉചിതമായ പരിഹാരം നല്‍കാനും ഈ യൂണിറ്റിന് ചുമതലയുണ്ട്.
7. വിവര്‍ത്തനം.
പൊതു ആവശ്യങ്ങള്‍ക്കായുള്ള രേഖകൾ ഈ യൂണിറ്റ് വിവര്‍ത്തനം ചെയ്യുന്നു. നൈജീരിയ, ആഗോള രാഷ്ട്രീയം, സമൂഹം എന്നിവയെ സ്പര്‍ശിക്കുന്ന അറബിയില്‍ എഴുതപ്പെട്ട കൃതികള്‍, രചയിതാവ് ഉദ്ദേശിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇംഗ്ലീഷിലേക്കോ ഹൗസയിലേക്കോ വിവര്‍ത്തനം ചെയ്യുകയെന്നതാണ് ഈ യൂണിറ്റിന്റെ പ്രധാന ചുമതല.
8. നിയമ വകുപ്പ്.
നിയമ വകുപ്പ് സംഘടനക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും നിയമപരമായ രേഖകള്‍ തയ്യാറാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പിഴ കാരണം ശിക്ഷാ കാലാവധി അനുഭവിക്കുന്നവര്‍ക്ക് ഈ വകുപ്പ് നിയമ സഹായം നല്‍കുകയും അത്തരം പിഴകള്‍ പരിഹരിക്കാന്‍ വകുപ്പ് സംഘടനയെ ഉപദേശിക്കുകയും ചെയ്യുന്നു.
9. ധനകാര്യ വകുപ്പ്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നല്‍കുന്നതിന് നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ചുമതല ഈ വകുപ്പിനാണ്. സംഘടനയുടെ സുപ്രധാനമായ പല പദ്ധതികളും ഈ വകുപ്പിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.