ചോദ്യങ്ങള്‍
റമദാനിലെ നോമ്പ് മനഃപ്പൂര്‍വ്വം ലംഘിക്കുന്നതിന്റെ വിധി എന്താണ്?
റമദാനിലെ നോമ്പ് മനഃപ്പൂര്‍വ്വം ലംഘിക്കുന്നതിന്റെ വിധി എന്താണ്? ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ ഓരോന്നിനും വ്യത്യസ്ഥമായി പ്രായശ്ചിത്തം നല്‍കണോ, അതോ, എല്ലാത്തിനും കൂടി ഒറ്റ തവണ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയോ?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: വ്യത്യസ്ത സമയങ്ങളില്‍ ലംഘിക്കുകയാണെങ്കില്‍, വ്യത്യസ്ത പ്രായശ്ചിത്തങ്ങള്‍ക്കും അയാള്‍ ബാധ്യസ്ഥനാകും. അതുപോലെ, തുടര്‍ച്ചയായി ലംഘിക്കുകയാണെങ്കില്‍, എല്ലാ ദിവസങ്ങള്‍ക്ക് വേണ്ടിയും അവന്‍ പരിഹാരം ചെയ്യണം. പ്രായശ്ചിത്തം റമളാന്‍ മാസത്തിന്റെ പവിത്രത ലംഘിക്കുന്നതിനാണ്, മറിച്ച് നോമ്പ് മുറിക്കുന്നതിനല്ല. പ്രായശ്ചിത്തം റമദാനിലെ പവിത്രതയും ആ മാസത്തിന്റെ പവിത്രതയും ലംഘിക്കുന്നതിനാണ്. അതിനാല്‍, അവന്‍ ഒരുതവണയോ, രണ്ടോ മൂന്നോ തവണയോ ഇത് ആവര്‍ത്തിച്ചാല്‍, ഒരോന്നിനും വ്യത്യസ്ഥമായി തന്നെ പ്രായശ്ചിത്തം ചെയ്യണം. ലംഘിക്കുന്നതിന്റെ ആവര്‍ത്തനങ്ങള്‍ ഒരേ കാലയളവിനുള്ളിലാണെങ്കില്‍, അതനുസരിച്ചും പ്രായശ്ചിത്തം ചെയ്യാന്‍ അവന്‍ ബാധ്യസ്ഥനാണ്.