ചോദ്യങ്ങള്‍

സാക്ഷിയെ സത്യം ചെയ്യിക്കുന്നത് അനുവദനീയമാണോ?

admin September 08, 2020


മറുപടികള്‍

ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഇത് ഒരു ഇജ്തിഹാദ് ആണ്കാരണം സാധാരണ ഗതിയില്‍ സാക്ഷിയെ സത്യപ്രതിജ്ഞ ചെയ്യിക്കാറില്ലകാരണം സാക്ഷികള്‍ നീതിമാന്മാരാണ്. അവരെ സത്യം ചെയ്യിക്കപ്പെടേണ്ടതില്ല. കാരണം അത് അവരില്‍ അനാവശ്യമായി ന്യൂനത കണ്ടെത്തലാണ്. പക്ഷെപണ്ഡിതന്മാര്‍ പറഞ്ഞു: ഇന്ന് കാലത്ത് അധാര്‍മികത ആളുകള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നുശത്രുതയും വര്‍ദ്ധിച്ചു. അതിനാല്‍, ഈ കാലഘട്ടത്തില്‍ സാക്ഷിയുടെ സത്യപ്രതിജ്ഞ ആവശ്യമാണ്. ഉദാഹരണത്തിന്ഇപ്പോള്‍, നിങ്ങള്‍ ഒരു മുസ്ലീമുമായി ലോണ്‍ ഇടപാട് നടത്തുകയാണെങ്കില്‍, നിങ്ങള്‍ അദ്ധേഹത്തിന് പണം നല്‍കുന്നു. ഇവിടെ വായ്പക്കാരനെ നിങ്ങള്‍ക്കറിയാം. അതുപോലെ മൂലധനം നിങ്ങളുടേതാണ് എന്നും അറിയാം സമ്പത്തിന്റെ ഉടമസ്ഥനും നിങ്ങളാണ്. അദ്ധേഹം ആ സമ്പത്ത് നഷ്ടപ്പെടുത്തുകയാണെങ്കിലോ ഒളിപ്പിച്ചുവെക്കുകയാണെങ്കിലോ അദ്ദേഹത്തിന് നഷ്ടമില്ല. അതിനാലാണ് ഇന്ന് കാലത്ത് നമ്മള്‍ ഗ്വാറണ്ടി ആവശ്യപ്പെടുന്നത്. ഇസ്ലാമിന്റെ ആദ്യ നാളുകളില്‍ ഒരു തയ്യല്‍ക്കാരനില്‍ നിന്നോ മറ്റു നിര്‍മ്മാതാവില്‍ നിന്നോ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ഗ്വാരണ്ടി ചോദിക്കാറില്ല. കാരണംഅന്ന് അവരൊക്കെ വിശ്വസ്തരായിരുന്നു. പക്ഷെസയ്യിദ് അലി തങ്ങള്‍ ഇത് ചോദിച്ചിരുന്നു. കാരണം ആ സമയമായപ്പോഴേക്ക് കാലം മാറിഅതു പോലെ അവര്‍ അത് കളഞ്ഞുപോയി എന്ന ന്യായം പറഞ്ഞ് ഒളിച്ചു വെക്കാനുള്ള സാധ്യതയും. അതിനാല്‍ തന്നെ സാക്ഷിയുടെ ആധികാരികത നഷ്ടപ്പെട്ടു.

 

അതിനാല്‍ തന്നെ സമാനമായ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സാക്ഷിയെ ശപഥം ചെയ്യിക്കല്‍ അനുവദനീയമാണ്, 'ഫത്‌വ മാറുന്ന സാഹചര്യങ്ങള്‍ക്കും സമയത്തിനും അനുസരിച്ച് മാറുന്നുഎന്ന് ഞങ്ങള്‍ ഉദ്ധരിക്കുന്ന സിദ്ധാന്തമനുസരിച്ചാണിത്അതിനാല്‍ ഇതുപോലുള്ള ഒരു പ്രത്യേക വിഷയത്തില്‍ ഫത്‌വ മാറ്റുന്നത് അനുവദനീയമാണ്.

 

ഉദാഹരണത്തിന്രണ്ട് അറബി ചൊല്ലുകളുണ്ട് (أنتِ بريئة و أنتِ خلية) (حبلكِ علي غاربك)അതിനര്‍ത്ഥം 'എനിക്ക് നിന്റെ മേലുള്ള എല്ലാ അവകാശങ്ങളില്‍ നിന്നും ഞാന്‍ നിന്നെ ഒഴിവാക്കുന്നു എന്നാണ്. നിന്നെ ഞാന്‍ ശപിക്കുകയും വിവാഹമോചനം ചെയ്യുകയും ചെയ്യുന്ന എന്നാണ്. ആ സമയത്ത്ആ സ്ത്രീ ആദ്യ വിവാഹമോചനത്തിന് മാത്രമേ വിധേയമാകൂഅയാള്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍, വാക്ക് മാറ്റി പറഞ്ഞതിന് അദ്ധേഹത്തിന് മേല്‍ കുറ്റം ചുമത്തപ്പെടുംഞാന്‍ ഉദ്ദേശിച്ചത് ആദ്യത്തെ വിവാഹമോചനം മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞാല്‍, അംഗീകരിക്കപ്പെടണംസംയോഗത്തിലേര്‍പ്പെട്ട പെണ്ണിന്റെ ഭാക്കിയുള്ള ത്വലാഖ് കൂടി ഞാന്‍ ഉദ്ധേഷിച്ചിട്ടുണ്ട് എന്ന് അദ്ധേഹം പറഞ്ഞാല്‍ അതും അംഗീകരിക്കപ്പെടണം. സംയോഗത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇത് ആദ്യ വിവാഹമോചനമായി മാത്രമേ കണക്കാക്കൂ. എന്നാല്‍ പഴയ കാലത്തുള്ള ആചാരം  വ്യത്യസ്തമാണ്. നമുക്കുള്ളത് പോലെ അവര്‍ക്കും പ്രത്യേക ആചാരമുണ്ട്. പഴയ കാലത്തെ സാക്ഷികള്‍ നീതിമാനും ആധികാരികരുമായിരുന്നുഅത്തരം നീതിമാന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലകാരണം ഇത് അവരുടെ നീതിയില്‍ സംശയം ജനിപ്പിക്കും.

എന്തായാലും ഈ കാലത്ത് നിങ്ങള്‍ ആരില്‍ നിന്നും സാക്ഷ്യം അഭ്യര്‍ത്ഥിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങള്‍ നഷ്ടപ്പെടുംഅപ്പോള്‍ ഒരേയൊരു പരിഹാരം സാക്ഷ്യം അഭ്യര്‍ത്ഥിക്കുക സത്യം ചെയ്യിപ്പിക്കുക എന്നതുമാണ്.

admin September 08, 2020