ചോദ്യങ്ങള്‍

ഉച്ചഭാഷിണിയുടെ സഹായത്തോടെ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ ഇസ്ലാമിക വിധി എന്താണ്?

admin September 08, 2020

ഉച്ചഭാഷിണിയുടെ സഹായത്തോടെയോ റേഡിയോ ശബ്ദത്തിലൂടെയോ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ ഇസ്ലാമിക വിധി എന്താണ്, പ്രാര്‍ത്ഥനയ്ക്കിടെ ശബ്ദം വിച്ഛേദിക്കപ്പെട്ടാല്‍ എന്തുചെയ്യും?


മറുപടികള്‍

ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍, ഒരു മഅ്മൂംഇമാമിന്റെ ചലനങ്ങള്‍ അറിയുവാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരാള്‍ ഇമാമിനെ പിന്തുടരരുത്. ഇമാം അകലെയാണെങ്കില്‍, നിങ്ങള്‍ പള്ളിയില്‍ പോകണം. ഇമാമുമായി നമസ്‌കരിക്കുന്നതില്‍ നിന്ന് മറ്റന്തെങ്കിലും നിങ്ങളെ തടയുന്നുവെങ്കില്‍ നിങ്ങള്‍ ഇമാമിനെ പിന്തുടരരുത് ഇവിടെ പരാമര്‍ശിച്ചത് ഇമാമിന്റെ ചലനങ്ങളും നീക്കങ്ങളും അറിയാത്ത ഒരാള്‍ ഇമാമിനെ പിന്തുടരരുത് എന്നാണ്. മാലികി മദ്ഹബില്‍, ഇങ്ങനെ കാണാംമഅ്മൂമിന് വളരെ ദൂരെയുള്ള ഒരു ഇമാമിനെ പിന്തുടരുന്നത് അനുവദനീയമാണ്. അതിനാല്‍, അബു ഖുബൈയ്‌സിലുള്ള (ഒരു സ്ഥലം) ഒരാള്‍ക്ക് കഅ്ബയിലെ ഇമാമിനെ പിന്തുടരുന്നത് അനുവദനീയമാണ്. ഇതാണ് ഇമാം മാലിക്കി(റ)ന്റെ ഉദ്ധരണി. ഇമാമിന്റെ ശബ്ദം കേള്‍ക്കുകയും ചലനങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യാന്‍ സാധ്യമാണെങ്കില്‍ ഇടയില്‍ റോഡ്നദിവെള്ളംവഴിദൂരം ഇവയെല്ലാമുണ്ടെങ്കിലും മഅ്മൂമിന് പിന്തുടരാവുന്നതാണ്. അതിനാല്‍ ഇമാമിനെ പിന്തുടരാനുള്ള മാധ്യമം ഉച്ചഭാഷിണികളിലൂടെയാണെങ്കിലും പതിവിലും അതിന്റെ ശബ്ദം വിച്ഛേദിക്കപ്പെടുന്നില്ലെങ്കില്‍ അകലെ നിന്ന് പിന്തുടരാന്‍ അനുവാദമുണ്ട്പക്ഷേ ഉച്ഛഭാഷിണിയുടെ ശബ്ദം തടസ്സപ്പെടുകയാണെങ്കില്‍, ഇമാമിനെ പിന്തുടരാവുന്നതല്ല. റേഡിയോയ്ക്ക് പിന്നില്‍ നമസ്‌കരിക്കാമെന്ന് വിധിച്ചവര്‍ ഈ അഭിപ്രായക്കാരല്ല. ഷെയ്ഖ് അഹമ്മദ് ഇബ്നു അല്‍ സിദ്ദിഖ് അല്‍അമാരിഷെയ്ഖ് അബ്ദുല്ല ഇബ്നു അല്‍ സിദ്ദിഖ് അല്‍ അമാരി എന്നിവര്‍ പറയുന്നത് റേഡിയോടെലഫോണ്‍ എന്നിവയുടെ ശബ്ദത്തില്‍ ഇമാം എത്ര ദൂരത്താണെങ്കിലും സമയക്രമത്തില്‍ വിത്യാസമില്ലെങ്കില്‍ പിന്തുടരാം എന്നാണ്. ഉദാഹരണത്തിന്ഉച്ചത്തില്‍ വിളിച്ചുപറയുന്ന വ്യക്തി മക്കയിലാണെങ്കില്‍, അദ്ദേഹം മസ്ജിദ് അല്‍ ഹറാമില്‍ നിസ്‌കാരം പ്രക്ഷേപണം ചെയ്യുന്നു. നിങ്ങള്‍ പിറകിലാണ്. അതായത് നിങ്ങള്‍ മക്കയിലോ മക്കയോട് അടുത്തോ ആണ്അതിനാല്‍ നിങ്ങള്‍ വീട്ടിലായിരിക്കുമ്പോള്‍ ഹറമിലെ ഇമാമിനെ പിന്തുടരുന്നത് അനുവദനീയമാണ്. ഞാന്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലപക്ഷേ ഇതാണ് അവരുടെയും അവരുടെ വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. നിങ്ങള്‍ക്ക് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

എന്റെ ഉത്തരം ഇതാണ്ഒരു വ്യക്തി എല്ലാ സമയത്തും നിസ്‌കാരത്തില്‍ ശ്രദ്ധാലുവായിരിക്കണംഅതിനാല്‍ ഇമാമിന്റെ ചലനങ്ങള്‍ അറിയുമെന്ന് ഉറപ്പില്ലെങ്കില്‍ ഇമാമിനെ പിന്തുടരരുത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ട് ശബ്ദം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഇമാമിനെ അനുഗമിക്കരുത്. പക്ഷേനിസ്‌കാരം ആരംഭിക്കുകയും അനുഗമിക്കുകയും ചെയ്താല്‍, നിസ്‌കാരം മുറിക്കേണ്ടതാണ്. അവന്‍ മറ്റൊരു റക്അവുമായി ബന്ധപ്പെടുത്തുന്നുവെങ്കില്‍, അവന്‍ ആദ്യം സലാം വീട്ടി പിന്നീട് നിസ്‌ക്കാരം പുനരാരംഭിക്കേണ്ടതാണ്. ഇതാണ് മികച്ച പരിഹാരം.

admin September 08, 2020