ചോദ്യങ്ങള്‍
ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുമ്പ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് അനുവദനീയമാണോ?
വിവാഹനിശ്ചയം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു സ്ത്രീയെ അവളെ വിവാഹം കഴിക്കുന്നതിന് മുമ്പ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് അനുവദനീയമാണോ?
മറുപടികള്‍
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: നിങ്ങള്‍ ഉദ്ദേശിക്കുന്നത്, ഒരു പുരുഷന്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ എയ്ഡ്സ് ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി വിവാഹത്തിന് മുമ്പ് അവളെ പരിശോധിക്കുന്നത് അനുവദനീയമാണോ എന്നാണോ?
ചോദ്യകര്‍ത്താവ്: അതെ,
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അനുവദനീയമാണ്. ഒരു പ്രശ്‌നവുമില്ല. നമുക്ക് ദൈവത്തില്‍ വിശ്വസിക്കാമെന്നും പരിശോധന ഒന്നും കൂടാതെ അവനില്‍ ഭരമേല്‍പിക്കാമെന്നതും ശരിയാണ്. എന്നാല്‍ ഇത് അത്ഭുതങ്ങളുടെ കാലഘട്ടമാണ്, അതിനാല്‍; പരിശോധിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രത്യേകിച്ചും, ആഫ്രിക്കയിലെ ചില രാജ്യങ്ങളെപ്പോലെ എയ്ഡ്സ് പടര്‍ന്നുപിടിച്ച ഒരു സമൂഹത്തിലാണെങ്കില്‍; യൂറോപ്പില്‍ എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ വ്യാപിച്ച രാജ്യങ്ങളിലും. എയ്ഡ്സ് ഗുരുതരമായ രോഗമാണ്, എന്നുവെച്ചാല്‍ പ്രതിരോധ ശേഷിയില്ലാതാക്കുന്ന രോഗം. ഈ രോഗം വളരെ അപകടകരമാണ്, അതിനാല്‍ ഒരു വ്യക്തിയെ പരിശോധിക്കുന്നതില്‍ വിരോധമില്ല, കാരണം റസൂല്‍(സ്വ) ഒരു സ്വഹാബിയോട് തന്റെ പ്രതിശ്രുതവധുവിന്റെ മുഖത്തേക്ക് നോക്കാന്‍ നിര്‍ദ്ദേശിച്ചു, കാരണം ആ സ്ത്രീയുടെ കണ്ണില്‍ രോഗമുണ്ടായിരുന്നു, അതിനാല്‍ സ്ത്രീയുടെ സൗന്ദര്യം വികൃതമാക്കുക മാത്രം ചെയ്യുന്ന കണ്ണ് രോഗം പരിശോധിക്കുന്നത് പോലും അനുവദനീയമാണെങ്കില്‍, എയ്ഡ്സ് പോലുള്ള മാരകമായ ഒരു രോഗം പരിശോധിക്കുന്നത് എങ്ങനെ അനുവദനീയമല്ല എന്ന് പറയും. കാരണം, എയ്ഡ്സ് വ്യഭിചാരം, സ്വവര്‍ഗരതി, മറ്റ് പാപങ്ങളുടെയും അതിക്രമങ്ങളുടെയും ഫലമാണ്.
ഒരു വ്യക്തി ഇത്തരത്തില്‍ പരിശോധന ചെയ്യുന്നുണ്ടെങ്കില്‍ അത് അനുവദനീയമാണ്, പക്ഷേ അത് രഹസ്യമായിട്ടായിരിക്കണം. കാരണം, നിങ്ങള്‍ ഏതെങ്കിലും സ്ത്രീയെ അഭിമുഖീകരിച്ച് അവളോട് ഞാന്‍ നിങ്ങളെ വിവാഹം കഴിക്കുന്നതിന് മുമ്പ് എയ്ഡ്സ് പരിശോധിക്കണം എന്ന് പറഞ്ഞാല്‍, അവള്‍ നിങ്ങളോട് അതൊന്നും വേണ്ട, ദൈവം എന്നെ അതില്‍ നിന്ന് ശുദ്ധീകരിച്ചിട്ടുണ്ട് എന്ന് മറുപടി പറയും'.
നാം ജീവിക്കുന്ന സമൂഹങ്ങള്‍ പോലെ (ഇസ്ലാമിക സമൂഹത്തില്‍) ഈ അഭ്യര്‍ത്ഥന അംഗീകരിക്കപ്പെട്ടാല്‍ അനുവദനീയമാണ് എന്നതാണ് എന്റെ വാക്കിന്റെ ആശയം. എന്നാലും ഈ പരിശോധന നല്ലതല്ല, കാരണം ഇത് ഉപയോഗശൂന്യമായ ഒരു പ്രവൃത്തിയാണ്, മാത്രമല്ല ഇത് വിശ്വാസികളെ കുറിച്ച് മോശം കരുതലുമാണ്. നൈജീരിയയില്‍ ചില പ്രദേശങ്ങളില്‍ ചില പുരുഷന്മാര്‍ പറയുന്നത് നാം കേള്‍ക്കാറുണ്ട്: 'സ്ത്രീയെ അവള്‍ പ്രജനനം നടത്തുന്നുണ്ടോ ഇല്ലയോ എന്ന് നിര്‍ബന്ധമായും പരിശോധിക്കണം. ഈ സമീപനം ചില സമയങ്ങളില്‍, വിവാഹനിശ്ചയത്തിലും വിവാഹത്തിലും തിരുചര്യ പിന്തുടരല്‍ ഉപേക്ഷിക്കാന്‍ വരെ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ, പുരുഷന്‍ സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ പ്രസവിക്കുന്നതുവരെ വര്‍ഷങ്ങളോളം അവളോടൊപ്പം ജീവിക്കുകയും ചെയ്യും, അതിനുശേഷം അവളുമായി നിക്കാഹ് പൂര്‍ത്തിയാക്കുകയും ചെയ്യും. നൈജീരിയയിലെ ചില സഹോദരങ്ങളോട് ഇതിനെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ അവര്‍ പറയും: . ഇല്ല, ഞങ്ങള്‍ ഇത് ചെയ്യുന്നില്ല. പകരം, ഒരു വ്യക്തി ഒരു പിതാവിന്റെയോ രക്ഷാധികാരിയുടെയോ അടുത്ത് വന്ന് എനിക്ക് നിങ്ങളുടെ മകളെ വിവാഹം കഴിച്ച് തരൂ എന്ന് പറയുന്നു. തുടര്‍ന്ന് 'ഞാന്‍ അവളെ നിങ്ങള്‍ക്ക് വിവാഹം കഴിച്ചു തന്നു' എന്ന് പിതാവ് പറയുന്നു. എന്നിട്ട് അയാള്‍ കുറച്ച് പണം നല്‍കുന്നു, ശേഷം 'നീ പോയി അവനോടൊപ്പം ജീവിക്കുക' എന്ന് അവളോടു പറയുന്നു. അവള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ വിവാഹം പൂര്‍ത്തിയാകും, ഇല്ലെങ്കില്‍ അയാള്‍ അവളെ ഒഴിവാക്കും, ഇത് അവരെ നിന്ദ്യരാക്കലും പാപവുമാണ്. സുരക്ഷിതത്വവും വിജയവും നാം ദൈവത്തോട് ചോദിക്കുന്നു.