ചോദ്യങ്ങള്‍

ആര്‍ത്തവമുള്ള ഒരു സ്ത്രീ ഖുര്‍ആനിന്റെ ഒരു ഭാഗം സ്പര്‍ശിക്കുന്നത് അനുവദനീയമാണോ?

admin September 08, 2020

ആര്‍ത്തവമുള്ള ഒരു സ്ത്രീ അധ്യാപികയായാലും വിദ്യാര്‍ത്ഥിയായാലും ഖുര്‍ആനിന്റെ ഒരു ഭാഗം സ്പര്‍ശിക്കുന്നത് അനുവദനീയമാണോ? ഖുര്‍ആനിന്റെ ഏതെങ്കിലും ഭാഗവും മുഴുവന്‍ ഖുര്‍ആനും ഈ വിഷയത്തില്‍ തുല്യമാണോ?


മറുപടികള്‍

ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ആദ്യംആര്‍ത്തവമുള്ള സ്ത്രീക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാം. എന്നാല്‍ അവള്‍ അധ്യാപികയോ വിദ്യാര്‍ത്ഥിയോ ആകട്ടെഖുര്‍ആനില്‍ നിന്ന് ഒന്നും സ്പര്‍ശിക്കുന്നത് അനുവദനീയമല്ല. പണ്ഡിതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്പര്‍ശനം വുദൂഅ് ഇല്ലാത്ത അവസ്ഥയിലാണ്. വലിയ അശുദ്ധിയിലല്ല. ആര്‍ത്തവം വലിയ അശുദ്ധിയില്‍ ഒന്നാണ്ശുദ്ധി നീക്കം ചെയ്യുന്ന ഈ ഘടകത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടോആര്‍ത്തവം ശുദ്ധിയെ നീക്കുന്ന ഒരു പ്രധാന ഘടകം ആണ്കൂടാതെ ആര്‍ത്തവമുള്ള സ്ത്രീക്ക് (ആയതുല്‍ കുര്‍സി) (ലകദ് ജാഅകും) തുടങ്ങി അവളെ ശക്തിപ്പെടുത്തുന്നതിനായി മറ്റെന്തെങ്കിലും ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യാന്‍ അനുവാദമുണ്ട്. മാത്രമല്ല അവള്‍ മനപ്പാഠമാക്കിയതില്‍ നിന്ന് ഖുര്‍ആന്‍ പാരായണം ചെയ്യ്തു ഇബാദത്തെടുക്കാവുന്നതുമാണ്. അതേസമയംഖുര്‍ആന്‍ സ്പര്‍ശിക്കുന്നത് അവള്‍ക്ക് അനുവദനീയമല്ല. 'ശുദ്ധീകരിക്കപ്പെട്ടവര്‍ മാത്രമേ അത് സ്പര്‍ശിക്കുകയുള്ളൂ,' അതിനാല്‍ ഖുര്‍ആനില്‍ നിന്ന് ഒരു ഭാഗവും തൊടാന്‍ അവള്‍ക്ക് അനുവാദമില്ല. ഇവിടെ ജുസ്അ് എന്നത് കൊണ്ട് ഖുര്‍ആന്റെ ഒരു ഭാഗം എന്നെ ഉദ്ധേശിച്ചുള്ളൂ. അല്ലാതെ ഹിസ്ബ് എന്ന നാമദേയത്തില്‍ വരുന്ന ജുസുഅ് അല്ല ഉദ്ധേശിച്ചത്. നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതുന്നു.

ആര്‍ത്തവമുള്ള സ്ത്രീക്ക് ഖുര്‍ആന്‍ ഉള്‍പ്പെടുന്ന ചരക്ക് ചുമന്ന്കൊണ്ടുപോകുന്നത് അനുവദനീയമാണോ?

അതെഅനുവദനീയമാണ്കാരണം അവര്‍ ഖുര്‍ആനില്‍ സ്പര്‍ശിച്ചിട്ടില്ല. അതിനാല്‍ ഇത് പരോക്ഷമായി കണക്കാക്കുന്നു.

സര്‍വശക്തന്റെ لا يمسه إلا المطهرون എന്ന ഉദ്ധരണിയുടെ അര്‍ത്ഥമെന്താണ്വിവര്‍ത്തനം ചെയ്യപ്പെട്ട ഖുര്‍ആന്‍ വായിക്കാനും മനസ്സിലാക്കാനും വേണ്ടി അമുസ്ലിംകള്‍ക്ക് നല്‍കുന്നതിന്റെ വിധി എന്താണ്?

ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെلا يمسه إلا المطهرون എന്ന ഉദ്ധരണിയുടെ വ്യാഖ്യാനങ്ങളുടെ ചില വശങ്ങളില്‍, ഈ വാക്യത്തിന്റെ അര്‍ത്ഥം അത് മാലാഖമാര്‍ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ എന്നുംമറ്റൊരു വ്യാഖ്യാനത്തില്‍ ഏക ദൈവ വിശ്വാസികള്‍ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ എന്നുംമറ്റൊരു വ്യാഖ്യാനത്തില്‍ അത് ശുദ്ധിയുള്ള ആളുകളാല്‍ മാത്രം സ്പര്‍ശിക്കപ്പെടാവൂ എന്നും കാണുന്നുണ്ട്. മനസ്സിലായില്ലേ.

അമുസ്ലിംകള്‍ക്ക് ഖുര്‍ആന്റെ വിവര്‍ത്തനം നല്‍കാനുള്ള വിധിന്യായത്തെ സംബന്ധിച്ചിടത്തോളംഞാന്‍ നിങ്ങളോട് പറയുന്നു: ആക്രമണകാരികള്‍ അധികാരം നേടിയ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ കഴിയുന്നത്. ആര്‍ക്കും ആളുകളോട് സത്യം പറയാന്‍ കഴിയാത്ത കാലമാണിത്. ഈ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍, ഖുര്‍ആന്റെ അറബി പരാമര്‍ശിക്കാതെ മുസ്ലിംകള്‍ക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാനുംഅവിശ്വാസിക്കോ മുസ്ലിമിനോ അവരുടെ ഇഷ്ടപ്രകാരം നല്‍കാനും അനുവാദമുണ്ട്. ഇത് ദോഷം ചെയ്യുന്നില്ല. എന്നാല്‍, ഇപ്പോള്‍ നടക്കുന്നതുപോലെ ഖുര്‍ആന്‍ അറബി ഭാഷയില്‍ ഒരു അമുസ്ലിമിന് സമ്മാനമായി അല്ലെങ്കില്‍ വില്‍പ്പനയായി നല്‍കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ലഅത് നിരോധിക്കപ്പെട്ടതാണ്.

കാരണംറസൂല്‍ (സ്വ) ഖുര്‍ആനോടൊപ്പം ശത്രുക്കളുടെ പ്രദേശത്തേക്ക് പോകുന്നത് പോലും നമ്മെ വിലക്കിയിട്ടുണ്ട്ഖുര്‍ആനോടൊപ്പം അവിശ്വാസികളുടെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പ്രവാചകര്‍ സ്വഹാബികളെ തടഞ്ഞുഈ കാലത്ത് പ്രവാചകര്‍ ജീവിച്ചിരിക്കുകയായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നു എന്ന് പറഞ്ഞ് ദീനിന്റെ വിധികള്‍ നമുക്ക് നടപ്പിലാക്കല്‍ സാധ്യമല്ല. കാരണം നബി തങ്ങള്‍ അല്ലാഹുവിന്റെ സന്ദേശങ്ങളും നിയമങ്ങളുമാണ് നമുക്ക് കൈമാറിയത്. കാരണം ദൈവത്തിന് വര്‍ത്തമാന കാലവുംഭൂതവുംഭാവിയും എല്ലാം അറിവുള്ളതാണ്.  ദൈവത്തില്‍ നിന്ന് ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലുള്ളതോ ഭൂതത്തിലുള്ളതോ ഭാവിയിലുള്ളതോ ആയ ഒരു കാര്യവും മറയുകയില്ല.

admin September 08, 2020