ചോദ്യങ്ങള്‍
നബി തങ്ങളോട് സ്വഹാബികള്‍ എപ്പോഴെങ്കിലും 'മുതഷാബിഹ്' ആയ ആയതുകളെ കുറിച്ചും അല്ലാഹുവിന്റെ സ്വിഫത്തുകള്‍' പറയുന്ന ആയതുകളെ കുറിച്ചും ചോദിച്ചതിന് എന്തെങ്കിലും തെളിവ് ഉണ്ടോ?
നബി തങ്ങളോട് സ്വഹാബികള്‍ എപ്പോഴെങ്കിലും 'മുതഷാബിഹ്' ആയ ആയതുകളെ കുറിച്ചും അല്ലാഹുവിന്റെ സ്വിഫത്തുകള്‍' പറയുന്ന ആയതുകളെ കുറിച്ചും ചോദിച്ചതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? ഉണ്ടെങ്കില്‍ പ്രവാചകര്‍ അതിന് മറുപടി നല്‍കിയോ അതോ മൗനം പാലിച്ചോ? അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസം ഇത് വിശദീകരിക്കാന്‍ വേണ്ടി പ്രവാചകര്‍ തയ്യാറായോ?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് ഹുസൈനി: ഇത് നല്ല ഒരു സംശയമാണ്. നമ്മുടെ മദ്ഹബ് പ്രകാരം പ്രവാചകര്‍ എല്ലായ്‌പ്പോഴും മുതഷാബിഹുകളും സ്വിഫതുകളും വിശദീകരിക്കുന്ന ആയതുകള്‍ ഓതലും പഠിപ്പിക്കലുമുണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് വലിയ വിശദീകരണങ്ങളൊന്നും നല്‍കാറില്ലായിരുന്നു. കാരണം, സ്വഹാബികളുടെ വിശ്വാസവും അറബി ഭാഷയിലുള്ള പാണ്ഡിത്യവും ഭാവാര്‍ത്ഥത്തിലുള്ള നിപുണതയും അവരെ 'മുതഷാബിഹുകളെ' കുറിച്ച് ചോദിക്കുന്നതില്‍ നിന്ന് ഐശ്വര്യമാക്കിയിരുന്നു. സ്വഹാബികള്‍ ചോദിക്കാത്ത കാര്യമായതിനാല്‍ പ്രവാചകര്‍ ഇതിന് ഉത്തരം പറയുവാനും പോയിട്ടില്ല. കാരണം, ഇത് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നുമില്ല. എന്നാല്‍ 'മുതഷാബിഹുകള'ില്‍ കൈകടത്തല്‍ നിരോധിച്ചതാണെന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് തരുന്നതോടൊപ്പം അവയെ കുറിച്ച് അറിയാനും നിയമങ്ങളും അതിന്റെ പ്രാബല്യവും മനസ്സിലാക്കാന്‍ വേണ്ടി അവ പാരായണം ചെയ്യലും അത്യാവശ്യമാണ് എന്ന് കൂടി ഓര്‍മിപ്പിക്കുന്നു.
പ്രവാചകര്‍ തങ്ങള്‍ ഈ വിഷയ സംബന്ധിയായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഈ കാര്യം ഞാന്‍ എന്റെ 'അത്-തഫ്കീര്‍' എന്ന കിതാബിന്റെ തുടക്കത്തിലും 'അല്‍-കാഫി' എന്ന കിതാബിലും സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ വിശ്വാസ കാര്യങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്. പ്രവാചകര്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല എന്നതും തുടര്‍ന്ന് ശേഷം വന്ന തലമുറ ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥ രചന നടത്തിയിട്ടുണ്ട് എന്നും ഞാന്‍ മുമ്പ് വിശദീകരിച്ചതില്‍ പെടുന്നു. ഇത്തരക്കാരില്‍ പലരുടെയും ഉദ്ദേശ്യം യാഥാസ്ഥിക വിശ്വാസത്തില്‍ നിന്ന് പുതിയ വിശ്വാസം നിര്‍മിക്കുക എന്നതായിരുന്നു. അതിനാല്‍ തന്നെ ഇവിടെയുള്ള ഓരോ മുസ്ലിം സഹോദരനും ഈ സമൂഹത്തെയും വിശ്വാസത്തിന്റെ സത്തയെയും ഇത്തരം നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്.