ചോദ്യങ്ങള്‍
കൊല ചെയ്യുന്നവന് തൗബ ചെയ്താല്‍ അവന്റെ തൗബ സ്വീകരിക്കുമോ?
കൊല ചെയ്യുന്നവന് അല്ലാഹു നരകം വിധിക്കുകയും അവനോട് കോപിക്കുകയും ശപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മരിക്കുന്നതിന് മുമ്പ് അവന്‍ തൗബ ചെയ്താല്‍ അവന്റെ തൗബ സ്വീകരിക്കുമോ?
മറുപടികള്‍
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: അമുസ്ലിമായിരിക്കുന്ന സമയത്ത് ചെയ്ത തിന്മകളെ ഇസ്ലാം മായ്ച്ചു കളയുന്ന പോലെ, തൗബ അതിന്റെ മുമ്പ് ചെയ്ത സര്‍വ്വ തിന്മകളെയും മായ്ച്ചുകളയുന്നതാണ്. അബു ഹുറൈറയുടെയും (റ) മറ്റു നിരവധി പേരുടെയും ഹദീസില്‍ ഈ വിഷയം വന്നിട്ടുണ്ട്. കൂടാതെ ഖുര്‍ആനിലെ ഒരു വാക്യം ഇങ്ങനെയാണ്. 'അല്ലാഹുവുമായി പങ്കാളിയെ ചേര്‍ക്കുന്നതല്ലാത്ത ഏതു തിന്മയും അല്ലാഹു പൊറുക്കും'. എങ്കിലും കൊലപാതകം വന്‍ ദോശങ്ങളില്‍ പെട്ട തിന്മ തന്നെയാണ്.
അതായത്, കൊലപാതകിയുടെ തൗബ ശരിയാണെങ്കില്‍ അത് സ്വീകാര്യമാണ്. ഖുര്‍ആനിലെ മറ്റൊരു വാക്യത്തില്‍ അവന് നരകാവകാശിയാണെന്ന് പറയുന്നുണ്ട്. മറ്റു പണ്ഡിതര്‍ പറയുന്നത് ആത്മഹത്യ വന്‍പാപങ്ങളില്‍ പെട്ടതും കഠിനമായ ശിക്ഷയുള്ളതുമാണെന്നാണ്. പക്ഷെ, സമൂഹത്തോടുള്ള അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും കൃപ കൊണ്ടും കൊല ചെയ്യുന്നവന്റെയും തൗബ അല്ലാഹു സ്വീകരിക്കും.