ചോദ്യങ്ങള്‍
ഗര്‍ഭപാത്രം വാടകക്കെടുക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ?
ക്ലോണിംഗിനെക്കുറിച്ചും പാശ്ചാത്യ ലോകത്ത് സംഭവിക്കുന്നതുപോലെ പ്രസവത്തിനായി ഒരു സ്ത്രീയെ നിയമിക്കുന്നതിനെക്കുറിച്ചും ഇസ്ലാമിന്റെ വിധി എന്താണ്? ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ അല്ലയോ, ഉദാ: മുപ്പത് ഡോളറിന് ഗര്‍ഭ പാത്രം വാടകക്കെടുക്കുക?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ചുരുക്കത്തില്‍, ഇത് അനുവദനീയമല്ല, കാരണം ഈ ആചാരങ്ങള്‍ ഇസ്ലാമികേതര സമൂഹങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത്, മുസ്ലീങ്ങള്‍ക്ക് അവരുടെ ആചാരങ്ങള്‍ ഇസ്ലാമില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്, കാരണം ഒരു സ്ത്രീ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നു എന്നത് മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്നതും മോശമാക്കുന്നതുമാണ്. അതിനാല്‍ ഇത് അനുവദനീയമല്ല. മൂന്ന് ഡോളര്‍, മുന്നൂറ് അല്ലെങ്കില്‍ മുപ്പതിനായിരം ഒക്കെ വാടകയ്ക്കെടുക്കല്‍ നിരോധിച്ചതില്‍ സമമാണ്.
ക്ലോണിംഗ് എന്നത് തീര്‍ച്ചയായും എല്ലാ മനുഷ്യരും ഒഴിവാക്കേണ്ട ഒരു ദുരന്തമാണ്, കാരണം, അവര്‍ ദൈവം സ്വന്തം കഴിവ് കൊണ്ട് തന്നെ ആണോ സൃഷ്ടികര്‍മം നിര്‍വഹിച്ചത് എന്ന സംശയം മറ്റുള്ളവരില്‍ ജനിപ്പിക്കുന്നു. ഈ പറഞ്ഞ ക്ലോണിംഗില്‍ പോലും മറ്റൊരു മനുഷ്യനില്ലാതെ ഒരു മനുഷ്യനെ ക്ലോണ്‍ ചെയ്യാന്‍ കഴിയില്ല, അവര്‍ അതിനായി എടുത്ത കോശവും ദൈവ സൃഷ്ടിയാണ്. ആയതിനാല്‍ ദൈവത്തെ പോലെ ആകുക എന്ന ലക്ഷ്യത്തില്‍ മനുഷ്യര്‍ ചെയ്യുന്നതെല്ലാം വിപത്താണ്. ബീജം എടുത്ത് ഗര്‍ഭാശയത്തിലേക്ക് കയറ്റുന്നത് വ്യഭിചാരം പോലെ കണക്കാക്കപ്പെടുന്നു, അതിനാല്‍ ഇത് നിരോധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ക്ലോണിംഗ് അനുവദനീയമല്ല, കാരണം ഇത് അധാര്‍മികവും ധാര്‍മ്മികതയുടെ അതിര്‍ത്തിക്ക് പുറത്തുള്ളതുമാണ്.