ചോദ്യങ്ങള്‍
വിമാനത്തില്‍ നിസ്‌കരിക്കുന്നത് അനുവദനീയമാണോ?
മാലികി മദ്ഹബനുസരിച്ച് വിമാനത്തില്‍ നിസ്‌കരിക്കുന്നത് അനുവദനീയമാണോ?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഞങ്ങള്‍ മാലികി മദ്ഹബുകാര്‍ വിമാനത്തില്‍ നിസ്‌കരിക്കാറില്ല. പക്ഷേ, വിമാനം ഭൂമിയിലാണെങ്കില്‍ ഞങ്ങള്‍ നിസ്‌കരിക്കും. വിമാനം കഅ്ബക്ക് മുകളില്‍ പറന്നാല്‍ ഞങ്ങള്‍ നിസ്‌കരിക്കില്ല. പക്ഷെ, വിമാനത്തില്‍ നിസ്‌കരിക്കുന്നതായി ധാരാളം പേരേ ഞാന്‍ കണ്ടിട്ടുണ്ട്. ഈ പ്രശ്നം ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നു. ഞാന്‍ ഒരു മന്ത്രിയുടെയും മറ്റു ഉദ്യേഗസ്ഥരുടെയും കൂടെ വിമാനത്തില്‍ ഇരിക്കുന്ന സമയത്ത്, ഒരു കൂട്ടം ഈജിപ്ഷ്യന്‍ സഹോദരന്മാര്‍ അവരുടെ അംബാസഡര്‍മാരുടെ കൂടെ വന്ന് വിമാനത്തില്‍ വെച്ച് അവര്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: എനിക്ക് കഴിയില്ല, കാരണം എന്റെ മദ്ഹബില്‍ ഇതിനുള്ള അനുമതിയില്ല. പക്ഷെ, എന്നോടുകൂടെ അബുജയില്‍ നിന്നുള്ള ഒരാള്‍ ഉണ്ട്. അദ്ദേഹം നിങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. അങ്ങനെ അദ്ദേഹം അവരോടൊപ്പം നിസ്‌കരിച്ചു. അവസാനം, ളുഹ്റിന്റെ സമയത്ത് തന്നെ വിമാനം ഇറങ്ങിയപ്പോഴാണ് ഞാന്‍ നിസ്‌കരിച്ചത്. പക്ഷെ, ഇപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഇരുന്നും അല്ലാതെയും വിമാനത്തില്‍ നിസ്‌കരിക്കുന്ന ഒരുപാട് പേരേ കാണാനാകും. ഞാന്‍ ഇതിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ വിമാനം താഴെ ഭൂമിയിലാണെങ്കില്‍ നിസ്‌കരിക്കുന്നതില്‍ തെറ്റൊന്നുമില്ല. മറ്റു വല്ല തെളിവുകളും കണ്ടെത്തുന്നതു വരെ ഇതു തന്നെയായിരിക്കും എന്റെ നിലപാട്.