ചോദ്യങ്ങള്‍
അശുദ്ധിയുള്ള സ്ഥലങ്ങളില്‍ വെച്ച് ഖുര്‍ആന്‍ കേള്‍ക്കലും പാരായണം ചെയ്യലും അനുവദനീയമാണോ?
ടോയ്ലറ്റില്‍ വെച്ച് ഖുര്‍ആന്‍ മനസ്സില്‍ വായിക്കുന്നതിലുള്ള വിധി എന്താണ്. ഈ സാഹചര്യത്തില്‍ ഖുര്‍ആന്‍ കേള്‍ക്കുന്നതിന്റെ വിധി എന്താണ്. ഈ സാഹചര്യം, 'ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ അതിലേക്ക് നിങ്ങള്‍ സാകൂതം ശ്രവിക്കുകയും ശ്രദ്ധിക്കുകയും വേണം. എന്നാല്‍, നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് കരുണ ലഭിച്ചേക്കാം' എന്ന് ആയത്തിന്റെ പരിധിയില്‍ പെടുമോ?
മറുപടികള്‍
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: അത്തരം മോശമായ സ്ഥലങ്ങളില്‍ നിന്ന് ഖുര്‍ആനിനെ നാം സൂക്ഷിക്കണം. പക്ഷെ, ഹൃദയത്തില്‍ അര്‍ത്ഥങ്ങള്‍ വായിക്കുന്നതിന് ഖുര്‍ആന്‍ പാരായണം എന്ന് വിളിക്കില്ല. കാരണം മുമ്പ് സൂചിപ്പിച്ച രീതിയില്‍ പാരായണം ചെയ്താല്‍ അദ്ദേഹത്തിന്റെ നിസ്‌കാരം സാധുവാകില്ല. അതിനാല്‍ ഇത്തരത്തിലുള്ള പാരായണത്തെ ഖുര്‍ആന്‍ എന്ന് വിളിക്കുന്നില്ല. പക്ഷെ, മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കാന്‍ പിശാച് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും, അതിനെ നാം സൂക്ഷിക്കണം.
വാഷ്റൂമുകളില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ പ്രശ്നമില്ല. കാരണം എവിടെയായിരുന്നാലും നല്ലത് കേള്‍ക്കാനാണ് ഇസ്ലാം മുസ്ലിംകളോട് കല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, കുളിമുറിയില്‍ പ്രവേശിക്കുമ്പോള്‍ ഇസ്ലാം അദ്ദേഹത്തില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നില്ല, മറിച്ച്, അവിടെയും സുന്നത്തനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്.