ചോദ്യങ്ങള്‍
മ്യൂസിക്ക്, മറ്റു വിനോദ ഉപകരണങ്ങള്‍, സിനിമകള്‍, തിയേറ്ററുകള്‍ എന്നിവ സംബന്ധിച്ച ഇസ്ലാമിക വിധി എന്താണ്?
മറുപടികള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: വിനോദങ്ങളും കളി തമാശകളും മാത്രമടങ്ങിയ സിനിമകളും ഗാനങ്ങളും ഇസ്ലാമില്‍ നിരോധിക്കപ്പെട്ടതാണ്. ഇവയൊന്നുമില്ലാതെ മ്യൂസിക്ക് മാത്രമുള്ളുവെങ്കില്‍, ഇമാം അല്‍ ഗസാലിയും ഒരു കൂട്ടം പണ്ഡിതന്മാരും ഇത് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇബ്നുല്‍ ഹജ്ജ് പോലുള്ള മറ്റു പണ്ഡിതന്മാര്‍ ഇത് അനുവദിച്ചിട്ടുമില്ല. എന്നാല്‍, ഇബ്നു അല്‍ ഹസ്മ്, ഇമാം അല്‍ ഗസ്സാലി തുടങ്ങിയ പണ്ഡിതര്‍ ഇത് അനുവദിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മ്യൂസിക്കുകള്‍ നിരോധിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, പക്ഷികളുടെ ശബ്ദത്തെ അദ്ദേഹം വിലക്കട്ടെ, കാരണം അവയെല്ലാം പാട്ടുകളാണ്. എന്നാല്‍ സംഗീതത്തിന്റെയും വിനോദത്തിന്റെയും ഉപകരണങ്ങള്‍ വില്‍ക്കുന്നവരോട് ഞങ്ങള്‍ പറയുന്നത്, ഇത്തരത്തിലുള്ള ഉപകരണങ്ങളും വിനോദങ്ങളും ഒരു മുസ്ലിമിന് അനുവദനീയമല്ലെന്നാണ്.