ലേഖനങ്ങള്‍

ആഫ്രിക്കന്‍ പണ്ഡിതന്മാര്‍ക്കായി മുഹമ്മദ് ആറാമന്‍ ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പരിപാടിയില്‍ നൈജീരിയന്‍ ഫത്‌വ കമ്മീഷന്‍, ഇസ്ലാമിക് കൗണ്‍സില്‍ എന്നിവയുടെ ചെയര്‍മാന്‍ ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനിയുടെ ഭാഷണം

admin August 21, 2020 ജനറൽ

2015 ജൂലൈ 13 (റമദാന്‍ 26, 1436) ന്  ദാറുല്‍ ബൈളാവില്‍ വെച്ച് നടന്ന മുഹമ്മദ് ആറാമന്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രഖ്യാപന വേദിയില്‍  ആഫ്രിക്കന്‍ പണ്ഡിതന്മാരെ പ്രതിനിധീകരിച്ച് ഫത്‌വ കമ്മീഷന്‍, നൈജീരിയന്‍ ഇസ്ലാമിക് കൗണ്‍സില്‍ എന്നിവയുടെ ചെയര്‍മാന്‍ ഷെയ്ഖ് ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി പ്രസംഗിച്ചു.

കരുണയുള്ള അല്ലാഹുവിന്റെ നാമത്തില്‍
സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും, അല്ലാഹുവിന്റെ ഏറ്റവും ഉത്തമരായ പ്രവാചകര്‍ തങ്ങളുടെ മേല്‍ സമാധാനവും രക്ഷയുമുണ്ടാവട്ടെ. അവരുടെ കുടുംബത്തിന്റെ മേലിലും സന്മാര്‍ഗം സിദ്ധിച്ചവരുടെ നേതാക്കളായ സ്വഹാബത്തുകളുടെ മേലിലും ഈ രക്ഷ നിലനല്‍കട്ടെ..

നമ്മുടെ നേതാവ്, സത്യവിശ്വാസികളുടെ സംരക്ഷകന്‍, വിശ്വാസം, മതം എന്നിവയുടെ രക്ഷാധികാരി, രാജാവ് മുഹമ്മദ് ആറാമന്‍, ദൈവം നിങ്ങളെ സഹായിക്കട്ടെ നിങ്ങളുടെ അഭിമാനവും ഉയര്‍ച്ചയും നിലനിര്‍ത്തട്ടെ... ആമീന്‍....

അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു: നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവനിലേക്ക് നിങ്ങള്‍ ഔരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞു കൊള്ളുക.

ദൈവ ചര്യ എന്നുള്ളത് വിശുദ്ധമായ ഇസ്ലാമിക സമൂഹത്തെ ഇസ്ലാമിന്റെ ഉദയം മുതല്‍ പലതരം വിപത്തുകളെയും കഷ്ടതകളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. എന്നാല്‍ അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആനും പ്രവാചകരുടെ കല്‍പനയും അനുസരിക്കലിലൂടെ ഇവയെല്ലാം മറികടക്കാന്‍ സാധിക്കും... ശക്തരായ, നീതിമാനായ ഭരണാധികാരികളും, മുന്‍കാലത്തെ ഭക്തരായ പണ്ഡിതന്മാരും വഴി ഈ കാലഘട്ടത്തിലെ ദൈവത്തിന് കൊടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കുന്ന പണ്ഡിതന്മാരുടെ കൈകളിലേക്ക് ഇസ്ലാം എത്തുന്നതുവരെ യാതൊരുവിധ മാറ്റതിരുത്തലുകള്‍ക്കും വിധേയമാവാതെ ഇസ്ലാം നിലനിന്നു. ഇപ്പോള്‍ ഇസ്ലാം നമ്മുടെ അടുക്കല്‍ ശുദ്ധവും സുരക്ഷിതവുമായി വന്നു, പ്രവാചകര്‍ തങ്ങള്‍ (അല്ലാഹു നബിയെ അനുഗ്രഹിക്കട്ടെ) പറഞ്ഞു തന്ന അതേ തനിമയോടെ....

ദൈവം വാഴ്ത്തപ്പെട്ടവനും ഉന്നതനുമാകട്ടെ,
ഈ ജനതയിലെ തന്റെ ദാസന്മാരെ സംരക്ഷിക്കല്‍ ദൈവത്തിന്റെ കടമയാണ്. ഇന്ന് പല രാജ്യങ്ങളും തീവ്രവാദത്തിന്റെ വ്യാപനത്താല്‍ വേദനയിലും ദുഖത്തിലും ജീവിക്കുന്നു. ഈ വേളയില്‍ ആണ് ബഹുമാനപ്പെട്ട രാജാവ് മുഹമ്മദ് ആറാമന്‍, ഈ സ്ഥാപനം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനം നല്‍കുന്നത്: ആഫ്രിക്കന്‍ പണ്ഡിതന്മാര്‍ക്കായുള്ള മുഹമ്മദ് ആറാമന്‍ ഫൗണ്ടേഷന്‍, ഈ മഹത്തായ മാസത്തിലെ ഈ അനുഗ്രഹീത രാത്രിയിലും, ഈ ശുദ്ധമായ സ്ഥലത്ത്, ആഫ്രിക്കന്‍ പണ്ഡിതന്മാരെയും മൊറോക്കക്കാരെയും മറ്റുള്ളവരെയും ഒരുമിച്ചുകൂട്ടുന്നതിനും, ദൈവത്തിലേക്ക് വിളിക്കുന്നതിനുള്ള കടമ നിര്‍വഹിക്കുന്നതിനും, ഇസ്ലാമിനെ അതിന്റെ വിശുദ്ധിയില്‍ പ്രചരിപ്പിച്ച നമ്മുടെ മുന്‍ഗാമികളെ പിന്‍പറ്റുന്നതിനും, ഈ ഉപ ഭൂഖണ്ഡത്തിലുടനീളം എല്ലാ മനുഷ്യരാശിയെയും സന്തോഷിപ്പിക്കുന്നതിനായി ഇസ്ലാം പകര്‍ന്ന് തന്ന സദ്ഗുണങ്ങളും മൂല്യങ്ങളും നിലനിര്‍ത്താനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സ്ഥാപനം.

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള മൊറോക്കോയുടെ ബന്ധം ഭൗതികതയിലേറെ ആത്മീയ ബന്ധമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇസ്ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍  മൊറോക്കയെ മറ്റു എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളുമായും യോജിപ്പിക്കുന്ന അന്തസ്സ് മോറോക്കക്കുണ്ട്., സൂഫിസത്തിലും പെരുമാറ്റത്തിലുമുള്ള സുന്നി ഉപദേശവും സമീപനവും ഒക്കെ കാണാം. നാമെല്ലാം (ശാഫിഈ ആവട്ടെ, ഹനഫീ ആവട്ടെ) ഇമാം അല്‍ ജുനൈദ് പെരുമാറ്റ സിദ്ധാന്തത്തിന്റെ ഉടമകളുമാണ്. അതിനാല്‍, ഈ സ്ഥാപനത്തിലേക്കുള്ള ആഹ്വാനം അതിന്റെ തക്കസമയത്ത് വന്ന ഒരു പ്രവൃത്തിയായി ഞങ്ങള്‍ കണക്കാക്കുന്നു. ഇവിടെ, അനുഗൃഹീതനും ഉന്നതനുമായ ദൈവം നമുക്കുവേണ്ടി ഒരു വലിയ ആഗ്രഹം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് നാം കാണുന്നു. അതിനു മുമ്പുള്ള വലിയ ആവശ്യങ്ങള്‍ക്കിടയിലും ഞങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയാത്ത സ്വപ്നം ഇന്ന് ദൈവം, അനുഗൃഹീതനും അത്യുന്നതനുമായ വിശ്വസ്തനായ സംരക്ഷകന്‍, രാജാവ് മുഹമ്മദ് ആറാമനിലൂടെ പൂര്‍ത്തിയാക്കുന്നു. ദൈവം അവനെ പിന്തുണയ്ക്കട്ടെ. ഈ മഹത്തായ ജോലി ചെയ്യുന്നതില്‍ അദ്ദേഹം വിജയം കൈവരിക്കട്ടെ.  
അതിനാല്‍, ആഫ്രിക്കയില്‍ നിന്നുള്ള സദ്ഗുണമുള്ള പണ്ഡിതന്മാരുടെ പേരിലാണ് ഞങ്ങള്‍ ഹാജരാകുന്നത്, ന്യായമായ ഒഴികഴിവുകള്‍കൊണ്ട് ഹാജറാവാത്തവര്‍  പിന്നീട് പങ്കെടുക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്, ഞങ്ങള്‍ എല്ലാവരും കൂടി ഈ ആവശ്യത്തെ (പുതിയ സ്ഥാപനം സ്ഥാപിക്കല്‍) സ്വീകരിക്കുന്നു, അംഗീകരിക്കുന്നു.  ഈ ആവശ്യം കൃത്യ സമയത്താണ് വന്നിട്ടുള്ളത്. ഇതിന്റെ മേല്‍ ഉലമാക്കള്‍ എല്ലാവരും ഒരുമിക്കുന്നു, കാരണം ഇത് നബി ചര്യയാണ്. അല്ലാഹു നമ്മെ ഒരുമയുടെ വഴിലേക്ക് ക്ഷണിച്ചു. അത് പോലെ നേതാക്കന്മാരെ അനുസരിക്കുന്നതിനും ആവശ്യപ്പെട്ടു. അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു: വിശാസികളെ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും നിങ്ങളുടെ നേതാക്കളെയും അനുസരിക്കുക.

അവസാനമായി, വിശ്വസ്തനായ രക്ഷാധികാരിയേ, നിങ്ങളുടെ ശ്രേഷ്ഠവും മഹത്തരവുമായ കാരുണ്യം ഖുര്‍ആന്‍ പോലെ കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ അല്ലാഹുവിനോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ മഹത്വവും, ആരോഗ്യവും, ആയുസ്സും, വിജയവും അല്ലാഹു നല്‍കട്ടെ. നിങ്ങളുടെ കിരീടാവകാശിയെ കണ്ട് അല്ലാഹു നിങ്ങള്‍ക്ക് കണ്ണ് കുളിര്‍മ നല്‍കട്ടെ. നിങ്ങളുടെ അനുഗ്രഹത്താല്‍ നിങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഉള്ള അവിടുത്തെ മൗലെയ് അല്‍ റാഷിദ്, മഹത്തായ അലാവൈറ്റ് കുടുംബത്തിലെ മറ്റുള്ളവര്‍ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
ഈ സ്ഥാപനം സ്ഥാപിതമായ അവസരത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, അതിന് നിങ്ങളുടെ മാന്യമായ നേതൃതത്വത്തില്‍ വളര്‍ച്ചയുണ്ടാവും, ഇന്‍ശാ അല്ലാഹ്, ഈ മതത്തെ ഉയര്‍ത്താനും അതിന്റെ സ്ഥിരത നിലനിര്‍ത്താനും മൊറോക്കോ രാജ്യം ശക്തവും ഐക്യവുമായി നിലനിര്‍ത്തുന്നതിനും ആത്മാര്‍ത്ഥതയോടും നിഷ്പക്ഷതയോടും കൂടി അതില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ സഹായിക്കണമെന്ന് സര്‍വ്വശക്തനോട്  അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ ശുദ്ധമായ മണ്ണ് ശാശ്വത സുരക്ഷയും സമാധാനവും, കൂടുതല്‍ പുരോഗതി, സ്ഥിരത, സമൃദ്ധി എന്നിവ കൊണ്ടും അനുഗ്രഹീതമാവട്ടെ.

നിങ്ങള്‍ക്ക് സമാധാനവും സര്‍വ്വശക്തനായ ദൈവത്തിന്റെ കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ