ലേഖനങ്ങള്‍
ആഫ്രിക്കയിലെ അല്‍അസ്ഹറിന്റെ ശ്രമങ്ങള്‍ തീവ്രവാദ സംഘടനകളെ നേരിടാന്‍ ശക്തമായി സഹായിക്കുന്നു: നൈജീരിയ മുഫ്തി
admin
August 21, 2020
ജനറൽ
അല്‍അസ്ഹര്‍ ഗ്രാന്റ് ശൈഖ് ഡോ. അഹമ്മദ് അല്‍തയ്യിബ്, നൈജീരിയന്‍ ഗ്രാന്റ് മുഫ്തി ശൈഖ് ഇബ്രാഹിം സ്വാലിഹ് അല്‍-ഹുസൈനിയെ ശൈഖ് ആസ്ഥാനത്ത് സ്വീകരിച്ചു.
പശ്ചിമ ആഫ്രിക്കന്‍ പ്രദേശത്തിന് ഇസ്ലാമിനെ സേവിക്കുന്നതിനും ഇസ്ലാമിക പൈതൃകം സംരക്ഷിക്കുന്നതിനും ഒരു നീണ്ട ചരിത്രമുണ്ടെന്നും അതിന്റെ പണ്ഡിതന്മാര്‍ ഇസ്ലാമിക നാഗരികതയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ചരിത്രത്തിലുടനീളം ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയില്‍ ഇസ്ലാമിക് മോഡറേഷന്‍ സമീപനത്തിന് വലിയ പങ്കുണ്ടെന്നും യോഗത്തില്‍ അല്‍അസ്ഹര്‍ ഗ്രാന്റ് ഷെയ്ഖ് പറഞ്ഞു.
തീവ്രവാദത്തെയും ഭീകരതയെയും നേരിടാനും, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ പുറത്ത് നിന്നു വ്യതിചലിച്ചു വരുന്ന ആശയങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കാനും അല്‍അസ്ഹര്‍ വലിയ ശ്രമങ്ങള്‍ നടത്തുകയാണെന്ന് അല്‍അസ്ഹര്‍ ഗ്രാന്റ് ഷെയ്ഖ് വിശദീകരിച്ചു, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ മിതത്വം വ്യാപിപ്പിക്കുന്നതിന് അല്‍ അസ്ഹര്‍ ആഫ്രിക്കന്‍ ബിരുദധാരികളെ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഷെയ്ഖ് ഇബ്രാഹിം അല്‍ ഹുസൈനി അല്‍അസ്ഹറിന്റെ സമീപനത്തില്‍ നൈജീരിയ അഭിമാനം കൊള്ളുന്നുവെന്നും ആ സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും വ്യക്തമാക്കി, ഈ സമീപനം നൈജീരിയയയുടെ വൈവിധ്യത്തെയും സാംസ്‌കാരിക സമൃദ്ധിയെയും സംരക്ഷിച്ചു, അതുപോലെ തങ്ങളുടെ സാംസ്‌കാരിക സമൃദ്ധിക്കും വൈവിധ്യത്തിനും പേരുകേട്ട മറ്റു എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും സഹവര്‍ത്തിത്വവും സാമൂഹിക ഐക്യവും സൃഷ്ടിക്കാന്‍ സഹായകമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൈജീരിയയിലെ മുഫ്തി വിവിധ ശാസ്ത്ര - പ്രബോധന മേഖലകളില്‍ ലഭിച്ച അല്‍ അസ്ഹറിന്റെ പിന്തുണക്ക് തന്റെ രാജ്യത്തിന്റെ വലിയ നന്ദിയും കൃതജ്ഞതയും പ്രകടിപ്പിച്ചു, ആഫ്രിക്കയിലെ അല്‍അസ്ഹറിന്റെ ഒരുപാട് ശ്രമങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും എതിരായ യുദ്ധത്തിന് ശക്തമായ സംഭാവന നല്‍കുന്നുവെന്നും ഭൂഖണ്ഡത്തിലെ ജനങ്ങളുടെ സ്ഥിരതയും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മീറ്റിംഗിന്റെ അവസാനത്തില്‍, നൈജീരിയയിലെ ഗ്രാന്‍ഡ് മുഫ്തി അല്‍അസ്ഹറിന്റെ ഗ്രാന്‍ഡ് ഷെയ്ക്കിന് നൈജീരിയന്‍ ദാര്‍ അല്‍ ഇഫ്താഇലെ ഖുര്‍ആന്റെ ഒരു പകര്‍പ്പ് കൈമാറുകയും, അടുത്ത ഏപ്രില്‍ അവസാനം പ്രത്യേകമായി നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും പ്രസ്തുത പരിപാടിയില്‍ അല്‍ അസ്ഹര്‍ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.