ലേഖനങ്ങള്‍
ഇസ്ലാം ആഫ്രിക്കയില്‍
ആദ്യകാലങ്ങളില്‍ തന്നെ ആഫ്രിക്കയില്‍ ഇസ്ലാമുണ്ടായിരുന്നു. ആഫ്രിക്കന്‍ സാംസ്‌കാരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നും ഇസ്ലാമാണ്. ഇപ്പോഴും ആഫ്രിക്കയില്‍ പലയിടത്തും ഇസ്ലാമിന്റെ സ്വാധീനം ശക്തമായി നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇസ്ലാമിന് ആഫ്രിക്കയില്‍ പ്രതീക്ഷിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ല.
എപ്പിസോഡ്:
അവതാരകന്‍: മാഹിര്‍ അബ്ദുള്ള
അതിഥി: ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി, റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ മുഫ്തി
തീയതി: 07/08/2001
- ആഫ്രിക്കയിലെ ഇസ്ലാമിന്റെ ആഗമനവും വ്യാപനവും
- ആഫ്രിക്കയിലെ ഇസ്ലാമിന്റെ ചരിത്രം ഇല്ലാത്തതിന്റെ കാരണങ്ങള്‍
- ആഫ്രിക്കയിലെ മുസ്ലിംകള്‍ക്കിടയിലെ ഭിന്നതയുടെയും വിഭജനത്തിന്റെയും പ്രശ്നങ്ങള്‍
- പടിഞ്ഞാറന്‍ കൊളോണിവല്‍കരണവും സുവിശേഷവത്കരണത്തിന്റെ (ക്രിസ്തീയ മിഷണറി) ഗൂഢാലോചനകളും
- തക്ഫിറിനെ പറ്റിയുള്ള തര്‍ക്കങ്ങളും, ആഫ്രിക്കന്‍ മുസ്ലിംകളുടെ കഷ്ടപ്പാടുകളും
- ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ ആഫ്രിക്കന്‍ പണ്ഡിതന്മാരുടെ പങ്ക്
മാഹിര്‍ അബ്ദുല്ല: പ്രിയ പ്രേക്ഷകരേ, നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ, (അല്‍ശരീഅ വല്‍ഹയാത്ത്) പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.
മുഹമ്മദ നബി (സ) ഇസ്ലാമിനെ കുറിച്ച് പറഞ്ഞ പോലെ നൈജീരിയയിലും ഇസ്ലാം പുരാതന കാലം മതുലേ നിലവിലുണ്ട്. എല്ലാ ജീവചരിത്ര പുസ്തകങ്ങളിലും 'നെഗസി'നെയും, നബി (സ) യെയും കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നണ്ട്. ഇസ്ലാമിനും അക്കാലത്തെ മുസ്ലിംകള്‍ക്കും ആഫ്രിക്ക സുരക്ഷിത താവളമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഇത്ര കാലത്തെ പഴക്കവും മുസ്ലിംകളുടെ ഉയര്‍ന്ന അംഗഭലവും ശതമാനവും ഉണ്ടായിട്ടും ആഫ്രിക്കയിലെ പല മുംസ്ലിംകളും കരുതുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമാണെന്നും പുതിയ മതവിഭാഗമാണെന്നുമാണ്.
ആഫ്രിക്കയിലെ ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് രാത്രി എന്റെ അതിഥി ഷെയ്ഖ് ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി (നൈജീരിയന്‍ റിപ്പബ്ലിക്കിന്റെ മുഫ്തിയും അവിടത്തെ ഇസ്ലാമിക് കൗണ്‍സിലിന്റെ പ്രസിഡന്റും) ആണെന്നത് സന്തോഷമുള്ള കാര്യമാണ്.
ഷെയ്ഖ് ഇബ്രാഹിം, (അല്‍ജസീറ) യിലെ (ശരീഅ വല്‍ഹയാത്ത്) എപ്പിസോഡിലേക്ക് സ്വാഗതം.
ഇബ്രാഹിം സ്വാലിഹ്: നിങ്ങള്‍ക്ക് സ്വാഗതം.
ആഫ്രിക്കയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം
മാഹിര്‍ അബ്ദുല്ല: പ്രതിസന്ധി ഘട്ടങ്ങളില്‍ ഇസ്ലാമിനെ സംരക്ഷച്ചിട്ടും, എല്ലായ്പ്പോഴും എന്തുകൊണ്ടാണ് നമ്മള്‍ ഇസ്ലാമിലേക്ക് പുതിയതാണെന്ന ചിന്ത ഉണ്ടാകുന്നത്?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍, ലോകങ്ങളുടെ നാഥനായ ദൈവത്തിന് സ്തുതി. സമാധാനവും അനുഗ്രഹവും പ്രവാചകന്മാരില്‍ ഏറ്റവും മാന്യനായ നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മേലില്‍ വര്‍ഷിക്കട്ടെ. ഇസ്ലാമിനെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ ഭൂഖണ്ഡം ആഫ്രിക്കയാണെന്നതില്‍ സംശയമില്ല. പ്രവാചകത്വം ലഭിച്ചതിന് അഞ്ച് വര്‍ഷം കഴിഞ്ഞ്, അല്ലെങ്കില്‍ മക്കയില്‍ ഇസ്ലാം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ റജബ് മാസത്തില്‍ പ്രവാചകന്‍ (സ) യുടെ അനുയായികള്‍ മക്കയില്‍ നിന്ന് ആദ്യമായി കുടിയേറി വന്നതും അവരെ സംരക്ഷിച്ചതും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അബ്സീനിയ നിവാസികളാണ്. ദൈവത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം പ്രവാചകന്‍ (സ) തന്റെ അനുയായികളോട് അവരുടെ മതത്തിനും സമ്പത്തിനും സുരക്ഷിതത്ത്വം ലഭിക്കുന്ന സ്ഥലത്തേക്ക് പാലായനം ചെയ്യാന്‍ ആവിശ്യപ്പെടുകയും അതിന് വേണ്ടി അബ്സീനിയ തെരഞ്ഞെടുക്കുകയും ചെയ്തു. അബ്സീനിയയിലെ രാജാവിന്റെ നീധീബോധവും ഉദാരതയുമായിരുന്നു ഇതിന് കാരണം. നിരവധി സ്വഹാബികള്‍ ഇതിനെ തുടര്‍ന്ന് അബ്സീനിയയിലേക്ക് കുടിയേറി. ഇതിനിടെ മക്കയിലെ ജനങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന അഭ്യൂഹം പരക്കുകയും സ്വഹാബികള്‍ തിരിച്ച് മക്കയിലേക്ക് മടങ്ങുകയും ചെയ്തു. മക്കയിലെത്തിയപ്പെള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ സ്വഹാബികള്‍ 80 ല്‍ പരമടങ്ങുന്ന സംഘത്തോടു കൂടെ ജഅ്ഫറു ബ്നു അബീ ത്വാലിബ് (റ) വിന്റെ നേതൃത്വത്തില്‍ വീണ്ടും അബ്സീനിയയിലേക്ക് പുറപ്പെട്ടു. ഇവര്‍ പതിനാറ് വര്‍ഷത്തോളം അബിസീനിയയില്‍ ജീവിച്ചു. ഈ കാലയളവില്‍, ധാരാളം ആഫ്രിക്കക്കാര്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍, അബിസീനിയയെക്കുറിച്ചും ഈ പാലായനങ്ങളെ കുറിച്ചും സംസാരിക്കുന്ന അറബ് ഇസ്ലാമിക പൈതൃകത്തില്‍ നമുക്ക് സ്വാധീനമില്ലാതെപോയി...
മാഹിര്‍ അബ്ദുല്ല (ഇടപെടുന്നു): ഇസ്ലാമിന്റെ പ്രചരണത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ഇതായിരുന്നോ, അതോ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നോ? അവര്‍ മടങ്ങിയെത്തിയതാണെങ്കില്‍, ആദ്യം വന്നവര്‍ എന്തൊക്കെയായിരുന്നു അബ്സീനിയയില്‍ ഉപേക്ഷിച്ചത്?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: (തീര്‍ച്ചയായും) അവര്‍ ഇസ്ലാമിനെയും ഒരു മുസ്ലിം സമുദായത്തെയും അവിടെ വിട്ടുപോയിരുന്നു. പ്രത്യേകിച്ചും നെഗസിനെക്കുറിച്ചുള്ള ഏറ്റവും ശക്തമായ റിപ്പോര്‍ട്ട് അദ്ദേഹം ഇസ്ലാം സ്വീകരിച്ചുവെന്നതാണ്. അതിനുള്ള തെളിവാണ് സഹീഹ് മുസ്ലിമില്‍ വന്നത്; നെഗസ് മരിച്ചപ്പോള്‍ പ്രവാചകന്‍ (സ) അദ്ദേഹത്തിന് വേണ്ടി ഇമാമായി മയ്യത്ത് നിസകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇത് അദ്ദേഹം മുസ്ലിമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം മുതല്‍ ശേഷമുള്ള നീണ്ട ആറ് വര്‍ഷം പ്രവാചകരുടെ അനുയായികള്‍ അബ്സീനിയയില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല എന്നു പറയാന്‍ കഴിയില്ല. മുഹമ്മദ് നബി (സ) ക്ക് മുമ്പുള്ള പ്രവാചകന്മാരെ പോലെ തന്നെ ഈ അനുയായികളും സത്യത്തിന്റെ ഭാഗത്താണ് എന്ന് വിശ്വസിക്കുന്ന നെഗസ് രാജാവിന്റെ കീഴില്‍ ഈ അനുയായികള്‍ തീര്‍ച്ചയായും അവരുടേതായ മതകീയ സ്വാധീനം അബ്സീനിയയില്‍ ചെലുത്തിയിട്ടുണ്ട്.
മാഹിര്‍ അബ്ദുല്ല: അറബ് ഏഷ്യക്കാര്‍ ചരിത്രകാരന്മാരാണ്. ഏഷ്യന്‍ ചരിത്രം ആഫ്രിക്കന്‍ ചരിത്രത്തോട് അനീതി ചെയ്തിട്ടുണ്ട്. പ്രവാചകരുടെ അനുയായികള്‍ക്ക് അഭയം നല്‍കിയതും സഹായിച്ചതും ഒഴിച്ചാല്‍ അബിസീനിയയുമായി ബന്ധപ്പെടുന്ന ഒരു റിപ്പോര്‍ട്ടുകളും കാണാന്‍ സാധിക്കില്ല...
സാലിഹ് ഇബ്രാഹിം: ഇല്ല
മാഹിര്‍ അബ്ദുല്ല: അതിനുശേഷം, പതിനാറ് വര്‍ഷത്തിനിടെ അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ചും ഇസ്ലാം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എങ്ങനെ വ്യാപിച്ചെന്നതിനെക്കുറിച്ചും ഒരു വിവരവുമില്ല. ആഫ്രിക്കന്‍ ചരിത്രത്തില്‍ ഇതിന് എന്തെങ്കിലും വിശദീകരണമുണ്ടോ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ആഫ്രിക്കയുടെ ചരിത്രം പരിശോധിച്ച് ഇസ്ലാമിന്റെ വ്യാപനത്തെ കുറിച്ച് മനസ്സിലാക്കിയവര്‍ക്കെല്ലാം, അബിസീനിയയിലേക്കുള്ള കുടിയേറ്റം ആഫ്രിക്കയില്‍ നടന്ന എല്ലാ യുദ്ധങ്ങളുടെ വിജയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് മനസ്സിലാകും. മധ്യ ആഫ്രിക്കയിലെ നിവാസികള്‍ അബിസീനിയയില്‍ നിന്നോ സുഡാനിലെ പ്രദേശത്തു നിന്നോ (പഴയ ഡോങ്കോളയില്‍ നിന്നോ) അല്ലെങ്കില്‍ നുബിയ മേഖലയില്‍ നിന്നോ അപ്പര്‍ ഈജിപ്തില്‍ നിന്നോ ഉള്ള കുടിയേറ്റക്കാരാണ്. ഈ കുടിയേറ്റക്കാരെല്ലാം ഈ രാജ്യങ്ങളില്‍ നിന്ന് അടുത്തിടെ എത്തിയതല്ല. പ്രവാചകന്റെ കൂട്ടാളികള്‍ കുടിയേറുന്ന സമയത്ത് ഇസ്ലാമില്‍ പ്രവേശിച്ചവരാണ് അവരില്‍ ചിലര്‍, ദൈവം അവരെ അനുഗ്രഹിക്കട്ടെ.
ഇടവേള; പരസ്യം
മാഹിര്‍ അബ്ദുള്ള: ഞങ്ങളെ ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ main Al Jazeera.net website at www.aljazeera.net സന്ദര്‍ശിക്കൂ
പ്രോഗ്രാമിന്റെ ഫോണ്‍ നമ്പറുകള്‍: ഒരുപക്ഷേ നിങ്ങള്‍ ഇപ്പോള്‍ ഇത് സ്‌ക്രീനില്‍ കാണുന്നുണ്ടാകും; Qatar key 9744888873, ഫോണ്‍ നമ്പര്‍ 4888874, ഫാക്സ് നമ്പര്‍ 4885999.
സര്‍, ആഫ്രിക്കയിലെ ഇസ്ലാമിലെ ഏറ്റവും പ്രശസ്തമായ ഭാഗം വടക്കിലെ അറബ് ഇസ്ലാം ആണ്. ഈജിപ്തിനെ കീഴടക്കിയതിനെക്കുറിച്ചും ഉക്ബ ഇബ്നു നാഫിനെക്കുറിച്ചും നമുക്കറിയാം, ആഫ്രിക്കയിലേക്ക് പോകാന്‍ തയ്യാറെടുത്തതും ആ ദൗത്യം ഉപേക്ഷിച്ചതും അറിയാം. എന്നാല്‍, ഉപസഹാറന്‍ ഭൂഖണ്ഡത്തിലെ വിജയങ്ങളെക്കുറിച്ച് നാം കേട്ടിട്ടില്ല.
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: ഉക്ബ ബിന്‍ നാഫി ആഫ്രിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുവെന്നും ലിബിയയിലെ ഈജിപ്തിലേക്കും സിറൈനൈക്കയിലേക്കും പ്രവേശിച്ച് ഫെസാന്‍ പ്രദേശത്ത് എത്തി ഫെസാനെ കടന്ന് ക്വാര്‍ മേഖലയിലേക്ക് കടന്നു എന്നതാണ് വസ്തുത. നിലവിലെ കനിന്‍ ബൊര്‍നോ പ്രദേശത്തിന് വടക്ക് സ്ഥിതിചെയ്യുന്ന സഹാറ മരുഭൂമിയിലെ അറിയപ്പെടുന്ന ഉപ്പ് ഖനിയാണിത്.
മാഹിര്‍ അബ്ദുല്ല: നൈജീരിയയിലോ?
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: സാമ്രാജ്യത്വ കൊളോണിവല്‍കരണത്തിന് ശേഷം അത് ഇപ്പോള്‍ റിപ്പബ്ലിക് ഓഫ് ചാഡിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ട് ഇതെല്ലാം (ബോര്‍നോ), (കനിന്‍ ബൊര്‍നോ) ആയിരുന്നു.
ഉക്ബ ഇബ്നു നാഫി ഫെസാനെയും കവറിനെയും തെക്ക് ഭാഗത്തുകൂടി കടന്ന് ആറുമാസം അവിടെ താമസിച്ചു, മരുഭൂമിയുടെ ഹൃദയഭാഗമായ ചാഡ് തടാകത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, അക്കാലത്തെ വെള്ളത്തിന്റെയും പരുക്കന്‍ റോഡുകളുടെയും ബുദ്ധിമുട്ട് കാരണം, അദ്ദേഹത്തിന്റെ അനുയായികല്‍ ആറുമാസത്തിനുശേഷം അവിടെനിന്ന് മടങ്ങി. അന്നുമുതല്‍ ആഫ്രിക്കയിലെ ആളുകള്‍ ഇസ്ലാം സ്വീകരിക്കാന്‍ തുടങ്ങി. ഉഖ്ബ ഇബ്നു നാഫിയിലൂടെ അവര്‍ ഇസ്ലാമിലേക്ക് പ്രവേശിച്ചു. ഇത് ഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ ആഗമനത്തിന് തുടക്കമായി കണക്കാക്കപ്പെടുന്നു. അത് 56 എ.എച്ച് ലായിരുന്നു. അക്കാലത്ത്, ഇസ്ലാം നിലവില്‍ കാനന്‍ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് കടക്കാന്‍ തുടങ്ങി, അത് തടാകത്തിന്റെ കിഴക്ക് പടിഞ്ഞാറ് ചാഡില്‍ സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്നത്തെ നൈജീരിയയുടെ ഭാഗമായ ബോര്‍നോ മേഖലയുണ്ട്. ഇസ്ലാം പല നിലക്കും ആ പ്രദേശങ്ങളില്‍ പ്രചരിച്ചു. ഇസ്ലാമിന്റെ പ്രബോധകര്‍ പല വഴികളും സ്വീകരിച്ചു.
മാഹിര്‍ അബ്ദുല്ല (ഇടപെടുന്നു): പക്ഷേ... വിജയങ്ങള്‍, എന്നെ അല്‍പ്പം പറയാന്‍ അനുവദിക്കൂ, അതായത്, പോരാട്ട വിജയങ്ങള്‍ അവിടെ അത്ര പ്രസിദ്ധമല്ല. അവ ഇസ്ലാമിന്റെ പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടോ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഇല്ല... ഇസ്ലാം ആഫ്രിക്കയില്‍ വ്യാപിച്ചത്, പ്രത്യേകിച്ച് ഉപസഹാറന്‍ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും ഇസ്ലാം പോരാട്ടങ്ങളില്ലാതെയാണ് വ്യാപിച്ചത്. ഇസ്ലാം ആ പ്രദേശങ്ങളിലേക്ക് ഒരു കൂട്ടം സഞ്ചാരികളെ കൊണ്ടുവന്നു, അവര്‍ സന്ന്യാസികളും ഭയഭക്തിയുള്ളവരുമായിരുന്നു, അവര്‍ ഒരു നാട്ടില്‍ നിന്ന് മറു നാട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുമായിരുന്നു. വുളൂവിനുള്ള വെള്ളവും ഖുര്‍ആനും മാത്രമായിരുന്നു അവര്‍ വഹിച്ചത്. അവര്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സ്വാധീനിക്കുകയും ചെയ്തു. ആളുകളുമായുള്ള അവരുടെ നല്ല പെരുമാറ്റം, അവരുടെ ഭംഗി, ഇസ്ലാമിന്റെ ശ്രേഷ്ഠ സ്വഭാവം എന്നിവ ആയുധമാക്കി അവര്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വിപണികളിലെത്തിയ ചില അറബ് വ്യാപാരികളോടു കൂടെ പഴയ സുഡാനിലൂടെ, സെന്നാര്‍, അബ്സീനിയ വഴി റോഡ് 40 ലൂടെ (കാനോ) മുതല്‍ (കതിന) വരെ യാത്ര ചെയ്തു. ഈ റോഡുകളില്‍ വഴിയാണ് ഇവര്‍ ആഫ്രിക്കയില്‍ എത്തിയത്...
ആഫ്രിക്കയുടെ ഹൃദയഭാഗത്തേക്ക് സഹാറ വഴി, മഗ്രിബ് വഴി അല്ലെങ്കില്‍ ഇപ്പോള്‍ അള്‍ജീരിയന്‍ മരുഭൂമി എന്നറിയപ്പെടുന്ന (സിഡി അല്‍മാസ) മുതല്‍ (ഒഡഗാഷ്) വരെ പുരാതന ഘാനയിലെ പ്രദേശങ്ങളിലേക്കും തുടര്‍ന്ന് സെനഗലിലേക്കും മാലിയിലേക്കും തുടര്‍ന്ന് ബൊര്‍നോ, ഹൗെസ രാജ്യങ്ങളിലേക്കും വ്യാപിച്ച മറ്റൊരു റോഡുണ്ട്. .
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ 'സന്ന്യാസികള്‍' എന്നല്ലേ വിളിച്ചത്... വ്യാപാരികളെ ചരിത്ര പുസ്തകങ്ങളില്‍ സാധാരണയായി വിളിക്കുന്നത് സൂഫികള്‍ എന്നാണ്.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ.
മാഹിര്‍ അബ്ദുല്ല: ആഫ്രിക്കയ്ക്ക് പുറത്തുനിന്നുള്ള നിരീക്ഷകരുടെ പൊതു സ്വഭാവം, ആഫ്രിക്കയിലെ ഇസ്ലാം ഒരു മിസ്റ്റിക്ക് ഇസ്ലാമാണെന്നാണ്. ഇവര്‍ ശരിക്കും സൂഫികളായിരുന്നോ? സൂഫികള്‍ എന്ന നിലക്ക് ഇസ്ലാമിനെ പ്രചരിപ്പിക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ടോ? അതോ, അവര്‍ ശരിക്കും സന്യാസികളായിരുന്നോ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഇല്ല, ഇത് ശരിക്കും ഇങ്ങനെയാണ്... ആരാധകരായും സന്യാസികളായും ആദ്യം അവര്‍ ഇവിടെ പ്രവേശിച്ചു, അതിനുശേഷം അവര്‍ സൂഫി പാതകള്‍ പരിചയപ്പെടുത്തുകയും അത് ആഫ്രിക്കയില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍, ഇസ്ലാം പ്രചരിപ്പിക്കുന്നതിലും, അതിനു വേണ്ടി വാദിക്കുന്നതിലും, സംരക്ഷിക്കുന്നതിലും സൂഫിസം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൊളോണിയല്‍ ആക്രമണത്തിന്റെ അവസാന നാളുകളില്‍ ഇവരുടെ ഇടപെടല്‍ വളരെ പ്രാധാന്യമുള്ളതായിരുന്നു. ആദ്യത്തെ പ്രബോധകര്‍ സന്യാസികളും സന്യാസസ്വഭാവമുള്ളവരുമായിരുന്നു
അതുകൊണ്ടാണ് അവരുടെ സൂഫിസം ഒരു പോസിറ്റീവ് സൂഫിസമായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞത്. വിശ്വാസം, ബിസിനസ്സ്, സമൂഹത്തില്‍ നിന്ന് അകന്ന് പോവുക, അല്ലെങ്കില്‍ ആരെയെങ്കിലും ആശ്രയിക്കുക പോലോത്ത നെഗറ്റീവ് സൂഫിസം അന്ന് നിലവിലില്ലായിരുന്നു. അതിനാല്‍ തന്നെ വാളില്ലാതെ, യുദ്ധം ചെയ്യാതെ തന്നെ ആഫ്രിക്കയില്‍ ഇസ്ലാം പ്രചരിച്ചു. ധാര്‍മ്മികതയോടെ, സ്വയം താല്‍പര്യത്തോടെ ആത്മാര്‍ത്ഥമായി ദൈവത്തിന്റെ വിളിക്ക് സത്യസന്ധമായി ആഫ്രിക്കയിലെ ജനത ഉത്തരം നല്‍കി.
ആഫ്രിക്കയിലെ ഇസ്ലാമിക ചരിത്രത്തിന്റെ അഭാവത്തിനുള്ള കാരണങ്ങള്‍
മാഹിര്‍ അബ്ദുല്ല: സര്‍, ഞങ്ങള്‍ കിഴക്കന്‍ ഏഷ്യയിലെ അറബികളാണ്. അബ്ബാസിഡ് ഖിലാഫത്ത്, ഉമ്മയ്യദ് ഖിലാഫത്ത്, റാഷിദുന്‍ ഖിലാഫത്ത്, ഓട്ടോമന്‍, സെല്‍ജുക്കുകള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. തീരെ സ്വാധീനമില്ലാത്ത ഒരു കൂട്ടം രാജ്യങ്ങള്‍ ആഫ്രിക്കയിലുണ്ടായിരുന്നു. പക്ഷേ അവയെ കുറിച്ച് കുറച്ചു പേര്‍ക്കേ അറിയൂ. പുരാതന ഘാനയിലെ ബൊര്‍നോ മാലി സാമ്രാജ്യത്തെ കുറിച്ചും, ബക്നാനിനെ കുറിച്ചും ചിലര്‍ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചരിത്രം എഴുതാത്തത്? നമുക്ക് അറിയുന്ന അബ്ബാസിഡുകളുടെയും ഉമയ്യദുകളുടെയും ചരിത്രം തന്നെ എന്തുകൊണ്ട് എഴുതുന്നു?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: മുന്‍ ഹദീസുകളില്‍ ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ, ആദ്യമേ ആഫ്രിക്കയുടെ താല്‍പ്പര്യം ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള രേഖകളും നിയമശാസ്ത്ര പുസ്തകങ്ങളും ക്രോഡീകരിക്കാനായിരുന്നു. ഇവയെല്ലാം വളരെ പ്രാധാന്യത്തോടെയായിരുന്നു ആഫ്രിക്ക കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ആളുകള്‍ ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്തു. അവസാനം ഇവരുടെ പാരായണം നാഫിയുടെ പാരായണ രീതിയിലും വാര്‍ഷ്, കുലുന്‍, അബു അമറിന്റെ എന്നിവരുടെ വിവരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സുഡാനിലെ ചില പ്രദേശങ്ങളിലും വടക്കേ ആഫ്രിക്ക മുതല്‍ മധ്യ പടിഞ്ഞാറന്‍ ആഫ്രിക്ക വരെയും ഈ രീതിയായിരുന്നു പിന്തുടര്‍ന്നത്. സ്വാഭാവികമായും, ഈ വിശ്വാസം സുന്നികളുടെ ( അഹ്ലുസ്സുന്ന വാല്‍ ജമാഅ) വിശ്വാസമാണ്. ഈ വിശ്വാസം രണ്ട് വിഭാഗങ്ങളെ യോജിപ്പിക്കുന്നു 'അശ്അരിയും മാതുരിദിയും'. ഈ മദ്ഹബുകളില്‍ കഠിനമായി പരിശ്രമിക്കുന്ന പണ്ഡിതരുണ്ടായിരുന്നു. അവരില്‍ പലരും പുതിയ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതി. ആ രാജ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് നിരവധി പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്, കൂടാതെ എഴുത്തുകാരില്‍ ഒരാള്‍ പ്രസിദ്ധ ഇസ്ലാമിക രാജ്യങ്ങള്‍ നാലാണെന്ന് പറയുന്നു; ഈജിപ്തിലെ ഇസ്ലാമിക രാജ്യങ്ങള്‍, ബാഗ്ദാദിലെ അബ്ബാസിഡ് രാജ്യം, (കനിന്‍ ബോര്‍നോ) സാമ്രാജ്യം, മാലി സാമ്രാജ്യം. ഈ പുസ്തകം പറയുന്നു: 'നാല് ഇസ്ലാമിക തലസ്ഥാനങ്ങളുണ്ട്': ബാഗ്ദാദ്, കെയ്റോ, കാനന്‍ ബൊര്‍നോ പ്രദേശം, (ബസെരിഹ്) അല്ലെങ്കില്‍ (ടിംബക്റ്റു). ടിംബക്റ്റു നഗരത്തില്‍ ഒരു ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഉണ്ടായിരുന്നു. അത് അക്കാലത്ത് സിന്‍കോറിയന്‍ സര്‍വകലാശാല എന്നാണറിയപ്പെട്ടിരുന്നത്. ഈ സര്‍വ്വകലാശാല വളരെ വലുതാണ്, ടിംബക്റ്റു തന്നെ ഒരു വലിയ നഗരമാണ്, സാദി തന്റെ 'ഹിസ്റ്ററി ഓഫ് സുഡാന്‍' എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും പ്രണാമം ചെയ്യാത്ത ഒരേയൊരു ഇസ്ലാമിക തലസ്ഥാനമാണ് ടിംബക്റ്റു. ഇത് 400 വര്‍ഷത്തോളം നീണ്ടുനിന്നു. അതിലെ പണ്ഡിതന്മാരായ ഷെയ്ഖ് അഹ്‌മദ് ബാബ് അല്‍ തമ്പക്തിയുടെയും മറ്റുള്ളവരുടെയും രചനകള്‍ ഞാന്‍ കണ്ടിരുന്നുവെങ്കില്‍, അവര്‍ കിഴക്കിലെയും ഇസ്ലാമിലുടനീളമുള്ള പണ്ഡിതന്മാരുടെയും തലത്തേക്ക് വരെ എത്തിയിട്ടുണ്ടാകുമെന്ന് ഞാന്‍ കണ്ടെത്തുമായിരുന്നു. നമ്മുടെ മാലികി സ്‌കൂളില്‍ പോലും അഹ്‌മദ് ബാബ് അല്‍തമ്പക്തിയുടെ കിതാബുകള്‍ തെളിവായി കണക്കാക്കുന്നുണ്ട്. ഇമാം അല്‍ ഖറാഫി തന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ എഴുതിയപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇബ്നു അല്‍ഷത്ത് അവരെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം ചില അന്വേഷകര്‍ പറഞ്ഞ ഒരു പ്രസ്താവനയെന്ന് വിവരിച്ചത് പലപ്പോഴും ഇബ്നു ബാബ അഹ്‌മദ് ബാബ് അല്‍ തമ്പുക്തിയെ ആയിരുന്നു.
അതുകൊണ്ടാണ് ആഫ്രിക്കയിലെ ഇസ്ലാമിന്റെ ചരിത്രം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടെ
മാഹിര്‍ അബ്ദുല്ല: എന്നാല്‍ സര്‍വ്വകലാശാലകളിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് തന്റെ വ്യക്തിത്വം സൃഷ്ടിക്കുന്നതിനുള്ള പാഠ പദ്ധതി മാത്രമാണുള്ളത്. ആഫ്രിക്കയിലെ ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്ന ഒരു അറബ് രാജ്യത്തെയും എനിക്കറിയില്ല.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഇതാണ് ആഫ്രിക്ക...
മാഹിര്‍ അബ്ദുല്ല: എല്ലാ രാജ്യങ്ങളെയും ഇസ്ലാമിക കാലിഫേറ്റിനെയും എടുത്തു പറഞ്ഞാല്‍, ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ഡമസ്‌കസ്, ബാഗ്ദാദ്...
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: അത് ശരിയാണ്, ഇത് ഒരു പോരായ്മയാണ്. കാരണം, ആഫ്രിക്കയിലെ ഇസ്ലാമിന്റെ ചരിത്രം പഠിപ്പിക്കുന്നതില്‍ ഇസ്ലാമിലെ മതപ്രബോധകരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതുപോലെ, അബ്സീനിയയിലേക്ക് വന്ന പ്രവാചകന്‍ (സ) യുടെ അനുയായികളുടെ പതിനാറ് വര്‍ഷത്തോളം നീണ്ടു നിന്ന ജീവിതം ക്രോഡീകരിക്കാന്‍ അന്നത്തെ ജനതയും ശ്രദ്ധിച്ചിരുന്നില്ല. ഈ വിശയത്തില്‍ വന്ന പോരായ്മ ആഫ്രിക്കകാരുടേതല്ല. കാരണം, ആഫ്രിക്കക്കാര്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആഫ്രിക്കയിലെ ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ നൂതനവല്‍കരിക്കുകയും ഫുലാനി സ്റ്റേറ്റ് സ്ഥാപിക്കുകയും ചെയ്ത, സമീപകാല ഇസ്ലാമിക പണ്ഡിതനും മുജാഹിദുമായ ഷെയ്ഖ് ഒത്മാന്‍ ബിന്‍ ഫോഡിയോ വരെ ഈ കൂട്ടം എഴുത്തുകാരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഫോഡിയോയും മകന്‍ മുഹമ്മദ് ബെല്ലോയും കൂടെ നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്: നാല് വാല്യങ്ങളുള്ള 'തഫ്സീര്‍ ദിയ അല്‍ തഅ്വീല്‍' അവയില്‍ പെട്ടതാണ്. അഹമ്മദ് ബെല്ലോ സര്‍ദോനയുടെ കാലത്ത് ഈജിപ്തിലാണ് ആദ്യമായി ഷെയ്ഖ് ഷാല്‍ട്ടൗട്ടിന്റെ ഭരണകാലത്ത് ഈ തഫ്സീര്‍ അച്ചടിച്ചുവന്നത്.
മാഹിര്‍ അബ്ദുല്ല: അദ്ദേഹം പ്രസിഡന്റായിരുന്നോ..
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അഹമ്മദ് ബെല്ലോ സര്‍ദൗന വടക്കന്‍ നൈജീരിയയുടെ പധാനമന്ത്രിയായിരുന്നു. ഈ പുസ്തകങ്ങള്‍ ഒരുപാട് വിവരങ്ങളടങ്ങിയവയാണ്.
മാഹിര്‍ അബ്ദുല്ല: മുമ്പ് ഞാന്‍ പരാമര്‍ശിച്ചു... ഇസ്ലാമിക നവീകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ഞാന്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു, അതായത്, കിഴക്കന്‍ കാലിഫേറ്റിന്റെ പതനത്തിനുശേഷം, നിരവധി പ്രസ്ഥാനങ്ങള്‍ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അവയില്‍ ചിലത് അറിയപ്പെടുന്നത് ഇസ്ലാമിക ശാക്തീകരണ പ്രസ്ഥാനങ്ങള്‍ എന്നായിരുന്നു. ഇറാനിലെ വിപ്ലവത്തിലും, സുഡാനിലെ വിപ്ലവത്തിലും, അറബ് രാജ്യത്തും അല്ലെങ്കില്‍ അവയുടെ ചരിത്രത്തിലും സ്വാധീനിച്ച പോലെ ഇത് ആഫ്രിക്കയിലെ മുസ്ലിംകളിലും സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അറബിലും ഇസ്ലാമിക ലോകത്തും ഈ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിച്ചതുപോലെ ആഫ്രിക്കയിലും നവീകരണ പ്രസ്ഥാനങ്ങളുടെ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിച്ചിട്ടില്ലേ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഇസ്ലാമിക നവീകരണ പ്രസ്ഥാനങ്ങള്‍ മിക്കവാറും പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഉടലെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള കാലഘട്ടത്തില്‍ നിരവധി പണ്ഡിതന്മാര്‍ ഉയര്‍ന്നുവന്നു. ടിംബുക്റ്റു പതിനാലാം നൂറ്റാണ്ടില്‍ നിലവില്‍ വന്നിരുന്നു. ഒരു വര്‍ഷം എന്ന് പറയാന്‍ കാരണം ടിംബുക്റ്റു 610 എഎച്ച് മുതല്‍ 1002 എഎച്ച് അല്ലെങ്കില്‍ 1000 എഎച്ച് വര്‍ഷം വരെ നശിപ്പിക്കപ്പെട്ടിട്ടില്ലാത്
ഇസ്ലാമിക ശാക്തീകരണവും ഉണര്‍വും...
ഇടവേള; പരസ്യം
മാഹിര്‍ അബ്ദുല്ല: ഇടവേളക്ക് മുമ്പ് ഞങ്ങളെ വിളിച്ച സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു, അവരുടെയെല്ലാം ഫോണ്‍ കോളുകള്‍ ഞങ്ങള്‍ സ്വീകരിക്കും. ആദ്യമായി നമ്മോടുകൂടെ ഈജിപ്തില്‍ നിന്നുള്ള സാബ്രി മഅ്റൂഫ് എന്ന സഹോദരനുണ്ട്. സഹോദരന്‍ സാബ്രി, പറയൂ...
സാബ്രി മഅ്റൂഫ്: നിങ്ങള്‍ക്ക് സമാധാനവും കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: വൈകിയതിന് ക്ഷമിക്കണം, സഹോദരന്‍ സാബ്രി.
സാബ്രി മാരൂഫ്: ഇല്ല, കുഴപ്പമില്ല...
മാഹിര്‍ അബ്ദുല്ല: സംസാരിക്കൂ...
സാബ്രി മാഅ്റൂഫ്: സഹോദരന്‍ മാഹിറിനും മാന്യ അതിഥി ഷെയ്ഖ് ഇബ്രാഹിമിനും ആശംസകള്‍.
ആഫ്രിക്കന്‍ ഭൂഖണ്ഡം ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇസ്ലാമിക സാന്നിധ്യമുള്ള ഭൂഖണ്ഡങ്ങളിലൊന്നാണ്. അതിന്റെ വടക്ക് ഭാഗവും അറബ് രാജ്യങ്ങളടങ്ങിയ ഇസ്ലാമിക് പ്രദേശമാണ്. ദൈവത്തിന് സ്തുതി.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ദൈവത്തിന് സ്ത്ുതി
സാബ്രി മഅ്റൂഫ്: നിങ്ങള്‍ എന്നെ അനുവദിക്കുകയാണെങ്കില്‍, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ചില കണക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് തരും. ഉദാഹരണത്തിന് നൈജീരിയയില്‍ 76% മുസ്ലിംകള്‍, സെനഗല്‍ 92%, നൈഗര്‍ 80%, ചാഡ് 85%, ടാന്‍സാനിയ 63%, മാലി 90%, അതിനാല്‍ ആഫ്രിക്കയിലെ വലിയൊരു ശതമാനം മുസ്ലിംകളാണെന്നതില്‍ തെറ്റില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കുരിശുയുദ്ധക്കാര്‍ - ദൈവത്തിന്റെ ശാപം അവരുടെ മേല്‍ ഉണ്ടാകട്ടെ - ആഫ്രിക്കയെ ഒരു ക്രിസ്ത്യന്‍ ഭൂഖണ്ഡമാക്കി മാറ്റാന്‍ തീരുമാനിച്ചു. അതുമാത്രമല്ല, അവര്‍ പറഞ്ഞു: 'ഞങ്ങള്‍ മുസ്ലിംകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ല, കാരണം അത് അവര്‍ക്ക് അര്‍ഹതയില്ലാത്ത ഒരു ബഹുമതിയാണ്; ഞങ്ങള്‍ അവരെ ഇസ്ലാമില്‍ നിന്ന് പുറത്തു കടത്തുകയേയുള്ളൂ'. ഞാന്‍ നിങ്ങളോട് ഒരു കണക്ക് പറയുന്നു: ക്രിസ്ത്യന്‍ മിഷിണറി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 16671 ചര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട് ആഫ്രിക്കയില്‍. നിര്‍ഭാഗ്യവശാല്‍, മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഇന്നത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ് ചിലവഴിച്ചത്. മുസ്ലിംകള്‍ ചിലവഴിച്ച പ്രയത്നങ്ങളില്‍ ചെറിയ ഒരു ശതമാനം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചിലവഴിച്ചിരുന്നെങ്കില്‍ അതു കൊണ്ട് ഇസ്ലാമിന്റെ യശസ്സും അഭിമാനവും പുരോഗമനവും വലിയ തോതില്‍ വര്‍ദ്ധിക്കുമായിരുന്നു.
മാന്യ അതിഥിയോടുള്ള യഥാര്‍ത്ഥ ചോദ്യം ഇതാണ്: നൈജീരിയയില്‍ 76% മുസ്ലിംകളും 20% ക്രിസ്ത്യാനികളും 4% മറ്റ് മതങ്ങളുമാണ്. പക്ഷെ, നൈജീരിയയിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. 76% മുസ്ലിംകളുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിലുമുള്ള അവരുടെ പങ്ക് എന്താണ്? കാരണം എത്യോപ്യ, ജിബൂട്ടി, മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ പോലെ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും മുസ്ലിംകളുടെ അംഗസംഖ്യ ഉയര്‍ന്നതാണെങ്കിലും, അവിടെങ്ങളിലെല്ലാം ക്രിസ്ത്യാനികളാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും നയിക്കുന്നതും.
മാഹിര്‍ അബ്ദുല്ല: ശരി... സഹോദരന്‍ സാബ്രി, ചോദ്യം വ്യക്തവും വളരെയധികം വിലമതിക്കപ്പെടുന്നതുമാണ്. എന്റെ കൂടെ എമിറേറ്റ്സില്‍ നിന്നുള്ള ഖാലിദ് യൂസഫ് എന്ന സഹോദരനുണ്ട്. ഖാലിദ് യൂസുഫ്, ഇനി നിങ്ങള്‍ക്ക് തുടരാം.
ഖാലിദ് യൂസഫ്: സമാധാനവും കരുണയും ദൈവാനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്കും സമാധാനമുണ്ടാകട്ടെ.
ഖാലിദ് യൂസഫ്: ഞാന്‍ ഉദ്ദേശിക്കുന്നത്, പ്രവാചകന്‍ (സ) പറയുന്നു: 'യഹൂദികള്‍ എഴുപത്തിയൊന്ന് ഗ്രൂപ്പുകളായി വിഭജിക്കും, ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ട് ഗ്രൂപ്പുകളായും വിഭജിക്കും, എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി വിഭജിക്കും. അതില്‍ ഒരു വിഭാഗമൊഴികെ എല്ലാവരും നരകത്തിലാണ്. പ്രവാചകന്റെ അനുയായികള്‍ ചോദിച്ചു: ആരാണ്, റസൂലേ ആ വിഭാഗം? റസൂല്‍(സ) പറഞ്ഞു: ഞാനും എന്റെ അനുയായികളും ഉള്‍പ്പെടുന്ന വിഭാഗം. (ഇമാം അഹ്‌മദ് (റ) വിവരിച്ചത്). ഡോ. അല്‍ഖര്‍ദാവിയില്‍ നിന്ന് ഈ ഹദീസ് ആധികാരികമല്ലയെന്നും നാം കേട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം സത്യാവസ്ത.
ഞാന്‍ ഉദ്ദേശിക്കുന്നത്, ചാനലുകളില്‍ നിങ്ങള്‍ ആരെയാണ് കാണുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല, പ്രത്യക്ഷപ്പെടലുകളും ഒത്തുചേരലും യഹൂദരും, പിന്നെ അദ്ദേഹത്തിന്റെ വാദം ഞങ്ങള്‍ റാഫിദയുമായോ ഇബാദികളുമായോ മതവിരുദ്ധരായ ആളുകളുമായോ അടുക്കുന്നുവെന്നാണോ അര്‍ത്ഥമാക്കുന്നത്? അല്ല, ദൈവം സംരക്ഷിക്കട്ടെ, മറിച്ച്, അവര്‍ തങ്ങളെ ഒരു സംഘമായി കണക്കാക്കുന്നു. അവര്‍ അബുബക്കര്‍, ഉമര്‍ തുടങ്ങിയ സ്വഹാബികളെ അവിശ്വസിക്കുന്നില്ല, അവരെ ഭഹുമാനിക്കുകയും ചെയ്യുന്നു. അതിനാല്‍ ആ വിഭാഗങ്ങളെ പുറത്തുനിര്‍ത്താനാവില്ല, അവര്‍ സ്വാഗതാര്‍ഹരാണ്.
സംഘ
മാഹിര്‍ അബ്ദുല്ല: ശരി, സഹോദരന്‍ ഖാലിദ്, ഞാന്‍ ഉദ്ദേശിക്കുന്നത്, ഷെയ്ക്കില്‍ നിന്ന് ഒരു നല്ല കഥ ഞാന്‍ കേട്ടിട്ടുണ്ട്. അത് അദ്ദേഹത്തോട് പറയാന്‍ ആവിശ്യപ്പെടുന്നതിന് മുമ്പ്, സെനഗലില്‍ നിന്നുള്ള സര്‍ അല്‍അമീന്‍ നിയാസ് സഹോദരന്റെ ഫോണ്‍ കോള്‍ കേള്‍ക്കാം. അദ്ദേഹം കുറച്ചുകാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സഹോദരന്‍ സയ്യിദ് നിങ്ങള്‍ക്ക് സംസാരിക്കാം.
സര്‍ അല്‍അമിന്‍ നിയാസ് (അല്‍ഫജര്‍ ന്യൂസ് പേപ്പറിന്റെ ഡയറക്ടര്‍): മാഹിര്‍ സഹോദരാ, നന്ദി. സര്‍വ്വശക്തനായ ദൈവത്തിന്റെ സമാധാനവും കരുണയും അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കട്ടെ.
മാഹിര്‍ അബ്ദുല്ല: സ്വാഗതം...
മിസ്റ്റര്‍ അല്‍അമിന്‍: നിങ്ങള്‍ക്കും മക്കയില്‍ നിന്നുള്ള ആഫ്രിക്കയെ അറിയുന്ന എന്റെ സഹോദരന്‍ ഇബ്രാഹിം സാലിഹിനും അഭിവാദ്യങ്ങള്‍. ആഫ്രിക്കയിലെ ഇസ്ലാമിനെക്കുറിച്ചുള്ള രചനകളെക്കുറിച്ചും ആഫ്രിക്കക്കാര്‍ എഴുതിയതിനെക്കുറിച്ചും നിങ്ങള്‍ പരാമര്‍ശിച്ചത് നാം ചര്‍ചക്കെടുക്കേണ്ട വിഷയമാണ്.
അറബ് ലോകത്ത്, ഇസ്ലാമില്‍ ആഫ്രികക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അതിനാല്‍ ഒരു ആഫ്രിക്കന്‍, അറബി ഭാഷ മനോഹരമായി സംസാരിക്കുന്നത് കണ്ടാല്‍ അറേബ്യയില്‍ നിന്നുള്ളവര്‍ ആശ്ചര്യപ്പെടും. ആഫ്രിക്കയില്‍ നിന്നുള്ള ആരെങ്കിലും തന്നോട് അറബി ഭാഷയില്‍ സംസാരിച്ചാല്‍ നിങ്ങള്‍ ഈ ഭാഷ എങ്ങനെ പഠിച്ചു എന്നായിരിക്കും ആദ്യത്തെ ചോദ്യം. ഇസ്ലാം ആഫ്രിക്കയിലെത്തുകയും അവിടം അറബി ഭാഷ പ്രചരിക്കുകയും ചെയ്തു. പിന്നീടാണ് ആഫ്രികക്ക് കൊളോണിയലിസത്തെ അഭിമുഖീകരിക്കേണ്ടിവന്നത്. ഒരു മതപരമായ കീഴടക്കലിനേക്കാള്‍ അത് ഒരു സാംസ്‌കാരിക അധിനിവേശമായിരുന്നു അത്. അതിനാല്‍ തന്നെ അവര്‍ മുസ്ലിം പള്ളികള്‍ ചര്‍ച്ചുകളാക്കി മാറ്റി. ഇതാണ് ആദ്യത്തെ വശം. പിന്നീടുണ്ടായ നിരന്തരമായ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഈ രചനകളെ അറിയുന്നതിലും ഈ ഭാഷ സംസാരിക്കുന്ന സഹോദരരെയും, ആ മതത്തിന്റെ ആളുകളെയും കുറിച്ച് പഠിക്കുന്നതിലും ന്യൂനതകളുണ്ടായിട്ടുണ്ട്.
രണ്ടാമത്തെ കാര്യം കൂടുതല്‍ കഷ്ടമാണ്. അറബ് ലോകത്തിലെ സഹോദരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതില്‍ എപ്പോഴും സംതൃപ്തരാണ്. അദ്ദേഹം നിങ്ങളോട് പറയുന്നു: ഇതാണ് സൂഫിസം, ഇതാണ് എന്റെ വഴി. ഈ രീതിയാണ് ഇസ്ലാമിനെ സംരക്ഷിച്ചത്. പ്രൊഫസര്‍ ഷെയ്ഖ് സാലിഹ് ഇബ്രാഹിം ഇപ്പോള്‍ ഷെയ്ഖ് ഒമര്‍ അല്‍ ഫൂട്ടിയെ പരാമര്‍ശിച്ചു. ഷെയ്ഖ് ഒമര്‍ അല്‍ ഫൂട്ടി ഒരു കൈയ്യില്‍ ജപമാലയും മറ്റേ കൈയ്യില്‍ വാളും എടുക്കാറുണ്ടായിരുന്നു. ധിക്റിലൂടെ അദ്ദേഹം മതകാര്യങ്ങളെ ഏകീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. (ദൈവത്തെ സ്മരിക്കുന്നതിലൂടെ മാത്രമേ ഹൃദയങ്ങള്‍ ഉറപ്പുലഭിക്കൂ). വാള്‍ മറ്റൊരു മാധ്യമമായിരുന്നു. ഷെയ്ഖ് സാലിഹ് ഇബ്രാഹീമിന് നന്നായി അറിയാവുന്ന ഈജിപ്ഷ്യന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ ഹാഫിസിന് പോലും, 'ഷൈയ്ഖ് ഒമര്‍ അല്‍ഫുട്ടി, ഡാക്കര്‍ മുതല്‍ ടിംബുക്റ്റു വരെയുള്ള ടിഗാലി സാമ്രാജ്യത്തിന്റെ രാജകുമാരന്‍' എന്ന് അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അതിനാല്‍ ഈ ഘടകങ്ങളെല്ലാം നല്ലതും, വിലമതിച്ചതുമാണ്. എന്നാല്‍ അറബി ലോകം കരുതുന്നത് ത്വരീഖത്തിന്റെ ആളുകളും സൂഫികളും അവര്‍ മാത്രമാണെന്നാണ്. ഇത് കൂടുതല്‍ കയ്പേറിയ സംഭാഷണങ്ങള്‍ സൃഷ്ടിക്കുന്ന ബഹുദൈവ വിശ്വാസമാണ്. അവര്‍ അതിനെ ബഹുദൈവവിശ്വാസം എന്ന് വിളിക്കുന്നു. ആരെയെങ്കിലും ശുപാര്‍ശക്ക് വേണ്ടി വിളിച്ചാല്‍ അവര്‍ മതത്തില്‍ നിന്ന് വ്യതിചലിച്ചുവെന്നാണ് അവരുടെ വാദം. ഇത് മതത്തിനെതിരായ ഒരു നിലപാടായി ദൈവം പരാമര്‍ശിച്ചിട്ടുണ്ടോ? റസൂലിന്റെ (സ) ജന്മദിനം ആഘോഷിച്ചാല്‍ അവന്‍ മതത്തില്‍ നിന്ന് പുറത്താകുമോ?! സഹോദരന്‍ ഷെയ്ഖ് ഹസ്സന്‍ അല്‍നദ്വി പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്: 'ദാസന്മാരേ, കൊട്ടാരങ്ങളില്‍ വസിക്കുന്ന ദാസന്മാരേ, ശവക്കുഴികളിലുള്ള ദാസന്മാരോട് കരുണയുണ്ടാകൂ. 'ശവക്കുഴികളിലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു, എന്നാല്‍ അവര്‍ എല്ലായ്പ്പോഴും കൊട്ടാരങ്ങളെ ആരാധിച്ചുകൊണ്ടിരിക്കുകയാണ്. ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിന് നന്നായി അറിയാവുന്ന ഷെയ്ഖ് ഇബ്രാഹിമിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഈ മതം അറബികളോടു കൂടെയും അവരില്ലാതെയും നിലനില്‍ക്കും. എന്നാല്‍ അറബികള്‍ ഇല്ലെങ്കില്‍ ഈ മതം ശക്തിപ്പെടുത്തും. ഈ കാര്യങ്ങള്‍ നാം മനസ്സിലാക്കുന്നുവെങ്കില്‍, ഈ മതം വ്യാപിപ്പിക്കുവാനും ശ്ക്തിപ്പെടുത്താനും നമുക്കു കഴിയും.
മാഹിര്‍ അബ്ദുല്ല: സഹോദരാ... നന്ദി.
മിസ്റ്റര്‍ അല്‍അമിന്‍: നിങ്ങള്‍ സംസാരിക്കുന്നത് ഈ മേഘലയെ കുറിച്ച് നല്ല ധാരണയുള്ളവരോടൊപ്പമാണ് എന്നക് കൊണ്ട് ഞാന്‍ സംതൃപ്തനാണ്. കാരണം, അദ്ദേഹം ഈ വിശയത്തില്‍ പ്രഗല്‍ഭനാണ്.
മാഹിര്‍ അബ്ദുല്ല: ശരി, വളരെ നന്ദി, സഹോദരന്‍ സയ്യിദ്, ഇന്ന് ലോകത്ത് തന്നെ മനോഹരമായി അറബി സംസാരിക്കുന്നവരില്‍ പെട്ട ഷെയ്ഖ് സ്വാലിഹുമായി ആഫ്രിക്കയിലെ സെനഗലില്‍ നിന്ന് അറബിയില്‍ ഞങ്ങളോടു കൂടെ ചേര്‍ന്നതിന് എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു.
ഇബ്രാഹിം സ്വാലിഹ്: മനോഹരം.
മാഹിര്‍ അബ്ദുല്ല: പക്ഷേ, ക്ഷമിക്കണം, ഖാലിദ് സഹോദരനോട് പ്രതികരിക്കാന്‍ ഞാന്‍ അവസരം നല്‍കുന്നതിനുമുമ്പ് എനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്. ഷെയ്ഖ് യൂസഫ് അല്‍ ഖര്‍ദാവി ഒരിക്കലും മതങ്ങളുടെ ഐക്യത്തിനോ ഒത്തുചേരലിനോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ താല്‍പര്യമുള്ളവരും അദ്ദേഹത്തെ പിന്തുടരുന്നവരും ഈ കാര്യം മനസ്സിലാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷെയ്ഖ് യൂസുഫ് അല്‍ഖര്‍ദാവി മതങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ, മതങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന് ആഹ്വാനം ചെയ്യുന്നതും മതങ്ങളുടെ ഏകീകരണത്തിന് ആവശ്യപ്പെടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ വ്യത്യാസം മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, പണ്ഡിതന്മാരെ അപമാനിക്കാതിരിക്കലും അവരെ സമീപിക്കാതിരിക്കലുമാണ് അദ്ദേഹത്തിന് ഉചിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍, തക്ഫീറിനെ കുറിച്ചുള്ള വിഷയത്തില്‍, ഈജിപ്തില്‍ നിന്നുള്ള സാബ്രി സഹോദരന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി നൈജീരിയയിലെ ക്രിസ്ത്യാനികള്‍ മുസ്ലിംകളേക്കാള്‍ കൂടുതല്‍ ആണെന്ന് അവകാശപ്പെട്ട പുരോഹിതനെക്കുറിച്ചുള്ള വളരെ മനോഹരമായ ഒരു കഥ നിങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എങ്ങനെയാണ് തക്ഫീറിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത്?
ആഫ്രിക്കയിലെ മുസ്ലിംകള്‍ക്കിടയിലെ വ്യത്യാസത്തിന്റെയും വിഭജനത്തിന്റെയും പ്രശ്നങ്ങള്‍
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: വാസ്തവത്തില്‍, സാബ്രി സഹോദരന്റെ വാക്കുകള്‍ നല്ലതും വളരെ വിലപ്പെട്ടതുമാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ വിശയത്തിന്റെ കാതലായ നൈജീരിയയിലേക്കാണ്. ഉദാഹരണത്തിന്, ഭൂരിപക്ഷം മുസ്ലിംകളും അവരുടെ അംഗഭലവും നിങ്ങള്‍ക്കുണ്ട്. പക്ഷെ, നിലവിലെ ഭരണത്തില്‍ ഈ അംഗസംഖ്യക്കുള്ള സ്വാധീനം എന്താണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സമയമുണ്ടെങ്കില്‍ ഞാന്‍ അതിന്റെ സംവിധാനത്തെ കുറിച്ചും സംസാരിക്കും.
ആഫ്രിക്കയിലെ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം, ഞാന്‍ പറഞ്ഞതുപോലെ സത്യസന്ധമായ കൈകളിലൂടെയാണ് ഇസ്ലാം ആഫ്രിക്കയിലേക്ക് പ്രവേശിച്ചത്.
മാഹിര്‍ അബ്ദുല്ല: പുരോഹിതന്റെ കഥ നിങ്ങള്‍ ഞങ്ങളോട് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഞാന്‍ പുരോഹിതന്റെ കഥയെക്കുറിച്ചാണ് സംസാരിക്കുന്നത്, സത്യസന്ധമായ കൈകളിലൂടെയാണ് ഇസ്ലാം പ്രചരിച്ചത്. സഹിഷ്ണുത, വിവേകം, അര്‍ത്ഥവത്തായ യുക്തിസഹമായ സംഭാഷണം എന്നിവയും ഇസ്ലാമിന്റെ പ്രചരണത്തിന് കാതലായിട്ടുണ്ട്. എന്നാല്‍ അതിനുശേഷം... ഇസ്ലാം ആഫ്രിക്കയില്‍ പ്രചരിച്ച് ഉണര്‍വ് വന്നതിന് ശേഷം, ആഫ്രിക്കക്കാര്‍ യഥാര്‍ത്ഥ ഇസ്ലാമിക ആഹ്വാനത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ടതായിരുന്നു. അങ്ങനെ ആ രാജ്യങ്ങളെ നയിക്കാനും പ്രാപ്തരാകേണ്ടതായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത്, മുസ്ലിംകള്‍ അവര്‍ക്കിടയില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ തുടങ്ങി, അവര്‍ക്കിടയില്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി, അവര്‍ പരസ്പരം മറ്റുള്ളവരെ അവിശ്വാസികളക്കാനും അവരുടെ ചെയ്തികളെ മതവിരുദ്ധമായി മുദ്ര കുത്താനും തുടങ്ങി. മറുവശത്ത് മതത്തിലെ മൗലികമായ പല പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കി
പാസ്റ്റര്‍ (സാബിയ) എന്ന് പേരുള്ള ഒരാള്‍, ഒരിക്കല്‍ (jos) സര്‍വകലാശാലയില്‍ വന്നു. ഈ മനുഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്ക് വിളിക്കുന്നയാളായിരുന്നു. നൈജീരിയയില്‍ ആരാണ് ഭൂരിപക്ഷം എന്ന വിഷയത്തില്‍ ഒരു വിശകലനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളോ അതോ ക്രിസ്ത്യാനികളോ? ക്രിസ്ത്യാനികളാണ് ഭൂരിപക്ഷമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെങ്കിലും അവരാണ് ഭൂരിപക്ഷമെന്ന് മുസ്ലിംകള്‍ സമ്മതിക്കുന്നതു കണ്ട ജനങ്ങള്‍ അത്ഭുതപ്പെട്ടു.
അദ്ദേഹം അവരോടു പറഞ്ഞു: ഇവിടെ ജോസില്‍ ഒരു കൂട്ടം പ്രബോധകരുണ്ടായിരുന്നു. നൈജീരിയയിലെ മറ്റ് മുസ്ലിംകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിദ്ധാന്തം അവര്‍ സ്വീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: അത്തരം സ്വഭാവസവിശേഷതകളുള്ള മുസ്ലിംകള്‍ മറ്റു ത്വരീഖതുകളില്‍ നിന്നും മാലികീ മദ്ഹബില്‍ നിന്നും അവരെ എതിര്‍ക്കുന്നവരെല്ലാം അവിശ്വാസികളാണെന്ന് പറയുന്നു. പ്രവാചകന്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്: 'ആരെങ്കിലും തന്റെ സഹോദരനെ, അവിശ്വാസിയേ എന്ന് ഉറപ്പില്ലാതെ വിളിച്ചാല്‍ അവന്‍ സ്വയം അവിശ്വാസിയാകും'. അങ്ങനെ, തങ്ങളുടെ സഹോദരന്മാരെ അവിശ്വാസികളാക്കുന്നവര്‍ സ്വയം അവിശ്വാസികളാകുന്നു. അങ്ങനെ വന്നാല്‍, ഈ സംഘ്ം പ്രബോധകര്‍ക്ക് അവരെ എതിര്‍ക്കുന്നവരും, പ്രവാചകന്‍ (സ) യുടെ ഹദീസ് അനുസരിച്ച് ഇവരും അവിശ്വാസികളാണ് അതിനാല്‍, നാം ക്രിസ്ത്യാനികളുടെ എണ്ണം എടുത്താല്‍ 37% വരും. മുസ്ലിംകളില്‍ നിന്നും ഈ പ്രബോധകരുടെ എണ്ണം 4% വും അവരെ എതിര്‍ക്കുന്നവരുടെ എണ്ണം 27% മുതല്‍ 30% വരെയുണ്ട്. ഇതില്‍ 27% പരിഗണിച്ചാല്‍ തന്നെ 4% + 27% 31% ശതമാനമാണ്.
മാഹിര്‍ അബ്ദുല്ല: 31.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ഞങ്ങള്‍ 37 ലേക്ക് 31% ചേര്‍ക്കുന്നു
മാഹിര്‍ അബ്ദുല്ല: അപ്പോള്‍ മുസ്ലിംകള്‍ ഭൂരിപക്ഷമാകും.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ക്ഷമിക്കണം, ക്രിസ്ത്യാനികളാണ് ഭൂരിപക്ഷവും. എന്നിട്ട് അദ്ദേഹം അവരോടു പറഞ്ഞു: തങ്ങളുടെ മതത്തെക്കുറിച്ച് പൂര്‍ണ്ണമായ ധാരണ ഇല്ലാത്തവരെയും വിയോജിക്കുന്നവരെയും ഞാന്‍ ഈ യുക്തി ഉപയോഗിച്ചാണ് വിധിക്കുന്നത്. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയാല്‍ അവരോടു കൂടേ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
എന്റെ സഹോദരാ, നൈജീരിയയില്‍ ഭിന്നിപ്പിന്റെയും വിയോജിപ്പിന്റെയും ദുരന്തമാണ് മുസ്ലിംകളെ ബാധിക്കുന്ന പിന്നോക്കാവസ്ഥയ്ക്കും, കാലാകാലങ്ങളായി മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഈ അഭിപ്രായവ്യത്യാസങ്ങള്‍ക്കും, ഉപവിഷയങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നത്. ഈ ഭിന്നത രാഷ്ട്രീയത്തെയും, സമ്പദ് വ്യവസ്ഥയെയും, സാമൂഹിക വശത്തെയും, മുസ്ലിംകളുടെ അടിമ സമ്പ്രദായത്തെയും ബാധിക്കുന്നു. പക്ഷെ, ഈ അടുത്തായി ഇതില്‍ നിന്നെല്ലാം ഞങ്ങള്‍ പതിയെ മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ദൈവം അത് പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കട്ടെ. ദൈവത്തിന് സ്തുതി. ശത്രു ഒരു ഇസ്ലാമിക രാജ്യത്ത് പ്രവേശിക്കുകയും രാജ്യത്തിന്റെ എതിര്‍ ഭാഗത്തുള്ളവര്‍ക്ക് മറുഭാഗത്തുള്ള മുസ്ലിംകളെ സംരക്ഷിക്കാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍, എല്ലാ മുസ്ലിംകളെയും ഉന്മൂലനം ചെയ്യാന്‍ ആ ശത്രുവിന് സാധിക്കും. സാബ്രി സഹോദരന്‍ പറഞ്ഞത് നൈജീരിയയില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമാണെന്നും എന്നാല്‍ അതിനുള്ള അനുപാതം സര്‍ക്കാര്‍ പോലോത്ത വ്യവസ്ഥകളില്‍ കാണുന്നില്ലെന്നുമാണ്?
നിങ്ങള്‍ക്ക് അറിയാവുന്ന പോലെ നൈജിരയയിലെ ഇപ്പോഴത്തെ ഭരണ വ്യവസ്ഥ മറ്റു പല പ്രദേശങ്ങളിലെയും പോലെ മതേതര ഭരണമാണ്. കൊളോണിയലിസം ആഫ്രിക്കയില്‍ പ്രവേശിച്ചപ്പോള്‍, അത് പുരോഹിതന്മാരെ മാത്രമാണ് എതിര്‍ത്തതും അവര്‍ മാത്രമാണ് ഒറ്റപ്പെട്ടതും. മത പണ്ഡിതന്മാരുടെ മാധ്യമം വഴി ആര്‍ക്കും അറബി ഭാഷ അറിയുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന കാലഘട്ടമാണിത്. ഈ പണ്ഡിതര്‍ അവരുടെ ആശയങ്ങള്‍ അറബിയറിയാവുന്ന ജനങ്ങളെ അഭിസംബോധനം ചെയ്ത് അവര്‍ക്ക് കൈമാറുന്നു.
ഇസ്ലാമിലെ പുരോഹിതന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഇസ്ലാമിലെ ഭരണാധികാരികള്‍ക്കും അല്ലെങ്കില്‍ ആ രാജ്യങ്ങളിലെ മുസ്ലിം പ്രഭുക്കന്മാര്‍ക്കും ഇടയില്‍ തടസ്സങ്ങളും പ്രശ്നങ്ങളും വരുത്തിതീര്‍ക്കാനും ഈ മാധ്യമങ്ങള്‍ വഴി അദ്ദേഹത്തിന് സാധിച്ചു.
മാഹിര്‍ അബ്ദുല്ല: ക്ഷമിക്കണം, സാധാരണയായി ലാഗോസില്‍ എല്ലായ്പ്പോഴും ഒരു മുസ്ലീമിനെ തിരഞ്ഞെടുക്കുന്നു എന്ന് നിങ്ങള്‍ പറയുകയും, ഇത് ഭൂരിപക്ഷത്തെ സൂചിപ്പിക്കന്നെന്ന് നിങ്ങള്‍ അവകാശപ്പെടുകയും ചെയ്തു. പക്ഷേ, നൈജീരിയയിലെ റിപ്പബ്ലിക് പ്രസിഡന്റ്, ഞാന്‍ ഉദ്ദേശിച്ചത്, ചിലപ്പോള്‍...
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്... കഴിഞ്ഞ തിരഞ്ഞെടുപ്പിലൊഴികെ ഒരു തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ക്രിസ്ത്യാനികളായിരുന്നില്ല. അവസാനം നടന്ന് തിരഞ്ഞെടുപ്പ്, അത് എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല, അശ്രദ്ധ കാരണം നഷ്ടപ്പെട്ടതാണ്. നൈജീരിയക്കെതിരെ പടിഞ്ഞാറിലെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നീ രാഷ്ട്രങ്ങള്‍ യുദ്ധം ആരംഭിച്ചു. ഇത് കൊളോണിയലിസത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ്. ഉത്തരേന്ത്യക്കാരാണ് കൊളോണിയലിസത്തിനുശേഷം നൈജീരിയ ഭരിച്ചിരുന്നത്. ഈ കാലയളവ് വരെയും ഭരണം തെക്കിലേക്ക് കൈമാറിയിരുന്നില്ല. ഇക്കാരണത്താലാണ് ഉത്തര ദിക്കിലുള്ളവര്‍ നാല് വര്‍ഷത്തേക്ക് തെക്കിലുള്ളവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത്.
മാഹിര്‍ അബ്ദുല്ല: അപ്പോള്‍, ഒരു കരാറിനെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നതല്ലേ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ ശരിയാണ്, പക്ഷെ, ഇപ്പോഴും ഭൂരിപക്ഷം മുസ്ലംകള്‍ തന്നെയാണ്. സമീപ ഭാവിയില്‍ തന്നെ എല്ലാം ശരിയാകുമന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മാഹിര്‍ അബ്ദുല്ല: ശരി, നമുക്ക് സാബ്രി സഹോദരന്റെ ചോദ്യത്തിലേക്ക് തിരിച്ചുവരാം. അവിടത്തെ ഔദ്യോഗിക ഭാഷ അറബിയാകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാന്‍ ചോദിക്കുന്നത് എന്ത് കൊണ്ട് ഹൗസയെ ഔദ്യോഗിക ഭാഷ ആക്കിക്കൂട, അറബി ഒരു വിദേശ ഭാഷ കൂടിയാണ്...
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: നൈജീരിയയില്‍ അറബി ഭാഷ വ്യാപിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
മാഹിര്‍ അബ്ദുല്ല: എന്തുകൊണ്ട്?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: നൈജീരിയയില്‍ മുസ്ലിംകള്‍ക്കിടയില്‍ അറബി ഭാഷ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ഭാഷകളാണ് പ്രാദേശികമായി കണക്കാക്കപ്പെടുന്നത്. ഓരോന്നും ആ പ്രദേശത്തെ ഔദ്യോഗിക ഭാഷയായിട്ടാണ് കണക്കാകപ്പെടുന്നത്. ഞാന്‍ പറഞ്ഞതുപോലെ നൈജീരിയയില്‍ ഹൗസ ഭാഷ ഇംഗ്ലീഷിന് ശേഷം രണ്ടാമത്തെ ഔദ്യോഗിക ഭാഷ ആയിട്ടാണ് കണക്കാകപ്പെടുന്നത്. ഹൗസ മേഖലയിലെ ഹൗസ ഭാഷയും, ബൊര്‍നോ മേഖലയിലെ കാനൂരി ഭാഷയും, പടിഞ്ഞാറന്‍ നൈജീരിയയിലെ യൊറുബ മേഖലയിലെ യൊറുബ ഭാഷയും, കിഴക്കന്‍ നൈജീരിയയിലെ ഇഗ്ബോ ഭാഷയുമാണ് ഈ നാല് ഭാഷകള്‍. ഈ ഭാഷകള്‍ പ്രാദേശികമാണ്. അവ അവയുടെ പ്രദേശങ്ങളില്‍ ഔദ്യോഗികമായി കണക്കാക്കപ്പെടുന്നു. ഇത് ശെരിക്കും തെറ്റായ രീതിയാണ്. ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയാണ് ഒരു മതത്തിലെ ജനങ്ങളെ അഭിസംബോധനം ചെയ്യാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പോരായമകളെല്ലാം തിരുത്തി ആഫ്രിക്ക അതിന്റെ തനത് ശൈലിയിലേക്ക് മടങ്ങിവരും. ഉദാഹരണത്തിന്, അറബി ഭാഷ ഔദ്യോഗിക ഭാഷയാകും. കാരണം നൈജീരയയിലെ വലിയ ഒരു ജനവിഭാഗം അറബി ഭാഷയാണ് അവരുടെ ദൈനംദിന ആവിശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. അറബിയെ പോലെ തന്നെ ഹൗസയും ഇംഗ്ലീഷും വലിയ അളവില്‍ തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇംഗ്ലീഷ് എല്ലാവരുടെയും ഭാഷയായി മാറി. കൊളോണിയലിസത്തിന്റെ ഭാഷയാണെന്ന് അറിഞ്ഞിട്ടും ഇംഗ്ലീഷ് സംസാരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പക്ഷേ, സഹോദരന്‍ സാബ്രി, യാഥാര്‍ത്ഥത്തില്‍ ആഫ്രിക്കയില്‍ മാത്രമല്ല, പാശ്ചാത്യര്‍ കോളനിവല്‍കരിച്ച എല്ലാ രാജ്യങ്ങളിലെയും അവസ്ഥ ഇതു തന്നെയാണ്. അവര്‍ ആ രാജ്യങ്ങളെ കൊള്ളയടിക്കുകയും അവരുടെ സംസകാരങ്ങളെയും രാഷ്ട്രീയ നയങ്ങളെയും മാറ്റി മറിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്യുന്നത് പോലോത്ത് ഉപകാര പ്രദമായ ഒരു നയങ്ങളും ആഫ്രിക്കന്‍ ജനത പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പഠിച്ചിട്ടില്ല. സമ്പദ്ഘടനയില്‍ പാശ്ചാത്യരേ അനുകരിച്ച് വലിയ തകര്‍ച്ചയിലേക്ക്ാണ് ആഫ്രിക്കന്‍ ജനത് ചെന്നു വീണത്. സാമൂഹികമായും സാംസ്‌കാരികമായുമെല്ലാം ഇതു തന്നെയാണ് ആഫ്രിക്കയുടെ അവസ്ഥ. അതുകൊണ്ടാണ് ആഫ്രിക്ക ഇപ്പോഴും അതിന്റെ നിര്‍മാണ ഘട്ടത്തിലാണെന്ന് ഞാന്‍ പറയുന്നത്. എന്നാല്‍ കുറച്ചു കാലത്തിനുള്ളില്‍ തന്നെ ആഫ്രിക്ക തങ്ങളുടെ അവസ്ഥ മനസ്സിലാക്കുകയും എങ്ങനെയെല്ലാം ഇതിനെ മറികടക്കാമെന്നും തങ്ങളുടെതായ അവകാശങ്ങളും അസ്ഥിത്വവും എങ്ങനെയെല്ലാം നേടിയെടുക്കാമെന്നും ചിന്തിക്കാനും തുടങ്ങും. നൈജീരിയയിലും മറ്റു രാഷ്ട്രങ്ങളിലും ഇങ്ങനെ സംഭവിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മാഹിര്‍ അബ്ദുല്ല: നല്ലത്, ദൈവം അനുഗ്രഹക്കട്ടെ, ഞാന്‍ തിരികെ വരാം. ഈജിപ്തില്‍ നിന്നുള്ള സിസ്റ്റര്‍ അതാ ഇബ്രാഹിം നമ്മോടു കൂടെയുണ്ട്. സിസ്റ്റര്‍ അതാ, സംസാരിക്കൂ..
അതാ ഇബ്രാഹിം: ഹലോ, ദൈവത്തിന്റെ സമാധാനവും കരുണയും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്കും സമാധാനമുണ്ടാകട്ടെ.
അതാ ഇബ്രാഹിം: എനിക്ക് രണ്ട് ചോദ്യങ്ങള്‍ ഷെയ്ഖിനോട് ചോദിക്കാനുണ്ട്.
മാഹിര്‍ അബ്ദുല്ല: തുടരൂ.
അത ഇബ്രാഹിം: പല ആഫ്രിക്കന്‍ രാജ്യങ്ങളും പ്രവാചകന്‍ (സ) ജന്മദിനം ആഘോഷിക്കുന്നു, അതിന് കാരണങ്ങള്‍ എന്തൊക്കെയാണ്?
മാഹിര്‍ അബ്ദുല്ല: കാരണങ്ങള്‍... ചോദ്യം ആവര്‍ത്തിക്കാമോ?
ഇബ്രാഹിം സ്വാലിഹ്: അവര്‍ ആഘോഷിക്കുന്നു.
അതാ ഇബ്രാഹിം: അവര്‍ നബി (സ) യുടെ പിറന്നാള്‍ ആഘോഷിക്കുന്നു. അതിനുള്ള കാരണങ്ങല്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു?
മാഹിര്‍ അബ്ദുല്ല: എന്തുകൊണ്ടാണ് അവര്‍ ഇത് ആഘോഷിക്കുന്നത്, രണ്ടാമത്തെ ചോദ്യം ഇതാണോ..?
അതാ ഇബ്രാഹിം: ജന്മദിനം ആഘോഷിക്കാം, ഞാന്‍ ഉദ്ദേശിച്ചത്...
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: രണ്ടാമത്തെ ചോദ്യം.
അതാ ഇബ്രാഹിം: ആഫ്രിക്കയില്‍ മുഴുവന്‍ ഒരു ഇസ്ലാമാണോ, അതോ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ശരി.
മാഹിര്‍ അബ്ദുല്ല: ശരി, സഹോദരി അതാ, എന്നോടൊപ്പം മഹ്‌മൂദ് സഹോദരന്‍, ക്ഷമിക്കണം, എന്നോടൊപ്പം ബ്രിട്ടനില്‍ നിന്നുള്ള സലാഹ് മുഹമ്മദ് എന്ന സഹോദരനുണ്ട്.
സലാഹ് മുഹമ്മദ്: ഹലോ, നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്കും സമാധാനമുണ്ടാകട്ടെ.
സലാഹ് മുഹമ്മദ്: ഞാന്‍ ഒരു ലിബിയന്‍ എഴുത്തുകാരനാണ്. 'മാലിക്കികളില്‍ നിന്നുള്ള പ്രശസ്ത ലിബിയന്‍ പണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളിലെ അബിയോലി പള്ളികള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: നല്ല കാര്യം.
സലാഹ് മുഹമ്മദ്: ആഫ്രിക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കാനുള്ള ലിബിയന്‍ പണ്ഡിതന്മാരുടെ ശ്രമങ്ങളെ കുറിച്ച് ഞാന്‍ ഈ പുസ്തകത്തില്‍ പ്രതിപാധിച്ചിട്ടുണ്ട്. പ്രൊഫസര്‍ മാഹിറിനെ ഞാന്‍ ശരിക്കും അഭിവാദ്യം ചെയ്യുന്നു... ആഫ്രിക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരണം നമ്മുടെ പ്രിയ ഷെയ്ക്ക് തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ഞാന്‍ അതിശയിക്കുന്നു. പ്രത്യേകിച്ചും, സെനുസി പ്രസ്ഥാനത്തെ...
മാഹിര്‍ അബ്ദുല്ല: ഹലോ, സഹോദരന്‍ സലാഹ്, നിങ്ങള്‍ ഞങ്ങളെ വീണ്ടും ബന്ധപ്പെടണമെന് ഞാന്‍ ആഗ്രഹിക്കുന്നു. ശരി, ഇപ്പോള്‍ എന്നോടൊപ്പം സൗദി അറേബ്യയില്‍ നിന്നുള്ള മഹമൂദ് അഹമ്മദ് എന്ന സഹോദരനുണ്ട്.
മഹമൂദ് അഹമ്മദ്: അതെ, ഹലോ, നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്കും സമാധാനമുണ്ടാകട്ടെ, തുടര്‍ന്ന് സംസാരിക്കൂ...
മഹമൂദ് അഹമ്മദ്: സഹോദരാ, ദൈവം നിങ്ങളെ എല്ലാ നന്മകളാലും അനുഗ്രഹിക്കട്ടെ.
മാഹിര്‍ അബ്ദുല്ല: സ്വാഗതം.
മഹമൂദ് അഹമ്മദ്: ഇസ്ലാമിക ധാര്‍മ്മികതകള്‍ കാത്തുസൂക്ഷിച്ച് നിങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് ദൈവം വലിയ വിജയം നല്‍കട്ടെ,
മാഹിര്‍ അബ്ദുല്ല: ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അഹ്‌മദ്: ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ, നിങ്ങള്‍ക്ക് എല്ലായ്പ്പോഴും വിജയം നല്‍കട്ടെ, നിങ്ങള്‍ ആതിഥേയത്വം നല്‍കുന്ന അതിഥികള്‍ക്കും വിജയം നല്‍കട്ടെ.
മാഹിര്‍ അബ്ദുല്ല: ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
മഹമൂദ് അഹമ്മദ്: വാസ്തവത്തില്‍, ആഫ്രിക്കയിലെ ഇസ്ലാമിക രാജ്യങ്ങളെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. ഞാന്‍ ഒരുപാട് കാലം പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു വേണ്ടി ലോകമെമ്പാടുമുള്ള ഇസ്ലാമിക രാജ്യങ്ങളിലേക്ക് ധാരാളം യാത്രയും ചെയ്തു. അങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സൈബീരിയയിലും എത്തി. 77ല്‍ ടിംബുക്റ്റുവിലും എത്തി. അവിടെയുള്ള അഹമ്മദ് ബാബയുടെ കേന്ദ്രവും കണ്ടു. അതൊരു ചെറിയ ചതുരാകൃതിയിലുള്ള മുറിയായിരുന്നു. ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഹുസൈനി ലിപിയില്‍ എഴുതപ്പെട്ട കയ്യെഴുത്തുപ്രതികളില്‍ ഞാന്‍ അവിടെ കണ്ടു. പുള്ളിയില്ലാത്ത ഫായും, മുകളില്‍ ഒരു പുള്ളിമാത്രമുള്ള ഖാഫുമാണ് ഞാന്‍ അവിടെ കണ്ടത്. കിഴക്കന്‍ വംശജരായ ഞങ്ങള്‍ക്ക് ഇത് വായിക്കാന്‍ പ്രയാസമാണ്. പക്ഷേ ദൈവ സഹായം കൊണ്ട് എനിക്കതിന് സാധിച്ചു. ഇമാം അല്‍ ബുഖാരിയുടെ ഹദീസുകളുടെ രേഖാമൂലമുള്ള ഒരു പകര്‍പ്പ് ലഭിക്കുകയും അവിടെയുള്ള ധാരാളം പുസ്തകങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. 700 വര്‍ഷത്തിലേറെ മുമ്പ് ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച വലിയ പള്ളിയും ഈ യാത്രയില്‍ ഞാന്‍ കണ്ടെത്തി. എന്നാല്‍ എന്നെ അത്ഭതപ്പെടുത്തിയത് ആ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയായിരുന്നു. അതിന് ഉദാഹരണമാണ്, അക്കാലത്തെ ചക്രവര്‍ത്തി -അദ്ദേഹത്തിന്റെ പേര് ബന്ധുക്കളുടെ പേരിന് സമാനമായ (മൂസ ട്രോര്‍) എന്നാണ്- ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ വെള്ളിയാഴ്ചകളിലെ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ വേണ്ടി വഴിയില്‍ പള്ളികള്‍ പണിയാല്‍ കല്‍പിക്കുമായിരുന്നു, കൂടാതെ ഹജ്ജിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി 1000 ലധികം ഒട്ടകങ്ങള്‍ക്ക് വഹിക്കാനുള്ള സ്വര്‍ണ്ണവും കൊണ്ടുപോയിരുന്നു. കൂടാതെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കര്‍മ്മശാസ്ത്ര പണ്ഡിതര്‍ വളരെ നിപുണരും, നല്ല അറിവും, പെരുമാറ്റരീതിയും, ധാര്‍മ്മികതയും, ദയയും ഉള്ളവരായിരുന്നു. ഉദാരമതിയായ ദൈവത്തിന്റെ സംതൃപ്തി മാത്രം മതി എനിക്ക്.
ഇതില്‍ നിന്നെല്ലാം ഞാന്‍ നിഗമനം ചെയ്യുന്നത് നമുക്ക് നല്ല ഒരു പാരമ്പര്യമുണ്ടായിരുന്നു. പക്ഷെ, നാം അതൊന്നും പരിഗണിച്ചില്ല. ടിംബുക്റ്റുവിനെ കുറിച്ചും അവിടത്തെ ഇസ്ലാമിക നിധികളെ കുറിച്ചും നാം എന്തുകൊണ്ട് പഠിച്ചില്ല? ടിംബുക്റ്റു പോലെ ആഫ്രിക്കയിലുണ്ടായിരുന്ന മറ്റുള്ള സ്ഥലങ്ങളെയും പ്ാരമ്പര്യങ്ങളെയും കുറിച്ചും നാം പഠിച്ചിട്ടില്ല.
മാഹിര്‍ അബ്ദുല്ല: ശരി, മഹ്‌മൂദ് സഹോദരാ, നന്ദി.
മഹ്‌മൂദ് അഹമ്മദ്: ഒരു സഹോദരി പറഞ്ഞതിലേക്ക് ഒരു കാര്യം ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ, ദയവായി എന്നെ അനുവദിക്കൂ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്ക് തുടരാം.
മഹ്‌മൂദ് അഹമ്മദ്: അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. ശൈഖ് അല്‍ഖര്‍ദാവിയുമായും മറ്റു നിരവധി അതിഥികളുമായും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്ന വിഷയം നിങ്ങല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ അതിനെ ഒരു ആഘോഷമോ ജനനമോ എന്ന് വിളിക്കുന്നില്ല, മറിച്ച്, ലോകങ്ങള്‍ക്ക് കരുണയായി ദൈവം അയച്ച വെളിച്ചത്തിന്റെ പ്രതീക്ഷയെന്നാണ് ഞാന്‍ ഇതിനെ വിളിക്കുന്നത്. (വിശ്വാസികളോട് അനുകമ്പയും കരുണയുമുള്ളവനാണവന്‍), (നിങ്ങള്‍ തീര്‍ച്ചയായും നേരായ പാതയിലേക്കാണ് നയിക്കേണ്ടത്). ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം, നബി (സ) ജന്മദിനം ആഘോഷിച്ച ആദ്യത്തെ വ്യക്തി നബി (സ) തന്നെയാണെന്നതാണ്. നബി (സ) ദൈവത്തിന്റെ ദൂതനായിരുന്നു. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ശൈഖിന് എന്നെ തിരുത്താം.
മാഹിര്‍ അബ്ദുല്ല: ശരി, മഹ്‌മൂദ് സഹോദരാ, നന്ദി.
മഹ്‌മൂദ് അഹ്‌മദ്: ഇല്ല... ഇല്ല, അത് സാധ്യമാണ്, പക്ഷേ ഞാന്‍ പറയുന്നു. പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തോട് ചോദിച്ചു: 'ദൈവത്തിന്റെ ദൂതരേ, തിങ്കളാഴ്ചകളില്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിന് കാരണമെന്താണ്'? നബി(സ) അവരോടു പറഞ്ഞു: 'തിങ്കളാഴ്ച ഞാന്‍ ജനിച്ച ദിവസമാണ്'. അത് കൊണ്ടാണ് നബി (സ) നോമ്പെടുത്ത് അതിനെ ആഘോഷിച്ചത്.
മാഹിര്‍ അബ്ദുല്ല: മഹ്‌മൂദ് സഹോദരാ, നന്ദി.
മഹ്‌മൂദ് അഹമ്മദ്: 'എനിക്ക് പ്രവാചകത്വം ലഭിച്ചതും, ഞാന്‍ മരിച്ചതും ജനിച്ചതും തിങ്കളാഴ്ചയാണ്.'
മാഹിര്‍ അബ്ദുല്ല: ശരി, ഞങ്ങള്‍ താങ്കള്‍ പറഞ്ഞതിലേക്ക് തിരിച്ചുവരും, നന്ദി. നിങ്ങള്‍ പറഞ്ഞതിനെ കുറിച്ചും സിസ്റ്റര്‍ അതായുടെ ചോദ്യത്തെക്കുറിച്ചും ഷെയ്ക്ക് മറുപടി പറയും.
ഞാന്‍ പറയട്ടെ, ടിംബുക്റ്റുവില്‍ ശരിക്കും പതിനായിരക്കണക്കിന് കയ്യെഴുത്തുപ്രതികള്‍ ഉണ്ടോ?
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ, ഞാന്‍ പറഞ്ഞതുപോലെ ടിംബക്റ്റുവും അഹമ്മദ് ബാബ് സെന്ററും ഒരു പുരാവസ്തു ഇസ്ലാമിക കേന്ദ്രമാണ്. ചരിത്രകാരന്മാര്‍ പറഞ്ഞ പോലെ ലൈബ്രറിയില്‍ നടന്ന കവര്‍ച്ചയ്ക്ക് ശേഷവും ധാരാളം കയ്യെഴുത്തുപ്രതികള്‍ അവിടെ ശേഖരിച്ചുവച്ചിരുന്നു. പിന്നീട് ഫ്രാന്‍സ് അവയെ പാരീസിലേക്ക് മാറ്റുകയും അവിടെ സൂക്ഷിക്കുകയും ചെയ്തു. ഇസ്ലാമിക രാജ്യങ്ങളില്‍ പഠിക്കേണ്ടതും പുനരവലോകനം ചെയ്യപ്പെടേണ്ടതുമായ ധാരാളം പുസ്തകങ്ങള്‍ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, കടുനയിലെ നൈജീരിയയില്‍ കൈയെഴുത്തുപ്രതികള്‍ ശേഖരിക്കുന്നതിനുള്ള ഒരു കേന്ദ്രമുണ്ട്, ഇത് ഷെയ്ഖ് ഒത്മാന്‍ ബിന്‍ ഫോഡിയോ ഉള്‍പ്പെടെയുള്ള നൈജീരിയന്‍ പണ്ഡിതരുടെ പുസ്തകങ്ങളുടെ ശേഖരമാണ്. അബ്ദുല്ല അല്‍ ഫോഡിയോ, മുഹമ്മദ് ബെല്ലോ, ഷെയ്ഖ് മുഹമ്മദ് അല്‍അമിന്‍ അല്‍ കനാമി, ഷെയ്ഖ് അബ്ദുല്ല അല്‍ തിക്ക, ഷെയ്ഖ് അല്‍ദബ്ബാഗ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്‌മാന്‍ ബിന്‍ ബിന്‍ത് അല്‍ ഹജ്ജ്, ഷെയ്ഖ് തഹര്‍ ബിന്‍ ഇബ്രാഹിം വര്‍മ, ഷെയ്ഖ് ഒമര്‍ വലീദ്, ഷെയ്ഖ് സുലൈമാന്‍ തുടങ്ങി ഒരുപാട് പണ്ഡിതര്‍ ഇവരില്‍ പെടുന്നു. അതുപോലെ, ചാഡിന്റെ മധ്യമേഖലകളിലും ഇത് പോലെ ഒരുപാട് ശേഖരങ്ങള്‍ കാണാന്‍ സാധിക്കും. ഷെയ്ഖ് അബ്ദുല്‍ ഹഖ് അല്‍ സെനുസിയുടെ രചനകളും, ഷെയ്ഖ് ജാബ്രിന്റെയും ഷെയ്ഖ് അബു റാസിയുടെയും പുസ്തകങ്ങള്‍ അവിടെ കാണാം. പക്ഷെ ആ വിജ്ഞാന ശേഖരങ്ങളിലൊന്നും അറബ് സഹോദരന്മാര്‍ ശ്രദ്ധ പതിപ്പിച്ചിട്ടില്ല.
മാഹിര്‍ അബ്ദുല്ല: ശരി, സലാഹ് എന്ന സഹോദരന്റെ ചോദ്യം... ക്ഷമിക്കണം നിര്‍ഭാഗ്യവശാല്‍, മീറ്റിംഗ് വിച്ഛേദിക്കപ്പെട്ടിരുന്നു.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ, സിസ്റ്റര്‍ അതായുടെ ചോദ്യത്തിന് ഞങ്ങള്‍ ഇപ്പോഴും ഉത്തരം നല്‍കിയിട്ടില്ല.
മാഹിര്‍ അബ്ദുല്ല: അല്ല, ഞാന്‍ സലാഹിന്റെ ചോദ്യത്തിലേക്ക് തന്നെ വരികയാണ്. ഇടക്ക് വെച്ച് അദ്ദേഹത്തിന്റെ സംസാരത്തിന്റെ ബന്ധം വിട്ടുപോയിരുന്നു. അതെ, ഞാന്‍ കരുതുന്നത് സെനുസികളുടെ പങ്ക് നാം അവഗണിച്ചിട്ടില്ലെന്നാണ്.
ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി: ഇല്ല, നാം അവഗണിച്ചിട്ടില്ല, സെനുസിയുടെ റോള്‍ ഖാദിരിയ്യ ത്വരീഖത്തിന്റെ നേതാവായ ഷെയ്ഖ് ഒത്മാന്‍ ബിന്‍ ഫോഡിയോടെയും, തിജാനിയ്യ ത്വരീഖത്തിന്റെ ഷെയ്ഖ് ഒമര്‍ ബിന്‍ സയീദ് അല്‍ ഫൂത്തിയുടെയും, മഹ്ദിയ്യയുടെ നവീകരണ നേതാവായ ഷെയ്ഖ് മുഹമ്മദ് അഹ്‌മദ് അല്‍ മഹ്ദിയുടെയും റോളുകളുമായി ബന്ധമുള്ളതാണ്. ഉദാഹരണത്തിന്, സെനുസി നവീകരണ പ്രസ്ഥാനത്തിന്റെ നേതാവായ ഇമാം മുഹമ്മദ് ബിന്‍ അലി അല്‍സെനുസി -ഷെയ്ഖിനെ മോശമാക്കുന്നുവെന്ന് ഗദ്ദാഫി കരുതുകയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു- ഒരു പ്രസംഗകനെന്ന നിലയിലും, നേതാവെന്ന നിലയിലോ അല്ലെങ്കില്‍ മോഡേണൈസറായോ.., അതിനാല്‍ തന്നെ എഴുത്തുകാരെല്ലാം, പ്രത്യേകിച്ചും പരിമിതമായ വിഭാഗീയ കാഴ്ചപ്പാടുകളില്‍ നിന്നും എഴുതുന്നവര്‍ ഇതിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചത്. പക്ഷെ, ആഫ്രിക്കയിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആളുകളുടെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
മാഹിര്‍ അബ്ദുല്ല: അതെ അതെ, എന്നെ പറയാന്‍ അനുവദിക്കൂ. സിസ്റ്റര്‍ അതാ നമ്മോട് ചോദിച്ചത് ആഫ്രിക്കയിലെ മുസ്ലിംകള്‍ ഐക്യമുള്ളവരാണോ അതോ പരസ്പരം ഭിന്നതയുള്ളവരാണോ എന്നാണ്. എന്നാല്‍ സിസ്റ്റര്‍ ആതായുടെ ചോദ്യത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഇസ്ലാം ആഫ്രിക്കയിലേക്ക് എപ്പോള്‍ പ്രവേശിച്ചെന്നും, ഇസ്ലാം വന്നയുടനെ അവര്‍ ഇസ്ലാം മതത്തില്‍ പ്രവേശിച്ചോ, അതോ പിന്നീട് ഇസ്ലാമില്‍ ഭിന്നതയുണ്ടായോ എന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആഫ്രിക്കയിലെ പാശ്ചാത്യ കോളനിവല്‍ക്കരണവും മിഷനറി ഗൂഢാലോചനകളും
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: വാസ്തവത്തില്‍, ഒരു മുസ്ലിമിന്റെ എല്ലാ ആചാരങ്ങളും ഇസ്ലാമികമായിരിക്കണം, ഒരു മുസ്ലിമിന്റെ പാരമ്പര്യങ്ങള്‍ ഇസ്ലാമികമായിരിക്കണം, ആഫ്രിക്കയിലെ ഷെയ്ഖുകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം നല്‍കുന്ന ഉപദേശവും ഇതാണ്: 'നിങ്ങള്‍ പാരമ്പര്യങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്ന മുസ്ലിംകളായിരിക്കണം'. ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത് സുന്നത്താണ്. ആഫ്രിക്കയിലെ മുസ്ലിംകള്‍ക്ക് ഒരു സുന്നത്തുണ്ട്. ആഫ്രിക്കയില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ഈ ആചാരത്തില്‍ നിന്ന് വഴിതെറ്റിയവരാണ് പിന്നീട് മറ്റു വിഘടന വിഭാഗങ്ങളായി മാറിയത്. ഉദാഹരണത്തിന്, കൊളോണിയലിസം ആഫ്രിക്കയില്‍ പ്രവേശിച്ച സമയത്ത്, അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെയും അവന്റെ റസൂലിനെയും സുന്നത്തിനെയും അടിസ്ഥാനമാക്കി ജീവിക്കുന്നവരെയാണ് അവര്‍ കണ്ടത്. അവിടെ ശരീഅത്ത് കോടതികളും ജയിലുകളുമുണ്ടായിരുന്നു. ആരാധനയിലും ഇടപാടുകളിലും ഉപദേശങ്ങളിലുമെല്ലാം ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ അനുസരിച്ചായിരുന്നു എല്ലാം നടപ്പാക്കിയത്. ഈ സാഹചര്യത്തിലാണ് കൊളോണിയലിസം വന്നത്. അവര്‍ മതത്തെ രാജ്യത്ത് നിന്ന് വേര്‍തിരിക്കുകയും അതിര്‍ത്തികളായുള്ള ഭരണം നിലപ്പിക്കുകയും ചെയ്തു. തന്ത്രപരമായ ഗൂഢാലോചനയിലൂടെ അവര്‍ മുസ്ലിം സമുദായത്തിന്റെ രൂപം തന്നെ മായ്ച്ചുകളഞ്ഞു. അങ്ങനെയാണ് പിന്നീട് ഇസ്ലമിക ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ഇസ്ലാമികല്ലാത്ത പല വ്യവസ്ഥകളും വിധികളും കടന്നുകൂടിയത്. പണ്ഡിതര്‍ അവയെ ചെറുത്തുനില്‍ക്കുകയും ശരിയാക്കുകയും വേണം. ആഫ്രിക്കയിലെ ഇസ്ലാം ഇതര ആചാരങ്ങളെ മറികടന്ന് വേരൂന്നിയതാണ്. പക്ഷെ, ചില മേഖലകളില്‍ മാത്രം ഇസ്ലാം വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയിട്ടില്ല, അതിന് കാരണം അവരെ നയിക്കാന്‍ യോഗ്യരായ പണ്ഡിതരില്ലാത്തതായിരുന്നു. ഉദാഹരണത്തിന്, കോന്‍ഗോയില്‍ ഇസ്ലാം പ്രവേശിച്ചു, പക്ഷെ, അവിടെ അവരെ നയിക്കാനും അവര്‍ക്ക് ഇസ്ലാം വിശദീകരിച്ച് നല്‍കാനും മതിയായ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നില്ല. അതുപോലെ, ആഫ്രിക്കയിലെ കാടുകളിലെയും പര്‍വതനിരകളിലെയും നിവാസികള്‍ തങ്ങളുടെ ജിജ്ഞാസ കൊണ്ട് ഇസ്ലാമിലേക്ക് പ്രവേശിച്ചു. എന്നാല്‍ അവിടെയെല്ലാം അവര്‍ സ്വയം ഇസ്ലാമിന് മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുകയായിരുന്നു.
മാഹിര്‍ അബ്ദുല്ല: ആഫ്രിക്ക.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ആഫ്രിക്ക ഇസ്ലാമിനെ വിഭജിച്ചിട്ടില്ല.
മാഹിര്‍ അബ്ദുല്ല: ശരി, ഇതിനായി ഞാന്‍ നിങ്ങളിലേക്ക് മടങ്ങിവരും, ഇപ്പോള്‍ എനിക്ക് കോളുകള്‍ വരുന്നുണ്ട്.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ, തുടരൂ, പക്ഷേ..
മാഹിര്‍ അബ്ദുല്ല: ഇല്ല, എനിക്ക് കുറച്ച് കോളുകള്‍ എടുക്കുകയും അവ പൂര്‍ത്തിയാക്കുകയും വേണം.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ശരി, ശരി, ശരി്.
മാഹിര്‍ അബ്ദുല്ല: എന്നോടൊപ്പം, ബെനിനില്‍ നിന്നുള്ള മുഹമ്മദ് അല്‍ഷുഹുമി എന്ന സഹോദരനുണ്ട്. സഹോദരന്‍ മുഹമ്മദേ, നിങ്ങള്‍ക്ക് സംസാരിക്കാം.
മുഹമ്മദ് അല്‍ഷുഹുമി: പ്രഗത്ഭനായ അധ്യാപകന് സമാധാനമുണ്ടാകട്ടെ, കൂടെ നമ്മുടെ പ്രിയസുഹൃത്ത് പ്രൊഫസര്‍ ഷെയ്ഖിനും അഭിവാദ്യങ്ങള്‍. ആഫ്രിക്കയിലെ മുസ്ലിംകള്‍ക്ക് സംഭവിച്ച വലിയ അനീതിയെക്കുറിച്ചുള്ള സത്യമാണ് എനിക്ക് വെളിപ്പെടുത്താനുള്ളത്. ആഫ്രിക്ക ഒരു കൊളോണിയലിസത്തിന് വിധേയമായി എന്നത് ശരിയാണ്. ആഫ്രിക്കയില്‍ കൊളോണിയലിസത്തിലൂടെയല്ലാതെ ക്രിസ്തുമതം അറിയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അതെ, ശരിയാണ്.
മുഹമ്മദ് അല്‍ഷുഹുമി: കൊളോണിയലിസം കൊണ്ടുവന്നെങ്കിലും അവര്‍ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയില്ല. മറിച്ച്, ഇതിന് വേണ്ടി അവര്‍ രണ്ട് വഴികള്‍ കണ്ടെത്തി. വിദ്യാഭ്യാസവും ആരോഗ്യവും. ആര്‍ക്കെങ്കിലും അറിവ് നേടണമെങ്കില്‍ അവര്‍ ക്രിസ്ത്യാനികളാവണമായിരുന്നു. അങ്ങനെ, ഫ്രഞ്ച് സ്‌കൂളുകളിലും ഇംഗ്ലീഷ് സ്‌കൂളുകളിലും ഉന്നത സ്ഥാനത്തോടു കൂടെ വിജയിച്ച പലരും ആദ്യം മുസ്ലിംകളായിരുന്നു. എന്നാലും ആഫ്രിക്കയിലെ ഭൂരപക്ഷം പേരും മുസ്ലിംകള്‍ തന്നെയായിരുന്നു. ഞാന്‍ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഒരു അറബിയാണ്. നമ്മുടെ ഷെയ്ക്കിന് അംഗത്വമുള്ള 'ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോള്‍' എന്ന അസോസിയേഷനില്‍ ഞാനും അംഗമാണ്. അവിടെയുള്ള കാടുകളില്‍ പോലും ദൈവത്തിന്റെ നിയമം പാലിക്കുന്ന ആളുകളുണ്ട് എന്നതാണ് സത്യം. നിസകരിക്കാത്തെയും നോമ്പുനോല്‍ക്കാത്തെയും മുസ്ലിംകള്‍ ആഫ്രിക്കയില്‍ വളരെ പരിമിതമാണ്. മോഷണങ്ങള്‍ കുറവും സമൂഹം സുരക്ഷിതവുമാണ്. ഏറ്റവും പ്രധാനപ്പെട്ടത് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള അവരുടെ വേഗതയാണ്. മതപരിവര്‍ത്തകരുടെ പുതിയ ഒരു സമൂഹത്തെ തന്നെ ഞങ്ങള്‍ക്കറിയാം. അവര്‍ ആയിരക്കണക്കിന് ആളുകളെ ഇസ്ലാമിലേക്ക് ചേര്‍ക്കാന്‍ തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിമാസം ഇരുപതിനായിരത്തിലേറെ പേര്‍ ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവര്‍ ഇസ്ലാമിനെയും ഇസ്ലാമിലെ കര്‍മ്മങ്ങളെയും മനസ്സിലാക്കുകയും അവ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുവല്‍ക്കരണവുമായി ക്രിസ്തുമതത്തെ ബന്ധിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാല്‍ അവരുടെ പ്രചാരണത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട. പ്രസംഗങ്ങളും കൗണ്‍സിലുകളും വഴി ഇസ്ലാമിക നിലപാടുകള്‍ ആരാണ് കൈകാര്യം ചെയ്യേണ്ടത്? ആഫ്രിക്കയില്‍ മിക്ക സ്ഥലങ്ങളിലും ഇസ്ലാം ഭൂരിപക്ഷമാണ്. ബെനിനില്‍ ഇസ്ലാം ഭൂരിപക്ഷമാണ്, ടോഗോയില്‍ ഇസ്ലാം ഭൂരിപക്ഷമാണ്, എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ കുറവാണ്. അതിനെന്താണ് കാരണം? ഷെയ്ഖ് ഇബ്രാഹിം സ്വാലിഹിനോട് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്, പള്ളികള്‍ മുസ്ലിംകളുടെ ആസ്ഥാനമായി മാറണം. ഏതു നാട്ടിലും പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിംകള്‍ ഒരുമിച്ചു കൂടേണ്ട സമയമാണിത്.
മാഹിര്‍ അബ്ദുള്ള (ഇടപെടുന്നു): സമ്മതിച്ചു.
മുഹമ്മദ് അല്‍ഷുഹുമി തുടര്‍ന്നു: രണ്ടാമത്തെ കാര്യം ശ്രദ്ധിക്കേണ്ടതാണ്. മിസ്റ്റര്‍ മാഹിര്‍, കിഴക്കന്‍ അറബ് ലോകത്ത് നിന്ന് നാം അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ കൗതുകകരമാണ്.
മാഹിര്‍ അബ്ദുല്ല: ശരി, നന്ദി, സഹോദരന്‍ മുഹമ്മദ്. എനിക്ക് അവസാനമായി ഒരു കോള്‍ കൂടെ സ്വീകരിക്കാനുണ്ട്, ഇടവേളയ്ക്ക് ഇനി കൂടുതല്‍ സമയം അവശേഷിക്കുന്നില്ല. നമ്മോടൊപ്പം ജര്‍മ്മനിയില്‍ നിന്നും സഹോദരന്‍ അബ്ദുല്‍ ഹമീദ് ഹജ്ജ് ഖാദറുണ്ട്, സഹോദരന്‍ അബ്ദുല്‍ ഹമീദ്, നിങ്ങള്‍ക്ക് സംസാരിക്കാം.
അബ്ദുല്‍ ഹമീദ് ഹജ്ജ് ഖാദര്‍: കാരുണ്യവനായ ദൈവത്തിന്റെ നാമത്തില്‍, നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ.
മാഹിര്‍ അബ്ദുല്ല: നിങ്ങള്‍ക്കും സമാധാനമുണ്ടാകട്ടെ.
അബ്ദുല്‍ ഹമീദ് ഹജ്ജ് ഖാദര്‍: മാഹര്‍, നിങ്ങളുടെ അതിഥിക്കും ആശംസകള്‍.
മാഹിര്‍ അബ്ദുല്ല: സ്വാഗതം.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: നന്ദി.
അബ്ദുല്‍ ഹമീദ് ഹജ്ജ് ഖാദര്‍: സഹോദരന്‍ ഇബ്രാഹിം, ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ.
ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ.
അബ്ദുല്‍ ഹമീദ് ഹജ്ജ് ഖാദര്‍: എന്റെ മാന്യ സഹോദരാ, സംഭാഷണം തികച്ചും യോജിച്ച സന്ദര്‍ഭത്തലാണെന്ന് ഞാന്‍ കരുതുന്നു. ഇത് ആഫ്രിക്കയെക്കുറിച്ചുള്ള ഒരു സംഭാഷണമാണ്, അറുപതുകള്‍ മുതല്‍ തന്നെ ഇസ്ലാമിന്റെ വ്യാപനത്തെക്കുറിച്ചും കൊളോണിയലിസത്തില്‍ നിന്ന് മുസ്ലിംകളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. മാധ്യമങ്ങള്‍ കുറവാണെങ്കിലും ഡമസ്‌കസിലെ 'civilization of islam' എന്ന മാസികയും, ഡോ. സയീദ് റമദാന്‍ പ്രസിദ്ധീകരിച്ച ജനീവയിലെ 'Muslims' എന്ന പത്രവും ഞങ്ങളെ ആഫ്രിക്കയിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടിരുന്നു. കുരിശുയുദ്ധക്കാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭവും, ആരെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ അഹമ്മദ് ബെല്ലോയെയും അബു അല്‍ബക്കര്‍ തസായെയും വളരെ നീചമായി കൊലപ്പെടുത്തിയതും പിന്നീട് രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചതും, തെക്കന്‍ നൈജീരിയയില്‍ ഉണ്ടായ കലാപങ്ങളും, ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും മറ്റും ആയുധങ്ങള്‍ വാങ്ങാന്‍ പണം ശേഖരിക്കുന്നതുമെല്ലാം ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു, പക്ഷേ ഇപ്പോഴും നാം ആഫ്രിക്കയെക്കുറിച്ച് അജ്ഞരാണ്. ഐക്യ രാഷ്ട്ര സഭയുടെ മാപ്പില്‍ ആഫ്രിക്കയിലെ രോഗങ്ങള്‍ അടയാളപ്പെടുത്തിയത് കാണുന്നത് തന്നെ തീര്‍ത്തും വേദനാജനകമാണ്.