ചോദ്യങ്ങള്‍

മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും (സലഫ്, ഖലഫ്) കാലഘട്ടം വ്യക്തമാക്കി തരാമോ?

admin September 07, 2020

മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും (സലഫ്, ഖലഫ്) കാലഘട്ടം വ്യക്തമാക്കി തരാമോ? ഈ രണ്ട് ഘട്ടങ്ങളില്‍ ഏത് ഘട്ടത്തിലാണ് അഹ്ലുസ്സുന്നതി വല്‍ ജമാഅത്തിന്റെ പണ്ഡിതന്മാര്‍ ധാരാളമായി 'മുതശാബിഹ്' 'സ്വിഫത്' എന്നിവയടങ്ങുന്ന ആയത്തുകളെ കുറിച്ച് ചര്‍ച്ച നടത്തിയത്?


മറുപടികള്‍

ഇബ്രാഹിം സ്വാലിഹ് അല്‍-ഹുസൈനി: ആദ്യമായി പറയാനുള്ളത് നമുക്ക് മുന്‍ഗാമികളെ ഒരിക്കലും മറികടക്കാന്‍ കഴിയുകയില്ല. ഈ വിഷയമായി ബന്ധപ്പെട്ട് വിശദമായ വിവരം ഞാന്‍ പങ്ക്‌വെക്കാം. മുന്‍ഗാമികള്‍ എന്ന് പറയുന്നത് സ്വഹാബികള്‍ക്കും താബിഉകള്‍ക്കുമാണ്. അവര്‍ പ്രവാചക അനുചരരും പ്രവാചകരുമായി സഹവര്‍ത്തിച്ചവരും അതുപോലെ ഖിയാമത് നാള്‍ വരെ നല്ലനിലയില്‍ പ്രവാചകരെയും സ്വഹാബികളെയും പിന്‍പറ്റുന്ന താബിഉകളുമാണ്. ഇവരെ കുറിച്ചാണ് നബി തങ്ങള്‍ പറഞ്ഞത്: (ഏറ്റവും നല്ല നൂറ്റാണ്ട് ഞാന്‍ ജീവിക്കുന്നതാണ്അതിനു ശേഷം എന്റെ തൊട്ടുപിറകെ വരുന്ന നൂറ്റാണ്ട്ശേഷം തൊട്ടു പിറകെ വരുന്നത്). ആദ്യ കാലത്തെ പ്രമുഖര്‍ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലിസഅദ്സഈദ്അബ്ദു റഹ്‌മാന്‍ ബ്നു ഔഫ്സുബൈര്‍ ബ്നു അവ്വാം (എല്ലാവര്‍ക്കും അല്ലാഹുവിന്റെ റഹ്‌മത്തുണ്ടാവട്ടെ) തുടങ്ങിയവരും അതു പോലെ മുഹാജിറുകളിലും അന്‍സ്വാരികളിലും ഇസ്ലാം ആദ്യം ആശ്ലേഷിച്ചവരുമാകുന്നു. തുടര്‍ന്ന് അവരെ നല്ല രീതിയില്‍ പിന്‍പറ്റിയ ഇബ്നു അബി സൈദ് (റ) വരെയുള്ള ശൃംഖല ഇവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹമാണ് അവസാനത്തെ മുന്‍ഗാമിയും ആദ്യത്തെ പിന്‍ഗാമിയും എന്ന വിശേഷണത്തിനര്‍ഹന്‍. ഇതൊരു ഊഹക്കണക്കാണ്കാരണം ഇദ്ദേഹം മൂന്നാം നൂറ്റാണ്ടിന്റെ ശേഷമുള്ള വ്യക്തിയാണ്. അതിനാല്‍ തന്നെ ഇദ്ദേഹം പിന്‍ഗാമികളുടെ കൂട്ടത്തില്‍ ഏറ്റവും ആദ്യത്തെ ആള്‍ എന്ന വിശേഷണത്തിന്റെ ഉടമയാണ്.

അബുല്‍ ഖാസിം അല്‍-കാഹി ഉള്‍പ്പടെ ഈ കാലഘട്ടത്തില്‍ 'സ്വിഫാത്ത'ുമായി ബന്ധപ്പെട്ട് രചനകള്‍ നിര്‍വഹിച്ച ഒരുപാട് പണ്ഡിതരുണ്ട്. ഇബ്നു മാന്ദയും അബൂ അവാനയും അവരില്‍ ഉള്‍പ്പെടുന്നു. അതു പോലെ ഇമാം അല്‍-ബൈഹഖിഅഹ്‌മദ്അബ്ദുല്ലയഹ്യഇബ്നു അല്‍ മുഅദ്ദിന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ ഒരു സംഘം ആളുകള്‍ ഈ വിഷയത്തില്‍ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

അവര്‍ക്ക് ശേഷം പിന്‍ഗാമികളുടെ കൂട്ടത്തില്‍ ഒരുപാട് പണ്ഡിതര്‍ ഈ വിഷയത്തില്‍ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇമാം ബൈഹഖിഇമാം ഗസ്സാലിഅല്‍ ജുവൈനിഇമാം അല്‍ - ബാജിവിശ്വാസ പ്രമാണങ്ങള്‍ എഴുതിയ മറ്റുപലരും. കുറച്ച് കൂടി അടുത്ത കാലഘട്ടത്തില്‍ സനൂസി ഇമാമിനെ എടുത്ത് പറയേണ്ടതാണ്. അതു പോലെ ഇബ്ന അറഫ അദസൗഖിഅല്‍-മിതാനി എന്നവരും ഈ അടുത്ത കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അല്‍-മഹ്ദി ബ്നു തുമൈര്‍ എന്നവര്‍ 'അല്‍- അഖീദതുല്‍ മുര്‍ഷിദഎന്ന ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥത്തിന്റെ പ്രസാധനവും വിതരണവുമൊക്കെ രാജാവ് സ്വലാഹുദ്ദീന്‍ അയ്യൂബി ആണ് നിര്‍വഹിച്ചത്. കാരണംഅത് സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ഗ്രന്ഥമായിരുന്നു.

admin September 07, 2020