ലേഖനങ്ങള്‍

ഇസ്ലാമിക സാമ്പത്തിക പാഠ്യപദ്ധതി ജനങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നു: നൈജീരിയ മുഫ്തി ഷെയ്ഖ് ഇബ്രാഹിം സാലിഹ്

admin August 20, 2020 ഇസ്ലാമിക് ഫിനാൻസ്
നൈജീരിയയിലെ ഗ്രാന്‍ഡ് മുഫ്തിയും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗവുമായ ശൈഖ് ഇബ്രാഹിം സാലിഹ് അല്‍ ഹുസൈനി ഇസ്ലാം നമ്മുടെ എല്ലാ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ക്കും അനുയോജ്യമായ പരിഹാരമാണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ അദ്ദേഹം പങ്കെടുക്കുന്ന ഇസ്ലാമിക, ശാസ്ത്രീയ സമ്മേളനങ്ങളിലും സംരംഭങ്ങളിലുമെല്ലാം ഇസ്ലാമിലേക്ക് ആത്മാര്‍ത്ഥമായി മടങ്ങിവരണമെന്നാണ്, എന്നാല്‍ മാത്രമേ മുസ്ലിംകളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായ പരിഹാരങ്ങളും പരിഷ്‌കരണ പദ്ധതികളും രൂപപ്പെടുകയും   മതപഠനം അര്‍ത്ഥപൂര്‍ണ്ണമാവുകയും ചെയ്യൂ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇസ്ലാമിക സമൂഹങ്ങളെ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പദ്ധതികളുടെയും പരിപാടികളുടെയും പാതയില്‍ ഒരു തടസ്സമായി ഇസ്ലാം നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ആരോപണങ്ങള്‍ ഷെയ്ഖ് അല്‍ ഹുസൈനി നിരാകരിക്കുന്നു. നമ്മുടെ മഹത്തായ മതത്തിന്റെ അധ്യാപനങ്ങളും മൂല്യങ്ങളും ധാര്‍മ്മികതയും ആധുനികവും നൂതനവുമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ പ്രാപ്തമാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു, കാരണം ഇസ്ലാം ശാസ്ത്രത്തിന്റെ മതമാണ്. പുതിയതും ഉപയോഗപ്രദവുമായ എല്ലാ കാര്യങ്ങളും അദ്ദേഹം സ്വാഗതം ചെയ്യുന്നു, എല്ലായ്പ്പോഴും മുസ്ലിംകള്‍ അവരുടെ മനസ്സ് ഉപയോഗപ്പെടുത്താനും ബുദ്ധി മുതലെടുക്കാനും എല്ലാ ശ്രമങ്ങളും നടത്താന്‍ അദ്ദേഹം മുസ്ലിംകളെ പ്രേരിപ്പിക്കുന്നു. ശാസ്ത്രവും അതിന്റെ ആധുനിക നേട്ടങ്ങളും
നിലവില്‍ ഉണ്ടായിരിക്കെ പല ഇസ്ലാമിക രാജ്യങ്ങളിലും ശാസ്ത്ര നിരക്ഷരത പ്രചരിച്ചതില്‍ നൈജീരിയയിലെ മുഫ്തി ഖേദം പ്രകടിപ്പിക്കുകയും യഥാര്‍ത്ഥ ശാസ്ത്ര നവോത്ഥാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇത് നൂതന വിദ്യാഭ്യാസ പാഠ്യപദ്ധതിയെയും ആധുനിക സാങ്കേതികവിദ്യയെയും ആശ്രയിച്ചിരിക്കുന്നു. അതു പോലെ ചില ആളുകള്‍ അല്ലാഹുവിന്റെ ദീനിനെതിരെ ധൈര്യപ്പെടുന്നതിനെതിരെയും ദീനി കാര്യങ്ങളില്‍ ഹദീസിനെ വളച്ചൊടിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം, ഒരു കാര്യം ഹലാല്‍ ആണോ ഹറാം ആണോ എന്ന് ഒരു അര്‍ഹതയുമില്ലാതവര്‍ ഫത്വ കൊടുക്കുന്നത് അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. കെയ്റോ സന്ദര്‍ശന വേളയില്‍ 'ഇസ്ലാമിക് ഇക്കോണമി' അദ്ധേഹവുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
അഭിമുഖം നടത്തിയത്: സ്യൂനി അല്‍-ഹല്‍വാനി

ഇസ്ലാമിക സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം

ആഭ്യന്തര കലഹങ്ങളിലും തര്‍ക്കങ്ങളിലും വിദേശ ഗൂഢാലോചനകളുടെയും കാരണത്താല്‍ ശക്തിക്ഷയിച്ച മുസ്‌ലിം സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ നിങ്ങള്‍ എങ്ങനെ കാണുന്നു?


എല്ലാ തലങ്ങളിലും ഇസ്ലാമിക സമൂഹം വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നതില്‍ സംശയമില്ല, കൂടാതെ മുസ്‌ലിം സമൂഹത്തിനിടയില്‍  രാജ്യദ്രോഹവും വഴക്കും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും വിധേയമാണ് ഓരോ മുസ്ലിമും, എല്ലാവരും ഇത് അറിഞ്ഞിരിക്കണം, കാരണം മുസ്‌ലിം സമൂഹം ഇപ്പോള്‍ യുദ്ധങ്ങള്‍, സായുധ സംഘട്ടനങ്ങള്‍, ആഭ്യന്തര പ്രതിസന്ധികള്‍, ഗുരുതരമായ നിരവധി വെല്ലുവിളികള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നു. മുസ്ലിംകളായ നമുക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാനും നമ്മുടെ പ്രശ്‌നങ്ങള്‍ ശത്രുക്കളുടെ മേല്‍ ബന്ധിപ്പിക്കാനും കഴിയില്ല, ശത്രുക്കള്‍ നമുക്കെതിരെ ഗൂഢാലോചന നടത്തുമ്പോള്‍, അവരെ നേരിടുകയും അവരുടെ പദ്ധതികളും ഗൂഢാലോചനകളും തകര്‍ക്കലും നമ്മുടെ കടമയാണ്. ഈ സംഘട്ടനങ്ങളും തര്‍ക്കങ്ങളും തുടരുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും സമ്പത്ത് പാഴാകുന്നതും വീടുകള്‍ നശിപ്പിക്കപ്പെടുന്നതും ഇസ്ലാമിക ജനതയുടെ ഭാവിയെ പ്രതിനിധീകരിക്കുന്ന വികസന പദ്ധതികളും പരിപാടികളും തകരാറിലാകുന്നതും ഖേദകരമാണ്.
രാജ്യത്തിന്റെ ശത്രുക്കള്‍ക്കുവേണ്ടിയാണ് അവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളും മനസ്സിലാക്കണം, അതിനാലാണ് തങ്ങള്‍ക്ക് ചുറ്റുമുള്ള അപകടങ്ങള്‍ തിരിച്ചറിയാനും സംഘര്‍ഷവും വിയോജിപ്പും അവസാനിപ്പിക്കാനും നിരപരാധികളുടെ രക്തം ചിന്തുന്നത് ഒഴിവാക്കാനും (അവ നിരോധിത രക്തമാണ്) സഹോദരന്‍ എന്ന നിലയില്‍ എല്ലാ മുസ്ലിംകളോടും അവരുടെ പൊതുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഈ പ്രശ്‌നബാധിത രാജ്യങ്ങളില്‍ വികസനത്തിനും രാജ്യത്തെ ദരിദ്രരുടെയും തൊഴിലില്ലാത്തവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നമ്മുടെ സമ്പത്ത് സംരക്ഷിക്കേണ്ടതുണ്ട്.
നമ്മുടെ ഇസ്ലാമിക രാജ്യങ്ങളിലെ ജ്ഞാനികളായ ആളുകളോട് ഒരുമയുടെ രക്തം പകരാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്താനും യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും പണം പാഴാക്കുന്നത് അവസാനിപ്പിക്കാനും ഉപയോഗ ശൂന്യമായ മാര്‍ഗത്തില്‍ അവ ചിലവാക്കുന്നത് തടയാനും ആവശ്യപ്പെടേണ്ടതുണ്ട്. യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും പാഴായിപ്പോകുന്ന പണത്തിന്റെ യഥാര്‍ത അവകാശികള്‍ അവിടത്തെ പാവപ്പെട്ട ജന വിഭാഗം ആണ്.

പ്രശ്നങ്ങളും ഭൗതിക താല്‍പ്പര്യങ്ങളും

ഭൗതിക താല്‍പ്പര്യങ്ങള്‍ തേടി ആയുധങ്ങള്‍ ഉപയോഗിക്കുന്ന ലോകത്ത് വര്‍ദ്ധിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെ എങ്ങനെ നേരിടാം?


ഇസ്ലാമിക രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൊതുവെ ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് സാഹചര്യങ്ങള്‍, കഴിവുകള്‍, ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് വ്യത്യാസമുണ്ട്. ഓരോ സമൂഹത്തിനും അനുയോജ്യമായ നയങ്ങളും വികസന പദ്ധതികളും വേണം. ഉദാഹരണത്തിന്: നൈജീരിയയില്‍ ആവിഷ്‌കരിക്കാവുന്ന ഒരു പദ്ധതി ഈജ്പതില്‍ നടക്കില്ല. അതുപോലെ മൊറോക്കയില്‍ ആവഷ്‌കരിക്കാവുന്ന ഒന്ന് എമിറേറ്റ്സില്‍ നടക്കില്ല.

എന്നാല്‍ പൊതു തലത്തില്‍, മുസ്ലിംകളുടെ പരമോന്നത താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാന്‍ നമ്മള്‍ സഹകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്, ഇതിനകം നിലവിലുള്ള സാമുദായിക ഐക്യം ഭിന്നിപ്പിക്കാനുള്ള പദ്ധതികളോട് നാം ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്, ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും സാമ്പത്തിക സമന്വയത്തിന്റെയും വഴിയില്‍ നാം സൂചിപ്പിച്ച സായുധ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒരു തടസ്സമാണെന്ന് നാം അറിഞ്ഞിരിക്കണം. നമ്മള്‍ ഒരു 'പൊതു ഇസ്ലാമിക കമ്പോള' ത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ ആവശ്യം അപ്രത്യക്ഷമായിരിക്കുന്നു, പദ്ധതി മങ്ങിയതിനുശേഷം കോണ്‍ഫറന്‍സുകളില്‍ നിന്നും സാംസ്‌കാരിക, സാമ്പത്തിക സംഭവങ്ങളില്‍ നിന്നും ഈ സ്വപ്നം അപ്രത്യക്ഷമായി.
ദൈവം എല്ലാ ദാനങ്ങളും സമ്പത്തും നല്‍കിയിട്ടുള്ള രാജ്യങ്ങളാണ് നമ്മുടേത്. പ്രകൃതി വിഭവങ്ങളോ നിക്ഷേപത്തിന് ആവശ്യമായ ഫണ്ടുകളോ നമുക്ക് ഒരു പ്രശ്‌നവുമല്ല. ലോകത്തിന്റെ എല്ലാ ഭൂകണ്ഡങ്ങളും മുസ്ലിംകളുടെ പണത്താല്‍ നിറഞ്ഞിരിക്കുന്നു, പക്ഷേ നമ്മുടെ പ്രശ്നങ്ങള്‍ ഇസ്ലാമിക ജനതയ്ക്കുവേണ്ട കൂട്ടായ പ്രവര്‍ത്തനത്തിനുള്ള 'യഥാര്‍ത്ഥ ഇച്ഛ'യുടെ അഭാവത്തില്‍ തുടരുന്നു . നിര്‍ഭാഗ്യവശാല്‍, ഈ ഇസ്ലാമിക സംഘടിത പ്രവര്‍ത്തനം നിലവിലില്ല. ഒരുപക്ഷേ നമ്മുടെ ഐക്യത്തിന്റെ വഴിയില്‍ നില്‍ക്കുന്ന അന്താരാഷ്ട്ര ഗൂണ്ഡാലോചനകളും നയങ്ങളും കാരണം, പക്ഷേ നാം അതിന് ഉത്തരവാദികളാണ്, അതിനു ദൈവം നമ്മെ ചോദ്യം ചെയ്യും.


മാറ്റത്തിന്റെ വര്‍ഷം

ചിലര്‍ നിരീക്ഷിക്കുന്ന പോലെ, ഇസ്ലാമിക ലോകത്ത് നിലവിലുള്ള ഭിന്നാഭിപ്രായങ്ങളും തര്‍ക്കങ്ങളും നമ്മുടെ ഉള്ളില്‍ നിരാശയും നിസ്സഹായതയും ഉണ്ടാക്കുന്നുണ്ടോ?


പ്രത്യാശയോടെ ജീവിക്കാനും, നമ്മുടെ അവസ്ഥകള്‍ പരിഷ്‌കരിക്കാനും, നമ്മുടെ തെറ്റുകള്‍ക്ക് പരിഹാരം കാണാനും, മാറ്റത്തിനായി പരിശ്രമിക്കാനും, നമുക്കും നമ്മുടെ സമൂഹത്തിനും പ്രയോജനകരമായ എല്ലാ പ്രവൃത്തികളിലും പരിശ്രമിക്കാനും നമ്മള്‍ നമ്മുടെ മതത്തില്‍ നിന്ന് പഠിച്ചു, പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ നമ്മള്‍ ദൈവത്തിനു വിട്ടുകൊടുക്കുന്നു. നമ്മള്‍ സ്വയം നന്നായാല്‍ അല്ലാഹു നമ്മുടെ കാര്യങ്ങള്‍ നന്നാക്കുമെന്ന് ദൈവ ദൂതന്‍ നബി (സ്വ) നമുക്ക് വാഗ്ദാനം ചെയ്ത് തന്നിട്ടുണ്ട്. (ഒരു ജനത സ്വയം മാറുന്നതുവരെ ദൈവം അവരുടെ അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല) - റഅ്ദ് സൂക്തം 11, ആയതിനാല്‍ ഇപ്പോഴത്തെ നമ്മുടെ കടമ നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും എന്നിട്ട് അവയെ തുടച്ച് നീക്കലുമാണ്..
ഒന്നാമതായി, ഇസ്ലാമിക ലോകത്ത് നാം നേരിടുന്ന വിഭജനത്തിന്റെയും ഭിന്നതയുടെയും സാഹചര്യം സമൂഹത്തിന് ഒരുപാട് ദോഷം ചെയ്യുന്നതും നിലവിലുള്ള സാഹചര്യത്തെക്കാള്‍ സ്ഥിതി ഇരട്ടി വശളാക്കുന്നതുമാണ്.
അതിനാല്‍, നമുക്ക് ചുറ്റുമുള്ള വിത്യസ്തങ്ങളായ അപകടങ്ങളെ അഭിമുഖീകരിക്കാനുള്ള സാമൂഹിക ശ്രമങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തണം, ഒപ്പം ജോലി സാധ്യതകളെ ഇരട്ടിയാക്കാനും, കാലഘട്ടത്തിലെ സംഭവവികാസങ്ങള്‍ക്കൊപ്പം വേഗത കൈവരിക്കാന്‍ പാകത്തില്‍ നമ്മുടെ സമൂഹത്തെ നവീകരിക്കുകയും, ഇസ്ലാം ചിന്തയുടെയും ശാസ്ത്രത്തിന്റെയും ഒരു മതമെന്ന നിലയില്‍ ഇത്തരത്തിലുള്ള ഒരു നവീകരണ പ്രക്രിയക്ക് ആവശ്യമായ എല്ലാ പ്രയോജനകരമായ പുതിയ സാധ്യതകളില്‍ വിശ്വസിക്കുകയും വേണം..

അറിവിന്റെയും കര്‍മത്തിന്റെയും മതമാണ് ഇസ്ലാം

നമ്മള്‍ ജീവിക്കുന്ന ആശ്രിതത്വത്തിന്റെയും നിഷേധാത്മകതയുടെയും അവസ്ഥയെയും ആധുനിക ശാസ്ത്രത്തിന്റെ ഫലങ്ങള്‍ കൊയ്യാന്‍ ഗൗരവമായി ശ്രമിക്കുന്നില്ല എന്ന സ്ഥിതി വ്യവസ്ഥയെയും ചിലര്‍ നമ്മുടെ മതജ്ഞാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ എന്ന് വരുത്തി തീര്‍ക്കുകയും അതുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയോട് നിങ്ങള്‍ എന്ത് പ്രതികരിക്കുന്നു?


  ഇത് അജ്ഞരായ ആളുകളുടെ ഒരു ചിന്തയാണ്, ഈ ലോകത്തിന്റെയും പരലോകത്തിന്റെയും നന്മയ്ക്കായി അറിവ്, ജോലി, പരിശ്രമം, ഉത്സാഹം, പോരാട്ടം എന്നിവ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. നമ്മോട് ഉത്സാഹത്തോടെയും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, അതിനാല്‍ ഏതൊരു നവോത്ഥാനത്തിന്റെയും രണ്ട് നിര്‍മാണ ഘടകങ്ങളായ അറിവും കര്‍മവും ഇസ്ലാമിന്റെ പരിഗണനയില്‍ ഏറ്റവും മുന്‍പന്തിയിലാണ്.

ഇസ്ലാം എല്ലാത്തരം ആശ്രയത്വത്തെയും നിഷേധാത്മകതയെയും അഭിമുഖീകരിക്കുന്നു, 'വിശ്വാസവും' 'ആശ്രയത്വവും' തമ്മില്‍ വലിയ വ്യത്യാസമുണ്ട്, നമുക്കും നമ്മുടെ കുട്ടികള്‍ക്കും സമൂഹങ്ങള്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം നേടാന്‍ മുസ്ലിംകളായ നമ്മള്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, കൂടുതല്‍ അറിവും തിരിച്ചറിവും അനുഭവവുമല്ലാതെ ഇത് നമുക്ക് നേടിത്തരില്ല. നമ്മുടെ മതത്തിന്റെ പഠനങ്ങളില്‍ നമ്മള്‍ അതീവ താല്‍പര്യം കാണിക്കേണ്ടതുണ്ട്, സ്രഷ്ടാവായ അല്ലാഹു മഹത്തരമാക്കിയ ഈ മതത്തില്‍ നിന്ന് (ഏതൊരു മതം വഴിയാണോ ദൈവം  ദൈവിക നിയമങ്ങളെ പൂര്‍ണ്ണമായി അവതരിപ്പിച്ചത്) നമ്മള്‍ അറിവും ഉറച്ച തീരുമാനവും കൈകൊള്ളേണ്ടതുണ്ട്.


സുപ്രധാന പ്രവര്‍ത്തനങ്ങള്‍... പക്ഷെ...

ഇടക്കിടെ നടക്കുന്ന ഇസ്ലാമിക സമ്മേളനങ്ങളെയും സംഭവങ്ങളെയും നിങ്ങള്‍ പരാമര്‍ശിച്ചു. സമൂഹത്തിന്റെ യാഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്  ഇപ്പോഴും ഈ സമ്മേളനങ്ങളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടോ, ഇവയുടെ നിര്‍ദേശങ്ങള്‍ എല്ലായ്പ്പോഴും നടപ്പില്‍ വരാതെ പോവുന്നുവെന്ന് പലരും വാദിക്കുന്നുണ്ടല്ലോ?


ഇസ്ലാമിക സമ്മേളനങ്ങളെക്കുറിച്ചുള്ള ഈ വീക്ഷണത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് വിയോജിക്കുന്നു, കാരണം സമൂഹത്തിലെ പണ്ഡിതന്മാരും ചിന്തകരും തമ്മിലുള്ള ആശയവിനിമയം നടക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, മാത്രമല്ല പണ്ഡിതന്മാരും ഗവേഷകരും തമ്മിലുള്ള സമ്പൂര്‍ണ്ണ വിടവിനെക്കാള്‍ മികച്ചതാണ് ഇവയുടെ നിലനില്‍പ്പ്. അതിന്റെ ശുപാര്‍ശകള്‍ പ്രായോഗികമാക്കാനും ഫോളോഅപ്പ് കമ്മിറ്റികള്‍ രൂപീകരിക്കാനും എല്ലാവരെയും അഭിസംബോധനം ചെയ്ത് കൊണ്ട് ആവശ്യപ്പെടുന്നു. ഈ വിഷയം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും ഗൗരവമായി എടുക്കുകയും; കോണ്‍ഫറന്‍സുകള്‍ പൂര്‍ത്തിയായാല്‍ കാലഹരണപ്പെടുന്ന മാധ്യമ പ്രകടനങ്ങളായി മാറാതിരിക്കാന്‍ നാം ശ്രമിക്കേണ്ടതുമുണ്ട്.
മുസ്ലിംകള്‍ തമ്മിലുള്ള ആശയവിനിമയവും ഒത്തുചേരലും വിവിധ തലങ്ങളില്‍ വളരെ പ്രധാനമാണ്, എല്ലാ മേഖലകളിലെയും ഇസ്ലാമിക രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, കാരണം ഈ ആശയവിനിമയമാണ് സഹകരണം, സംയോജനം, അഭിലാഷങ്ങള്‍ എന്നിവ കൈവരിക്കുന്നതിനുള്ള ചക്രവാളങ്ങള്‍ തുറക്കുന്നത്, കൂടെ ചെറിയ തോതിലുള്ള സഹകരണം ഒരു സഹകരണവുമില്ലാത്തതിനേക്കാള്‍ മികച്ചതാണ്.
നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒപ്പം വിവിധ മേഖലകളിലെ സഹകരണം, ഐക്യം, സംയുക്ത സംഘടിത പ്രവര്‍ത്തനം എന്നിവ സര്‍വശക്തനായ ദൈവം എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു

സാംസ്‌കാരിക സഹകരണം

സാംസ്‌കാരിക ബൗദ്ധിക മേഖലകളിലെ സഹകരണം മുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ പ്രതിച്ഛായയെയും ഇസ്ലാമിക സമൂഹങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള ഒരു ഘടകമാണോ?


നിര്‍ഭാഗ്യവശാല്‍, ഈ സഹകരണം വളരെ ചെറിയ തോതിലാണ് നടക്കുന്നത്. ഇന്നത്തെ ലോകത്ത്, നിരവധി അറബ്, ഇസ്ലാമിക രാജ്യങ്ങളെ ബാധിച്ച തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ച കാരണം നാം നിരവധി ബൗദ്ധികവും സാംസ്‌കാരികവുമായ വെല്ലുവിളികള്‍ നേരിടുന്നു, ഈ വെല്ലുവിളികളെ നേരിടുന്നതിന് ഫലപ്രദമായ സഹകരണം ആവശ്യമാണ്, കാരണം ഈ ഗ്രൂപ്പുകളുടെ വളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ നമ്മുടെ സമൂഹത്തിന് സാമ്പത്തികമായും സാമൂഹികമായും സുരക്ഷസംബന്ധമായും വളരെ അപകടകരമാണ്. നമുക്ക് ബൗദ്ധികമായ ഏറ്റുമുട്ടലുകളും സുരക്ഷാ ഏറ്റുമുട്ടലുകളും ആവശ്യമാണ്.

മുസ്ലിംകള്‍ അവരുടെ ശക്തി വീണ്ടെടുക്കുന്നു

നിങ്ങളുടെ കാഴ്ചപ്പാടില്‍, അധികാരത്തിന്റെ യുക്തി മാത്രം അറിയുന്ന ലോകത്ത് മുസ്‌ലിംകള്‍ക്ക് എങ്ങനെ തങ്ങളുടെ ശക്തി വീണ്ടെടുക്കാന്‍ കഴിയും?


ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിംകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം  കൂട്ടമായ ഇടപെടല്‍ കൊണ്ടായിരിക്കണം പൂര്‍ത്തിയാക്കേണ്ടത്. ശാസ്ത്രത്തിലെ ശക്തി .. സമ്പത് വ്്യവസ്ഥയിലെ ശക്തി .. സാമൂഹിക ഘടനയിലും ധാര്‍മ്മിക മുന്നേറ്റത്തിലും ഉള്ള ശക്തി.. സൈനിക ശക്തി.. ഇവയെല്ലാം കരസ്ഥമാക്കണം. അത് വഴി നമുക്ക് ദൈവത്തിന്റെ ശത്രുവിനെയും മാതൃരാജ്യത്തിന്റെ ശത്രുവിനെയും നമ്മുടെ നാടിനെയും അതിലെ വിഭവങ്ങളില്‍ കണ്ണ് വെക്കുന്നവരെയും ഭയപ്പെടുത്താന്‍ കഴിയും.

അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ശക്തിയും പുരോഗതിയും സമൃദ്ധിയും നല്‍കലാണ് ദൈവ ചര്യ, അതിനാല്‍ എല്ലാവരും നന്നായി അറിവ് നേടണം, ജോലി, സമരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ഓരോ ഉറവിടങ്ങളും വിഭവങ്ങളും നന്നായി ഉപയോഗപ്പെടുത്തണം. മുസ്ലിംകള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, പുരോഗതിക്കുള്ള അവസരങ്ങള്‍ മുതലെടുക്കുന്നില്ലെങ്കില്‍ അവരുടെ രാജ്യത്ത് യാതൊന്നും മാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അവസരങ്ങള്‍ മുതലെടുക്കുന്നവര്‍ മുന്നേറുകയും ഉയരുകയും ചെയ്യും, അതിനാല്‍ നമ്മുടെ ഇസ്ലാമിക സമൂഹങ്ങളിലെ വിദ്യാഭ്യാസ പാഠ്യപദ്ധതി മുന്നോട്ട് കൊണ്ടുപോകുക, ശാസ്ത്രീയ ഗവേഷണത്തിന് അര്‍ഹിക്കുന്ന ശ്രദ്ധ നല്‍കുക, ജോലി ചെയ്യുന്നതിന് വളരെയധികം പ്രാധാന്യം നല്‍കുക, ജോലി ചെയ്യാന്‍ കഴിയുന്ന എല്ലാവര്‍ക്കും അതിന്റെ അവസരങ്ങള്‍ നല്‍കുക. ഇസ്ലാമിക രാജ്യങ്ങളില്‍ തൊഴിലില്ലാത്തവരുടെ പട്ടിക വര്‍ദ്ധിക്കുന്നത് സങ്കടകരമാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ നല്ല ഭാവി പദ്ധതികള്‍ ഇല്ലാത്തതും സങ്കടകരം തന്നെ.

നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും ഒരു മതം

എന്തുകൊണ്ടാണ് മുസ്ലിംങ്ങള്‍ എല്ലായ്പ്പോഴും ദാരിദ്ര്യം, അജ്ഞത, എല്ലാത്തരം സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് പരാതിപ്പെടുന്നത്? എന്തുകൊണ്ടാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളും 'വികസ്വര' രാജ്യങ്ങളുടെ പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്നത്?  വേദനാജനകമായ ഈ യാഥാര്‍ത്ഥ്യത്തെ ഇസ്ലാമിന്റെ പഠനങ്ങളുമായി ബന്ധിപ്പിക്കുന്നവരോട് നിങ്ങള്‍ എന്താണ് പ്രതികരിക്കുന്നത്?


ഈ ബന്ധപ്പെടുത്തല്‍ ഞാന്‍ മുമ്പ് സംസാരിച്ച അജ്ഞതയുടെ ഒരു രൂപമാണ്, കാരണം നിങ്ങള്‍ സംസാരിക്കുന്ന ഈ യാഥാര്‍ത്ഥ്യം ഒരു സമൂഹത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു, നമ്മുടെ മതത്തിന്റെ സ്ഥിരതയുമായി യാതൊരു ബന്ധവുമില്ല .. ഇസ്ലാം നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും നാഗരികതയുടെയും മതമാണ്, മുസ്ലിം സമൂഹം അനുഭവിക്കുന്ന ബലഹീനതക്കും പ്രകടമായ മോശസ്ഥിതിക്കും ഇസ്ലാമുമായി നേരിയ ബന്ധം പോലുമില്ല. വസ്തുതകളും തെളിവുകളും മനസ്സിലാക്കിത്തരുന്നത് മുസ്ലിംകള്‍ ഒരുപാട് പിന്നോട്ട് പോയിട്ടുണ്ടെന്നും ലോകത്തെ അറിവും നാഗരികതയും നീതിയും നിറച്ച അവരുടെ നവോത്ഥാനം വീണ്ടെടുത്തിട്ടില്ലെന്നുമാണ്. കാരണം അവര്‍ ഇന്ന് യഥാര്‍ത്ഥ മുസ്‌ലിമായോ ഇസ്ലാമിനുവേണ്ടിയോ പ്രവര്‍ത്തിക്കുന്നില്ല. കാരണം, അവര്‍ ഈ മതത്തില്‍ നിന്നും വഴിതെന്നി, അവരുടെ പരാതികള്‍ക്ക് മറ്റു പല ഇടങ്ങളില്‍ നിന്നും പരിഹാരം തേടാന്‍ തുടങ്ങി.


മാറ്റത്തിന്റെ വഴികള്‍

ദൈവം ഈ സമൂഹത്തെ മാറ്റം വരുത്താനും അവരുടെ പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അവരെ ഒഴിവാക്കാനും നമ്മുടെ സമൂഹങ്ങള്‍ക്ക് ആവശ്യമായ സമഗ്രമായ മാറ്റത്തെയും വികസനത്തെയും കുറിച്ച് നിങ്ങള്‍ സംസാരിച്ചു... നിങ്ങളുടെ വീക്ഷണ കോണില്‍ നിന്ന് ഈ മാറ്റം എന്ത് അടിസ്ഥാനത്തിലാണ് സംഭവിക്കേണ്ടത്? ആരാണ് ഇതിന് ഉത്തരവാദികള്‍?


  മാറ്റത്തിനുള്ള സമീപനം വ്യക്തവും നിര്‍ദ്ദിഷ്ടവുമാണ്, വ്യത്യസ്ത ദര്‍ശനങ്ങള്‍ക്ക് ഇടമില്ല. ഈ വേളയില്‍ സമൂഹം അറിവ്, ജോലി, കഴിവ്, ആത്മാര്‍ത്ഥത എന്നിവയുടെ കാര്യത്തില്‍ പുരോഗതിയുടെ എല്ലാ സാധ്യതകളെയും സജീവമായി സമീപിക്കേണ്ടതുണ്ട്. ഇപ്പോള്‍ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്ത് സമൂഹം അറിവിലേക്കും ജോലിയിലേക്കും മടങ്ങിവരാനും ഓരോ വ്യക്തിയും തന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും മറ്റുള്ളവരെ അവലംഭിക്കാതിരിക്കാനുമാണ്. ഇസ്ലാമിക ലോകത്ത് നാം ആഗ്രഹിക്കുന്ന മാറ്റം ഓരോ രാജ്യവും പ്രജകളുടെ കാര്യത്തില്‍ ശ്രദ്ധാലു ആവലും അതു പോലെ ഓരോ വ്യക്തിയും തന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കലുമാണ്. നമ്മുടെ പ്രവാചകന്‍ (സ്വ), ദൈവത്തിന്റെ പ്രാര്‍ത്ഥനയും രക്ഷയും തങ്ങള്‍കുണ്ടാകട്ടെ, ഈ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള സുപ്രധാന അടിസ്ഥാന വശങ്ങള്‍ നമുക്ക് വിശദീകരിച്ചുതന്നു, തങ്ങള്‍ ഹദീസില്‍ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നത് വരെ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഒരു അടിമയുടെ കാലുകള്‍ അനങ്ങുകയില്ല: 1)അദ്ദേഹം ചെലവഴിച്ച ജീവിതത്തെക്കുറിച്ചും, 2) യുവത്വ കാലത്തെകുറിച്ചും, 3)അവന്‍ എവിടെ നിന്ന് സമ്പാദിച്ചുവെന്നതിനെക്കുറിച്ചും അവന്‍ ചെലവഴിച്ച കാര്യങ്ങളെക്കുറിച്ചും, 4) അവന്റെ അറിവിനെക്കുറിച്ചും അതു വഴി ചെയ്ത അമലിനെ കുറിച്ചും. '(മജ്മ അല്‍ സവാദ് 10/346 അല്‍തബറാനിയും അല്‍ബസാറും വിവരിച്ചത്, അല്‍തബറാനിയുടെ അസ്ഹാബുകള്‍ സഹീഹായ ഹദീസുകള്‍ക്ക് അര്‍ഹതയുള്ളവരാണ്).
ഈ ഉത്തമ ഹദീസില്‍ ഈ ലോകത്തിലെ ഒരു വ്യക്തിയുടെ ഉത്തരവാദിത്തത്തിനായുള്ള നിരവധി അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു, ന്യായവിധി ദിനത്തില്‍ ചോദ്യം ചെയ്യപ്പെടാന്‍ വേണ്ടി സര്‍വ്വശക്തനായ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും, ഈ ഘടകങ്ങള്‍ ഇവയാണ്: സമയം, ജോലി, പണം, അറിവ്.

ഇസ്ലാമിക ഇടപാടുകള്‍

ഫത്‌വയിലെ നിങ്ങളുടെ ശ്രമങ്ങളിലൂടെയും ഇടപാടുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ പഠനങ്ങളിലൂടെയും ... ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇസ്ലാമിക ഇടപാടുകളുടെ ഭാവി നിങ്ങള്‍ എങ്ങനെ കാണുന്നു?


  എല്ലായിടത്തുമുള്ള മുസ്ലിംകള്‍ അവരുടെ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു, അവര്‍ നിയമപരവും വിലക്കപ്പെട്ടതുമായ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്, പൊതുവെ ആഫ്രിക്കയിലെ മുസ്ലിംകളും, നമ്മുടെ രാജ്യത്ത്  നൈജീരിയയില്‍  പ്രത്യേകിച്ചും, അവരുടെ മത സ്വത്വത്തെ സ്ഥിരീകരിക്കുന്നതെന്താണെന്ന് അന്വേഷിക്കുന്നു, അതിനാല്‍ ഇടപാടുകളില്‍ നിയമാനുസൃതവും വിലക്കപ്പെട്ടതും സംബന്ധിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല, മാത്രമല്ല ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ബാങ്കുകളുടെയും ഇടപാടുകളുടെ വ്യാപനത്തെക്കുറിച്ചും അവര്‍ ശ്രദ്ധവെക്കുന്നു.ആത്മാര്‍ത്ഥമായ ഇടപാടുകള്‍ക്ക് ഞങ്ങള്‍ സാക്ഷ്യമാണ്. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് വ്യാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിലുള്ള ജനങ്ങളുടെ ആത്മവിശ്വാസമാണ് അതിനുള്ള ഏറ്റവും മികച്ച പിന്തുണ .. കൂടാതെ, ഇസ്ലാമിക ഇടപാടുകള്‍ നല്‍കുന്ന ബാങ്കുകളുടെ സേവനം ഫിക്കയിലോ മറ്റെവിടെയെങ്കിലുമോ ഇസ്ലാമികേതര സമൂഹങ്ങളിലേക്കും പരിതസ്ഥിതികളിലേക്കും വ്യാപിപ്പിക്കും -ഇന്‍ശാഅല്ലാഹ്.. ഒരു മുസ്ലിമിന് ഇസ്ലാമിക ബദല്‍ മാര്‍ഗം നിശ്ചയിച്ചുകൊടുക്കുന്ന ഏതൊരു ഇസ്ലാമിക മാര്‍ഗത്തെയും ഞങ്ങള്‍ പണ്ഡിതരും പ്രബോധകരും പിന്തുണക്കുന്നു.

ലോകത്തെ പല രാജ്യങ്ങളിലും ഇസ്ലാമിക ഇടപാടുകളോടുള്ള വ്യക്തവും വളരുന്നതുമായ സമീപനത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?

ഇത് പ്രശംസനീയമായ ഒരു സമീപനമാണ്. ഹലാല്‍ ഉപയോഗിക്കുന്നതിലും ഹറാമില്‍ നിന്ന് വിട്ട് നില്‍ക്കാനും ഈ പുതിയ സംരംഭം വഴിയൊരുക്കുന്നു. തന്റെ മതകാര്യങ്ങളില്‍ താല്‍പര്യമുള്ള ഓരോ മുസ്ലിമിനും ഇത് പ്രധാനമാണ്, ഈ ഇടപാടുകള്‍ സുരക്ഷയെ അര്‍ത്ഥമാക്കുകയും വലിയ അപകടസാധ്യതകളില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നു, മാത്രമല്ല ആളുകള്‍ അവരുടെ പണത്തില്‍ സംതൃപ്തരാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മുസ്ലിംകളുടെ ഇടപാടുകളില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്ന പലിശ ഇടപാടുകള്‍ ഉപരോധിക്കുന്നതിന് എല്ലാ അറബ്, ഇസ്ലാമിക് രാജ്യങ്ങളിലും പൊതുവെ ഇസ്ലാമിക ബാങ്ക് സമ്പ്രദായം, അവയുടെ ഇടപാടുകള്‍ വ്യാപിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, മാത്രമല്ല നമ്മുടെ ഇസ്ലാമിക സമൂഹങ്ങളിലെ വിലക്കുകളില്‍ നിന്ന് മുക്തി നേടാനുള്ള ഒരു പ്രധാന ഉപകരണമാണിത്.

ഫത്‌വ സൂക്ഷിപ്പുസ്വത്തും ഉത്തരവാദിത്തവുമാണ്

ഒരു ഫത്‌വ പുറപ്പെടുവിക്കാന്‍ ധൈര്യപ്പെടുന്നതിനെതിരെ നിങ്ങള്‍ എല്ലായ്പ്പോഴും മുന്നറിയിപ്പ് നല്‍കുന്നു, ഇത് നമ്മുടെ ഇസ്ലാമിക സമൂഹങ്ങളിലെ ബൗദ്ധിക വൈകല്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകടനമാണ് .. യോഗ്യതയില്ലാത്ത ആളുകള്‍ നല്‍കുന്ന വഴിതെറ്റിയ ഫത്‌വകളില്‍ നിന്ന് നമ്മുടെ ഇസ്ലാമിക സമൂഹങ്ങളെ എങ്ങനെ സംരക്ഷിക്കും?


  വാസ്തവത്തില്‍, മതപരമായ കാര്യങ്ങളെക്കുറിച്ച് അജ്ഞതയോടെ സംസാരിക്കുന്നത് ഗുരുതരമായ കാര്യമാണ്. നിയമപരമായ വിധികളുടെ വ്യാജവല്‍ക്കരണമാണ് മുസ്ലിം സമൂഹങ്ങള്‍ ഇപ്പോള്‍ ഫത്‌വ മേഖലകളില്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്പെഷ്യലിസ്റ്റുകളല്ലാത്തവര്‍ക്കും ഫത്‌വ പുറപ്പെടുവിക്കാന്‍ യോഗ്യതയില്ലാത്തവര്‍ക്കും മേലില്‍ ഈ വിഷയം അവസാനിക്കുന്നില്ല, മറിച്ച് നിയമപരവും നിരോധിതവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന തീവ്രവാദ ഗ്രൂപ്പുകളും അപകടകരമാണ്. ഈ വഴിതെറ്റിയ ഗ്രൂപ്പുകളെ നാം ആധുനിക ആശയവിനിമയ സംവിധാങ്ങളിലൂടെ അഭിമുഖീകരിക്കേണ്ടതുണ്ട്.
കാരണം ഇത്തരം പിഴച്ച ഗ്രൂപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും മുസ്ലിം മനസ്സുകളെ സംരക്ഷിക്കേണ്ടതുണ്ട്. അത് പോലെ മുസ്‌ലിം യുവാക്കളില്‍ ചിലരെ അവര്‍ ബ്രെയിന്‍ വാഷിംഗ് നടത്തുന്നതില്‍ നിന്നും നാം അവരെ തടയണം.
നിങ്ങളുടെ ഈ മഹത്തായ മാസികയിലൂടെ, എല്ലായിടത്തുമുള്ള മുസ്ലിംകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഫത്‌വയുടെ കാര്യങ്ങളില്‍ സ്പെഷ്യലിസ്റ്റുകളല്ലാത്തവരെ ആശ്രയിക്കരുതെന്നും, അവരുടെ മതകാര്യങ്ങളില്‍ നന്നായി ഫത്‌വ ചെയ്യുന്നവരെ മാത്രം അവലംഭിക്കണമെന്നും തിരഞ്ഞെടുക്കണമെന്നും, എല്ലാ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും. അവലംബിക്കപ്പെടാവുന്ന ഫത്വ പണ്ഡിതന്മാര്‍ നമ്മുടെ രാജ്യത്ത് ഒരുപാട് ഉണ്ട്, ദൈവത്തിനു  സ്തുതി.

മിത സമീപനം പുനസ്ഥാപിക്കുക

നിങ്ങളുടെ ചില യുവാക്കളെ വഞ്ചിക്കുന്നതിലും മതമുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലേക്ക് തള്ളിവിടുന്നതിലും തീവ്രവാദ ഗ്രൂപ്പുകള്‍ വിജയിച്ചതിന് ശേഷം നൈജീരിയയില്‍ മിതമായ ഇസ്ലാമിക ആശയം പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ എന്താണ്?


നൈജീരിയയിലെ ബഹുഭൂരിപക്ഷം മുസ്ലിംകള്‍ക്കിടയിലും പ്രബുദ്ധമായ ഇസ്ലാമിക ആശയം പ്രചാരത്തിലുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാനും ഇസ്ലാമിക ലോകത്തെ എല്ലാ മുസ്ലിംകള്‍ക്കും ഉറപ്പുനല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. നൈജീരിയന്‍ മുസ്ലിം എല്ലായ്പ്പോഴും മതപരമായ മിതത്വത്തെ അനുകൂലിക്കുന്നു, അവര്‍ തീവ്രവാദത്തിലേക്ക് ചായുന്നില്ല.

ഇസ്ലാമിന്റെ സഹിഷ്ണുതയും മിതത്വവും ലംഘിക്കുന്നവരെ നേരിടാനുള്ള ഞങ്ങളുടെ മതപരമായ ശ്രമങ്ങള്‍ നിരന്തരമാണ്, ചില ഇസ്ലാമിക രാജ്യങ്ങളില്‍ വ്യാപിക്കുന്ന വഴിപിഴച്ച ഗ്രൂപ്പുകളുടെ പിടിയില്‍ അകപ്പെടുന്ന നമ്മുടെ യുവാക്കളുടെ മനസ്സിനെ സംരക്ഷിക്കുന്നതിനായി അവര്‍ ശ്രമിക്കുന്നു, ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് ഇസ്ലാം നിരപരാധിയാണ്.


സുരക്ഷിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കല്‍

ആഫ്രിക്കന്‍ സമൂഹങ്ങളില്‍ മിതമായ മതആശയം പുനസ്ഥാപിക്കുകയെന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?


ഒരു മിതമായ മതആശയം പുനസ്ഥാപിക്കുക എന്നത് ആഫ്രിക്കന്‍ മുസ്ലിംകളെ സംബന്ധിച്ചോളം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്, കാരണം അതു വഴി ഇസ്ലാമിലൂടെ വ്യാപിക്കുന്ന വ്യാമോഹത്തിന്റെയും വ്യതിചലനത്തിന്റെയും ഗ്രൂപ്പുകളിലേക്കുള്ള വഴി വെട്ടിക്കുറയ്ക്കുന്നതിനും, സമൂഹങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും അവരുടെ സുരക്ഷയ്ക്ക് സംഭാവന നല്‍കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ശരിയായ മതആശയപ്രചരണം, ഒപ്പം ഈ മിതമായ വ്യവഹാരത്തിലൂടെ ഇസ്ലാമിന്റെ പഠനങ്ങളും ധാര്‍മ്മികതയും മനുഷ്യര്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം കൈവരിക്കാന്‍ കാരണമാവുന്നു, നീതി, സമത്വം, നിയന്ത്രിത സ്വാതന്ത്ര്യം എന്നിവ നേടുന്നു, അതിലൂടെ മാനസിക സുരക്ഷ കൈവരിക്കുന്നു, അതിലൂടെ മനുഷ്യരുടെ ബന്ധങ്ങള്‍ പരസ്പരം നിയന്ത്രിക്കപ്പെടുന്നു, അതിലൂടെ കരുണ, സഹിഷ്ണുത, ഐക്യദാര്‍ഢ്യം, സഹകരണം, സത്യസന്ധത, വിശ്വസ്തത, വിശ്വാസം എന്നിവയുടെ ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. അതോടൊപ്പം, പ്രപഞ്ചത്തിന്റെയും ജോലിയുടെയും ഉല്‍പാദനത്തിന്റെയും വാസ്തുവിദ്യയുടെയും ചക്രം അതിന്റെ ശരിയായ പാതയിലൂടെ മുന്നേറുന്നു.

മികച്ച സഹകരണം

ഇസ്ലാമിക ലോകത്തെ ഫത്‌വ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം നിങ്ങള്‍ എങ്ങനെ കാണുന്നു? അവര്‍ തമ്മിലുള്ള ഏകോപനം എല്ലായിടത്തും മുസ്ലിംകള്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടോ?


  ഇപ്പോള്‍ ഇസ്ലാമിക ലോകത്തെ ഫത്‌വ സ്ഥാപനങ്ങള്‍ തമ്മില്‍ നല്ല ഏകോപനം നടക്കുന്നു, കൂടുതല്‍ സഹകരണം, സംയോജനം, ഏകോപനം എന്നിവയ്ക്കായി ഞങ്ങള്‍ ശ്രമിക്കുന്നു, ദര്‍ശനങ്ങള്‍, അനുഭവങ്ങള്‍, അറിവ് എന്നിവ കൈമാറ്റം ചെയ്യുന്നതിന് ഈ ഏകോപനം പ്രധാനമാണ്. മതവിദ്യാഭ്യാസം കര്‍മ്മശാസ്ത്രം ഗവേഷണം തുടങ്ങിയ മേഖലകളില്‍ അസ്ഹറിന്റെ പരിചയത്തെ ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നു, അല്‍അസ്ഹറിന്റെ ഗ്രാന്‍ഡ് ഷെയ്ഖിനെ കണ്ടുമുട്ടിയതിലും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രയോജനം നേടുന്നതിലും ഞാന്‍ എപ്പോഴും സന്തുഷ്ടനാണ്.ഞങ്ങളും അല്‍അസ്ഹറും തമ്മില്‍ ശക്തമായ ബന്ധങ്ങളുണ്ട്, ദൈവത്തെ സ്തുതിക്കട്ടെ.

അല്‍ അസ്ഹറില്‍ വിദ്യാഭ്യാസം

അല്‍ അസറില്‍ പഠിക്കുന്ന നൈജീരിയക്കാരുടെ പുതിയ തലമുറയെക്കുറിച്ച്? മടങ്ങിയെത്തിയ ശേഷം പ്രബോധനത്തിലും ഫത്‌വയിലും അവര്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കുമോ?


  ദൈവത്തെ സ്തുതിക്കട്ടെ, അല്‍അസ്ഹറിലെയും അതിന്റെ വിദ്യാഭ്യാസ, അഭിഭാഷക, പരിശീലന സ്ഥാപനങ്ങളിലെയും ഞങ്ങളുടെ ആത്മവിശ്വാസം വളരെ വലുതാണ്, ഞങ്ങളുടെ കുട്ടികളെ അല്‍അസ്ഹറിലേക്ക് അയക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു, അവര്‍ക്ക് എല്ലാ മതപരമായ കാര്യങ്ങള്‍ പഠിക്കാനും യോഗ്യത നേടാനും കഴിയും, ഒപ്പം മടങ്ങിവന്നതിനുശേഷം പരിശീലനം നേടികൊടുക്കാനും യോഗ്യത നേടികൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്, കൂടാതെ നിങ്ങള്‍ക്കറിയാവുന്നതുപോലെ മിഷനറി ചുമതലകള്‍ ഫത്‌വകളുടെ ചുമതലകളേക്കാള്‍ വളരെ എളുപ്പമാണ്. മുന്‍കാലത്തെയും വര്‍ത്തമാനകാലത്തെയും നിയമജ്ഞരുടെ അഭിപ്രായങ്ങളെയും കര്‍മ്മശാസ്ത്രത്തെയും കൃത്യമായി അറിയേണ്ട ഫത്‌വ സംവിധാനം ഞങ്ങള്‍ യുവാക്കള്‍ക്ക് നല്‍കുന്നില്ല, മറിച്ച് പണ്ഡിതന്മാര്‍ക്കും പ്രസംഗകര്‍ക്കും ഇടയില്‍ വിശാലമായ അറിവും പരിചയവുമുള്ളവരുടെ കഴുത്തില്‍ ഈ മഹത്തായ ദൗത്യം ഞങ്ങള്‍ സ്ഥാപിക്കുന്നു.