വാര്‍ത്തകള്‍

സാംഗായ വിദ്യാഭ്യാസ നവീകരണത്തിനായുള്ള യോബെ സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി, അവര്‍ക്ക് വേണ്ട ഉപദേശം തേടി ഷെയ്ക്ക് ഷെരീഫ് ഇബ്രാഹിം സാലെ യെ സന്ദര്‍ശിച്ചു

News photo
സാംഗായ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള ഈ സമിതിയുടെ ഉദ്ഘാടനം സര്‍ക്കാര്‍ സെക്രട്ടറി, ബാബാ മാലും വാലി 2020 ജൂണ്‍ 29 ന് നിര്‍വ്വഹിച്ചു. മായ് മാല ബുനി ഭരണകൂടം ഈ സംവിധാനത്തെ നിരോധിക്കാനോ തദ്ദേശീയരല്ലാത്ത അല്‍മാജിരിമാരെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കാനോ ഉള്ളതല്ല.

സമിതിയുടെ ചെയര്‍മാനും, പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസത്തിന്റെ കമ്മീഷണര്‍ കൂടിയായ ഡോ. മുഹമ്മദ് സാനി ഇദ്രിസ് ഇന്ന് തന്റെ പ്രതിനിധി സംഘത്തെ ആവിശ്യമായ ഉപദേശം തേടാനായി അബുജയിലെ ഷെയ്ക്ക് ഷെരീഫ് ഇബ്രാഹിം സ്വാലിഹിന്റെ വസതിയിലേക്ക് അയച്ചു.

ഗവര്‍ണര്‍ മായ് മാല ബുനി സാംഗായ വിദ്യാഭ്യാസ പുരോഗതിയില്‍ കാണിച്ച താല്‍പര്യത്തെ ഷെയ്ക്ക് ഷെരീഫ് ഇബ്രാഹിം സ്വാലിഹ് പ്രശംസിച്ചു. തുടര്‍ന്നുള്ള പുരോഗമന പ്രവര്‍ത്തനങ്ങളില്‍ തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

സമിതിയിലെ മറ്റ് അംഗങ്ങളില്‍ ഉസ്താദ് ബാബഗാന മല്ലം ക്യാരി (മതകാര്യ ഉപദേശകന്‍), പ്രൊഫ. മൂസ അലാബെ (SUBEB ചെയര്‍മാന്‍), മുഹമ്മദ് ബാബ ഗോനിഗുജ്ബ, മാലം എ.ബി.ബി.എ ലാവന്‍, മല്ലം യാഹൂസ ഹംസ ഗീതം എന്നിവര്‍ ഉള്‍കൊള്ളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല.
തിരിച്ചറിയല്‍ നിര്‍ബന്ധം

അഭിപ്രായം രേഖപ്പെടുത്താന്‍ ലോഗിന്‍ ചെയ്യുക.

ലോഗിന്‍